ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം ദാരുണമായി മരണമടഞ്ഞു. ബോഡിബില്‍ഡറായ അന്റോണിയോ ലെസോ ബ്രാസ് ഡി സൂസയാണ് മരണമടഞ്ഞത്. സാവോപോളോയില്‍ നടന്ന ടൂര്‍ണമെന്റിനിടയില്‍ സംഭവസ്ഥലത്ത് വെച്ച് കായികതാരത്തെ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.
അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി ഭാര്യ യോണ്‍ ഫാരിയസും മറ്റുള്ളവരും പിന്നീട് സ്ഥിരീകരിച്ചു. സാവോ പോളോയില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡിസൂസ ബോഡിബില്‍ഡിംഗിനെ പ്രോത്സാഹിപ്പിക്കുന്ന തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ബോഡി ബില്‍ഡറുടെ ഹൃദയം തകര്‍ന്ന ഭാര്യ അയാള്‍ ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് വേണ്ടി ഫ്‌ലെക്സ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
”എന്റെ പ്രിയനേ, ഞാന്‍ നിന്നെ ഇങ്ങനെ ഓര്‍ക്കും. റെസ്റ്റ് ഇന്‍ പീസ്. ജീവിതം അവസാനിച്ചെങ്കിലും നിന്നോടുള്ള എന്റെ സ്‌നേഹം എന്നും നിലനില്‍ക്കും. നിങ്ങളുടെ വേര്‍പാട് ഒരു ശൂന്യത അവശേഷിപ്പിച്ചു, പക്ഷേ നിങ്ങളുടെ ഓര്‍മ്മ എപ്പോഴും എന്നില്‍ നിലനില്‍ക്കും.” പോസ്റ്റില്‍ അവര്‍ എഴുതി. ഇന്‍സ്റ്റാഗ്രാമില്‍ 9,000-ത്തിലധികം ഫോളോവേഴ്സ് ഉള്ളയാളാണ് ഡിസൂസ.
തന്റെ കഠിനമായ വര്‍ക്കൗട്ടുകളും, തന്റെ പേശീബലവും പച്ചകുത്തിയ ശരീരപ്രകൃതിയും, ഭാര്യയുടെ ക്ലിപ്പുകളും പങ്കുവെക്കാറുണ്ടായിരുന്നു. 2020 നും 2022 നും ഇടയില്‍ താന്‍ നിരവധി ട്രോഫികള്‍ നേടിയതായി മസില്‍മാന്‍ തന്റെ ബയോയില്‍ എഴുതിയിരുന്നു.