കാലുകളിലും കൈകളിലുമുള്ള നഖങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് കുഴിനഖം. കൃത്യമായി ശുചിത്വമില്ലായ്മ പോലും കുഴിനഖത്തിന് കാരണമാകാറുണ്ട്. നനവ് അധികമാകുമ്പോഴോ, ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴോ ആണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിനും ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് വരുന്നതാണ് കുഴിനഖം. കാലിലെ നഖങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കിലും കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ Read More…
Author: Priya
പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍
പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ Read More…
ഒരാൾ എങ്ങനെ 389 പേരുടെ അച്ഛനാവും? ബംഗാളില്‍ SIR ന്റെ ആവശ്യകത വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്. അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. Read More…
“ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ആഗോള റിലീസ് ജനുവരി 22ന്
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിൻ്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം ഉൾപ്പെടുന്ന ഒരു പ്രോമോ വീഡിയോ പുറത്ത് വിട്ടത് കൊണ്ടാണ് ചത്താ പച്ച ടീം ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. ചിത്രത്തിൻ്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഇതോടെ ആരംഭിച്ചിട്ടുണ്ട്. വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. Read More…
‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്
വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…
ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ
ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…
വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല, ആഗ്രഹങ്ങൾ നിറവേറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനം – മഞ്ജു വാര്യർ
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ, മാറുന്ന പെൺകുട്ടികളെയും സമൂഹത്തെയും കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് മഞ്ജു വാര്യർ. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം അഭിപ്രായപ്പെട്ടു. ക്യാംപെയ്‌നിന്റെ ബ്രാൻഡ് അംബാസഡറാണ് മഞ്ജു. ‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്’ എന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം Read More…
‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷെ അത് കൊലപാതകമല്ല’; വിചിത്ര വാദവുമായി കോടതിയില്‍ പ്രതി
കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ Read More…
കളിക്കിടയില്‍ കറുത്ത നിറമുള്ള ദ്രാവകം കുടിച്ചു, അസ്വസ്ഥനായി വിരാട് കോലി; കരുത്തായ ആ പാനീയം എന്താണ്? – വീഡിയോ
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…









