Featured Sports

ഒരു ഓവറില്‍ 13 എക്‌സ്ട്രാസ്; ഓസ്‌ട്രേലിയന്‍ താരം ഹേസ്റ്റിംഗ് പാകിസ്താനെ എറിഞ്ഞ് ജയിപ്പിച്ചു- വീഡിയോ

ഒരു ഓവറില്‍ 13 അധികറണ്‍സ് വിട്ടുകൊടുത്ത ഓസ്‌ട്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിംഗ്‌സ് പാകിസ്താനെ എറിഞ്ഞു ജയിപ്പിച്ചു. 2025 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ കണ്ട ഏറ്റവും വിചിത്രമായ ഓവറുകളില്‍, ഓസ്ട്രേലിയന്‍ ബൗളര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എറിഞ്ഞ ഓവര്‍ 14-ാം മാച്ചില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓസ്ട്രേലിയ ചാമ്പ്യന്‍സിനെതിരേ അനായാസ വിജയം നേടിക്കൊടുത്തു. വെറ്ററന്‍സ് മത്സരത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഹേസ്റ്റിംഗ്‌സ് 13 എക്‌സ്ട്രാകളുമായി ഒരു ഓവര്‍ എറിഞ്ഞതോടെ പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചു. ഓസ്ട്രേലിയ ചാമ്പ്യന്‍സ് 11.5 Read More…

Hollywood

പണ്ടോറയുടെ അതിശയലോകം തിരികെ വരുന്നു ; മായക്കാഴ്ചകളുമായി അവതാർ-3 ട്രെയിലർ

ഹോളിവുഡ് ഇതിഹാസ ചലച്ചിത്രകാരന്‍ ജെയിംസ് കാമറൂണ്‍ വീണ്ടും നിങ്ങളെ പണ്ടോറയുടെ അതിശയകരമായ ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നു. ഹോളിവുഡിലെ വിഖ്യാത ഹിറ്റ് സിനിമയായ അവതാറിന്റെ മൂന്നാംഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷി’ന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ജെയ്ക്ക് സുള്ളിയും നാവി യോദ്ധാവ് നെയ്തിരിയും അവരുടെ രണ്ട് കുട്ടികളെയും അതിജീവനത്തിന്റെ ആത്യന്തിക പോരാട്ടത്തിനായി തിരികെ കൊണ്ടുവരുന്നതാണ് പുതിയ കഥ. ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. ആരാധകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ടു, ജെയിംസ് കാമറൂണിന്റെ അതിശയകരമായി Read More…

Crime

തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല? 27 കാരനായ ദളിത് യുവാവിനെ 21 കാരന്‍ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരഭിമാനകൊലയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ഐടി പ്രൊഫഷണലായ ദളിത് യുവാവിനെ സബ് ഇന്‍സ്‌പെക്ടര്‍ ദമ്പതിമാരുടെ മകന്‍ വെ്ട്ടിക്കൊന്നു. ജാതി അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ 27 കാരനും സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുമായ കാവിന്‍ സെല്‍വ ഗണേഷ് എന്ന യുവാവാണ് മരണമടഞ്ഞത്. പട്ടാപ്പകല്‍ സെല്‍വ ഗണേഷിനെ ആക്രമിച്ച സുര്‍ജിത്ത് എന്ന 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രേരണാകുറ്റത്തില്‍ എസ്‌ഐ ദമ്പതികളെയും പ്രതികളാക്കി. കാവില്‍ ഗണേഷ് ദീര്‍ഘകാലമായി പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് സുര്‍ജിത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച പട്ടാപ്പകല്‍ Read More…

Travel

ഈ 5 ദ്വീപുകളിൽ ഒന്നിൽ ഒരു വീട് വാങ്ങി പൗരത്വം നേടൂ; യുകെ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര

ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ അഞ്ചു കരീബിയന്‍ രാജ്യങ്ങളില്‍ 200,000 ഡോളറില്‍ നിന്ന് ആരംഭിച്ച് വീടുകള്‍ വാങ്ങുന്നതോ നിക്ഷേപങ്ങളും സംഭാവനകളും നല്‍കുന്നതോ ആയ വിദേശികള്‍ക്ക് പൗരത്വം ലഭിക്കുന്ന പദ്ധതികള്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിലേക്ക് താല്‍പ്പര്യം കൂടുന്നു. യുകെ, യൂറോപ്പിലെ ഷെഞ്ചന്‍ പ്രദേശം എന്നിവയുള്‍പ്പെടെ 150 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം പോലുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ കിട്ടുന്ന തിനാല്‍ യുഎസ്, ഉക്രെയ്ന്‍, ചൈന തുടങ്ങിയ Read More…

