Movie News

ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍

ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്.

നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും അപൂര്‍വമായ കാര്യം തന്നെയാണ്. ഈ റീമേക്കുകളില്‍ മിഥുന്‍ ചക്രവര്‍ത്തി, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പരേഷ് റാവല്‍ എന്നിവരുള്‍പ്പെടെ പ്രശസ്തരായ അഭിനേതാക്കളാണ് അഭിനയിച്ചിരിയ്ക്കുന്നതും.

മോഹന്‍ലാലിന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രമാണ് ഹിന്ദിയിലെ ജനപ്രിയ കോമഡി ചിത്രമായ ഹംഗാമ. ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തിരിയ്ക്കുന്നത് സംവിധായകന്‍ പ്രയദര്‍ശനാണ്. അക്ഷയ് കുമാര്‍ അഭിനയിച്ച ഹിറ്റ് കോമഡി ചിത്രമായ ഗരം മസാല മലയാളത്തിന്റെ കോമഡി ചിത്രം ബോയിംഗ് ബോയിങ്ങിന്റെ റീമേക്കാണ്. സല്‍മാന്‍ ഖാന്റെ ശ്രദ്ധേയമായ ചിത്രം ക്യൂന്‍ കി മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നെന്ന് പറയാവുന്ന താളവട്ടത്തിന്റെ റീമേക്കാണ്. ഇന്നും എവര്‍ഗ്രീന്‍ ഹിറ്റായി തുടരുന്ന മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ഭൂല്‍ ഭുലയ്യ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ വമ്പന്‍ വിജയമായ ചിത്രമായ ദൃശ്യം, അതേ പേരില്‍ അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിലും ദൃശ്യം വന്‍ വിജയമായിരുന്നു.