കൊച്ചിയിൽ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ലെജൻഡ്സ്. റൊണാൾഡീഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അണിനിരന്ന മത്സരത്തിൽ ഹാട്രിക് നേടിയ ഫെർണാണ്ടീഞ്ഞോയാണ് ബ്രസീലിന്റെ വിജയം ഉറപ്പാക്കിയത്. പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകൾ നേടിയ മലയാളി താരം സി.കെ. വിനീത് ഇന്ത്യയ്ക്കായി തിളങ്ങി. അഷിം ബിശ്വാസാണ് ഇന്ത്യയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്. തുടക്കം മുതൽ ബ്രസീലിയൻ താരങ്ങൾ തുടർച്ചയായി ഇന്ത്യൻ ഗോൾമുഖം ആക്രമിച്ചെങ്കിലും 13-ാം മിനിറ്റിൽ ഇന്ത്യയാണ് ആദ്യ Read More…
Author: Priya
വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി: 23 മിനിറ്റ് ഫോൺ കട്ട് ചെയ്യാതെ കണ്ടുനിന്ന് കാമുകൻ!
ന്യൂഡൽഹി: കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹാഭ്യർഥന നിരസിച്ചതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനുപുറമേ, യുവാവ് വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഇരുവരും വർഷങ്ങളായി അടുത്ത ബന്ധത്തിലായിരുന്നു. നാഗ്പുരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ യുവാവ് നിലവിൽ പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് യുവാവും Read More…
റൺവേയിൽ അത്ഭുതമായി ലീ-ആൻ: ഗർഭപാത്രവും ‘മുലപ്പാൽ’ ഒഴുകുന്ന വസ്ത്രവുമായി റൺവേ വാക്ക്!
റൺവേ ഫാഷന്റെ ചരിത്രത്തിൽ, കാണികളുടെ മനസ്സിൽ കാലങ്ങളോളം മായാതെ നിൽക്കുന്ന നിരവധി അവിസ്മരണീയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. 1999-ൽ അലക്സാണ്ടർ മക്വീൻ ഷോയിൽ ഷാലോം ഹാർലോ ധരിച്ച വെള്ള വസ്ത്രത്തിൽ റോബോട്ടിക് കൈകൾ ഉപയോഗിച്ച് വർണ്ണങ്ങൾ തളിച്ചതും, 2022-ൽ ബെല്ല ഹാഡിഡിന്റെ ശരീരത്തിൽ കൊപ്പർണി ഫാഷൻ ബ്രാൻഡ് തത്സമയം വസ്ത്രം സ്പ്രേ ചെയ്തു നിർമ്മിച്ചതുമെല്ലാം വസ്ത്രധാരണത്തിനും പെർഫോമൻസ് ആർട്ടിനുമിടയിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ സംഭവങ്ങളാണ്. ലണ്ടൻ ഫാഷൻ വീക്കിൽ, പ്രശസ്ത ഗായികയും നടിയുമായ ലീ-ആൻ പിയോക്കിന്റെ റൺവേ അരങ്ങേറ്റത്തിലൂടെ ഡി Read More…
രണ്ടാം ഭാര്യയുടെ ദേഹത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി; യുവതി ഗുരുതര നിലയിൽ, ഭർത്താവ് അറസ്റ്റിൽ
കാക്കനാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ഭർത്താവ് അനിൽകുമാറിനെ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45-ന് കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. കാക്കനാട് സൺറൈസ് ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടുപേരും. ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ജയശ്രീയെ കാത്തുനിന്ന അനിൽകുമാർ, ഇവർ പുറത്തേക്ക് വന്ന ഉടൻ Read More…
കോഴിക്കുഞ്ഞുങ്ങളോ? 5 കുട്ടികളെ ബൈക്കിന് പിന്നിലെ ഇരുമ്പ് കൂട്ടിലിരുത്തി യുവാവിന്റെ യാത്ര; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
ബൈക്കിൽ അപകടകരമായ രീതിയിൽ കുട്ടികളെയും വഹിച്ച് യാത്ര ചെയ്ത യുവാവിനെതിരെ കേസെടുത്തു. കർണാടകയിലെ മൈസൂരുവിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ബൈക്കിന്റെ പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കൊട്ടയിൽ കോഴിക്കുഞ്ഞുങ്ങളെപ്പോലെ അഞ്ച് കുട്ടികളെ ഇരുത്തിയാണ് ഇയാൾ യാത്ര ചെയ്തത്. മൈസൂരു-നഞ്ചൻഗുഡ് റോഡിലൂടെ ഞായറാഴ്ച രാത്രി നടത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ എക്സിലാണ് (ട്വിറ്റർ) പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കെങ്കിലും ബോധമുണ്ടോ എന്ന ചോദ്യത്തോടെ പുറത്തുവന്ന വിഡിയോയ്ക്ക് വലിയ വിമർശനമാണ് ഉയർന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം Read More…
മുൻകാമുകിയുടെ നഗ്നവിഡിയോകള് ഒളിപ്പിച്ചു സൂക്ഷിച്ചു; പുതിയ കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി !
മുൻ കാമുകിയുമായുള്ള 17 നഗ്ന വീഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സൂക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. സിംഗപ്പൂരിൽ താമസിക്കുന്ന കൊറിയൻ സ്വദേശിയാണ് അറസ്റ്റിലായത്. യുവാവിന്റെ പുതിയ കാമുകി ഹാർഡ് ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതി ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. 2022-ൽ ഡേറ്റിങ് ആപ്പ് വഴിയാണ് യുവാവ് മുൻ കാമുകിയായ കൊറിയൻ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരമായി വീഡിയോ കോളുകൾ ചെയ്യാറുണ്ടായിരുന്നു. അതിനിടെ നഗ്നയായി വീഡിയോ കോളിൽ Read More…
ഇഡി കത്തിൽ കടുപ്പിച്ച് സർക്കാർ: പിണറായി വിജയനും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. കേസിലെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനായിരിക്കും നൽകുക. മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ നിർണായക കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ കാര്യത്തിൽ അന്തിമ തീരുമാനമായത്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനവും ഹവാല ഇടപാടുകളും Read More…
ആ വിമാനം ആരുടേത്? മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തില്
മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള വിമാനയാത്ര വിവാദത്തിലേയ്ക്ക്. ഇന്നലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കും തിരിച്ചുളള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്. എന്നാൽ ഈ യാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതോടെ യാത്രയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പാണെന്ന ആരോപണം ശക്തമായി. മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. വിമാനയാത്രയ്ക്ക് പിന്നിൽ ബെനാമി ഇടപാടുകളാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിപിഎം നേതാക്കളും ഇതിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. Read More…
പ്രണയത്തില്നിന്ന് പിന്മാറി; അധ്യാപികയെ കുട്ടികള്ക്ക് മുന്നില് വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം അധ്യാപികയെ സ്കൂളിൽ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്ന ശേഷം യുവാവും ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ അധ്യാപികയായ നിഷ ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദ് സൗദ് എന്ന യുവാവാണ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്. ബാഗിൽ തോക്കുമായി സ്കൂളിലെത്തിയ സൗദ്, നിഷയോട് താഴേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു Read More…









