Oddly News

വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു ; ചൈനയില്‍ നവജാത ശിശുവിന് നാല് ഇഞ്ച് നീളമുള്ള വാല്‍

ചൈനയില്‍ നടന്ന ഒരു അസാധാരണ ജനനത്തില്‍ നവജാതശിശു ജനിച്ചു വീണത് നാല് ഇഞ്ച് നീളമുള്ള വാലുമായി. ഹാങ്ഷൗ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജനിച്ച ആണ്‍കുഞ്ഞ് വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു. കുഞ്ഞ് ജനിച്ച് തൊട്ടുപിന്നാലെ പീഡിയാട്രിക് ന്യൂറോ സര്‍ജറിയുടെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. ലി ഈ അസാധാരണ അവസ്ഥ തിരിച്ചറിഞ്ഞു അസാധാരണമായ അനുബന്ധം കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

ഏകദേശം 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത പ്രോട്രഷന്‍, ടെതര്‍ഡ് സ്‌പൈനല്‍ കോഡ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ഇത് ഉടലെടുത്തത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്ത് ചുറ്റുമുള്ള ടിഷ്യൂകളുമായി സുഷുമ്‌നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സാധാരണ സാഹചര്യത്തില്‍, സുഷുമ്‌നാ കനാലിനുള്ളില്‍ സുഷുമ്‌നാ നാഡിക്ക് അനിയന്ത്രിതമായ ചലനമുണ്ട്, ഇത് ക്രമമായ ചലനവും പ്രവര്‍ത്തനവും സുഗമമാക്കുന്നു. എന്നിരുന്നാലും സുഷുമ്‌നാ നാഡിയുടെ ചലനം പരിമിതമാണ്, ഇത് നാഡീസംബന്ധമായ വിവിധ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ സംശയിക്കുന്നു.

മകന്റെ വാല്‍ നീക്കം ചെയ്യണമെന്ന് അമ്മയുടെ നിര്‍ബന്ധം ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയാ വിദഗ്ധര്‍ തല്‍ക്കാലം ശസ്ത്രക്രിയ വേണ്ടെന്ന വെച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നാഡീവ്യവസ്ഥയുമായി വാല്‍ സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അത് നീക്കം ചെയ്യുന്നത് മാറ്റാനാവാത്ത നാശത്തിന് കാരണമാകുമെന്ന സംശയം ഉയരുന്നുതാണ് കാരണം. അതേസമയം തെക്കേ അമേരിക്കയിലെ ഗയാനയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സമാനമായ ഒരു കേസില്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ 10 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാല്‍ വിജയകരമായി നീക്കം ചെയ്തിരുന്നു. മാര്‍ച്ച് 11 ന് പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ 34,000-ലധികം ലൈക്കുകളും 145,000-ലധികം ഷെയറുകളും നേടിയ ടിക് ടോക്കിന്റെ ചൈനീസ് എതിരാളിയായ ഡൂയിനില്‍ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.