മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…
Author: Soorya
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; റൂമിലെത്തിയപ്പോൾ കണ്ടത്തൂ തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്
കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു . ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു Read More…
‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക- എപ്‌സ്‌റ്റീന്റെ ജനിതക പ്ലാനിങ്
വാഷിങ്‌ടണ്‍: ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണനേരിടുന്നതിനിടെ ജയില്‍ മരിച്ച ജെഫ്രി എപ്‌സ്‌റ്റീന്‍ മനുഷ്യരുടെ ‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സമ്പത്തും സാമൂഹിക സ്വാധീനവും ഉപയോഗിച്ച് സ്വന്തം ഡി.എന്‍.എ. വ്യാപിപ്പിച്ച് ‘സൂപ്പര്‍ വംശം’ രൂപപ്പെടുത്താനായിരുന്നു നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. വിചാരണ നേരിടുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വച്ച് ദുരൂഹ സാഹചര്യത്തിലാണ് കോടീശ്വരനായ എപ്‌സ്‌റ്റീന്‍ മരിച്ചത്. ന്യൂ മെക്‌സിക്കോയിലെ തന്റെ കേന്ദ്രത്തില്‍ നിരവധി സ്‌ത്രീകളെ ഗര്‍ഭം ധരിപ്പിക്കാനാണു എപ്‌സ്‌റ്റീന്‍ ആലോചിച്ചിരുന്നത്. സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക Read More…
പിസിബിയിൽ ആഭ്യന്തര തർക്കം? ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് നഖ്‌വി, കളിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ഭിന്നാഭിപ്രായം
2026-ലെ ടി20 ലോകകപ്പിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഭിന്നതയെന്ന് റിപ്പോർട്ട്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ബഹിഷ്കരണ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ മത്സരം കളിക്കണമെന്ന നിലപാടിലാണുള്ളത്. പാകിസ്താൻ ഇന്ത്യക്കെതിരെ കളിക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അന്തിമ തീരുമാനം അറിയിക്കാൻ നഖ്‌വി ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കാൻ പിസിബിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് Read More…
കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; ബോഡിബിൽഡറായ കാമുകൻ ജീവനൊടുക്കി
മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ വിഷമത്തിൽ 26കാരനായ ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. കഴിഞ്ഞ ദിവസം യുവതി തൻ്റെ വിവാഹം നിശ്ചയിച്ചതായി കിരണിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ Read More…
ഇക്കിളി ഇട്ടതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് സഹപാഠികൾ; ഗുരുതരപരുക്ക്, സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: സഹപാഠികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് കാര്യമായപ്പോൾ കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് ഒടിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരുവിദ്യാർഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ട് കളിച്ചത്. ഈ കളി കാര്യമായപ്പോൾ ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനൊപ്പം മറ്റ് രണ്ട് കൂട്ടുകാരും കൂടി ചേർന്ന് ഇക്കിളിയിട്ട കുട്ടിയെ വളരെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ Read More…
“എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?”: അധ്യാപികയുടെ കരണത്തടിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥി, വീട്ടിലെത്തി ഭീഷണിപ്പെടുത്തി പിതാവും സംഘവും
പഞ്ചമഹൽ ജില്ലയിലെ ഒരു സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥി വനിതാ ഇൻവിജിലേറ്ററെ മർദ്ദിച്ചു. പരീക്ഷാ ഹാളിൽ വെച്ച് അധ്യാപികയെ തല്ലിയ ശേഷം, അന്ന് തന്നെ അച്ഛനും ഒരു സംഘം ആളുകളുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി തനിച്ച് താമസിക്കുന്ന അധ്യാപികയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെത്തുടർന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പഞ്ചമഹൽ ജില്ലയിലെ ഷെഹ്‌റ ടൗണിലുള്ള എസ്.ജെ. ഡേവ് Read More…
8 വര്‍ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; കാരണം വെളിപ്പെടുത്തി രജിഷ വിജയൻ
മലയാളികളുടെ പ്രിയങ്കരിയായ രജിഷ വിജയൻ തന്റെ ജീവിതശൈലിയെക്കുറിച്ചും സോഷ്യൽ മീഡിയയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. കഴിഞ്ഞ എട്ടു വർഷമായി താൻ വാട്‌സാപ്പ് ഉപയോഗിക്കാറില്ലെന്നും, ഡിജിറ്റൽ ലോകത്തെ ബന്ധങ്ങളേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് പൂർണ്ണമായും ഒഴിവാക്കിയ രജിഷ, നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്. അതും വളരെ അപൂർവ്വമായി മാത്രം. റീൽസിന്റെ ആഗമനത്തോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്നും, ഇത് വായനയെയും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളെയും ബാധിക്കുന്ന ഒരു വലിയ അഡിക്ഷനാണെന്നും Read More…