Featured Travel

വെള്ളപ്പൊക്കവും വേലിയേറ്റവും നിരന്തരം മുക്കുന്നു ; 31 മൈല്‍ വീതിയില്‍ കൃത്രിമദ്വീപുമായി സിംഗപ്പൂര്‍

വെള്ളക്കെട്ടുള്ള പാര്‍ക്കുകള്‍, വെള്ളത്തിനടിയിലായ അണ്ടര്‍പാസുകള്‍, മുട്ടോളം വെള്ളം നിറഞ്ഞ തെരുവുകള്‍. താഴ്ന്ന പ്രദേശമായ സിംഗപ്പൂരില്‍ വിദഗ്ധര്‍ വിളിക്കുന്ന ‘ശല്യ വെള്ളപ്പൊക്കം’ ഒരു പുതിയ കാര്യമല്ല. ആളുകള്‍ക്കോ സ്വത്തിനോ ഭീഷണിയില്ലെങ്കിലും സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നു നില്‍ക്കുന്ന സിംഗപ്പൂര്‍ വരാനിരിക്കുന്ന മോശമായ ദിനങ്ങളുടെ ഒരു സൂചനയായി ഈ വെള്ളപ്പൊക്കത്തെ കണക്കാക്കുകയാണ്. ആ സാഹചര്യത്തെ നേരിടാനായി കൃത്രിമ ദ്വീപ് നിര്‍മ്മിക്കുകയാണ് സിംഗപ്പൂര്‍. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ചുറ്റുമുള്ള സമുദ്രങ്ങള്‍ 1.15 മീറ്റര്‍ (3.8 അടി) ഉയരുമെന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ നഗര-സംസ്ഥാനം കണക്കാക്കുന്നു. Read More…

Celebrity Featured

അനീറ്റാ പദ്ദയുടെ അടുത്ത സിനിമ ഏതാണ്? ന്യായ് സയാരയ്ക്ക് മുമ്പ് കരാര്‍ ചെയ്ത സിനിമ

ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സയാരയുടെ വിജയം ശരിക്കും ഗുണമായത് നായികയായി അഭിനയിച്ച അനീറ്റാ പദ്ദയ്ക്കാണെന്ന് തോന്നുന്നു. നടിയെക്കുറിച്ചും അവരുടെ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ തുടങ്ങിയിട്ടുണ്ട്. നടിയുടെ അടുത്ത സിനിമ ഏതാണെന്നാണ് ഇവര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. അനീറ്റയുടെ അടുത്ത റിലീസ് നിത്യ മെഹ്റ സംവിധാനം ചെയ്ത ന്യായ് ആണ്. അനീറ്റ സൈയാര ഒപ്പിടുന്നതിന് മുമ്പ് കരാറായ പ്രോജക്റ്റാണ്! നിത്യ മെഹ്റയും അവരുടെ ഭര്‍ത്താവ് കരണ്‍ കപാഡിയയും ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു സ്ട്രീമിംഗ് പ്രോജക്റ്റാണ് Read More…

Movie News

ഒരേ നായകന് കാമുകിയായി, ഭാര്യയായി ; ഒടുവില്‍ അമ്മയായും വേഷമിട്ട നടി

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍, ഏറെ പ്രശസ്തിയുള്ള നടിയാണ് തബസ്സും ഫാത്തിമ ഹാഷ്മി എന്ന തബു. കരിയറില്‍ ഉടനീളം സൂക്ഷ്മതയോടെയും ധീരമായ തീരുമാനങ്ങളോടെയും മികച്ചതും വൈവിദ്ധ്യവുമാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്ന അവര്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇപ്പോഴും തിളങ്ങിത്തന്നെ നില്‍ക്കുകയാണ്. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറിയ താരം ഒരേ നടന്റെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്ന വ്യത്യസ്തതയ്ക്ക് കൂടി തബുവിന് സ്വന്തം. മലയാളത്തില്‍ ‘കാലാപാനി’യില്‍ മോഹന്‍ലാലിന്റെ നായികയായി ഉള്‍പ്പെടെ തെന്നിന്ത്യയിലെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തബു പ്രശസ്ത Read More…

Movie News

അന്ന് ഫാസില്‍ പൃഥ്വിയെ ടെസ്റ്റ് ഷൂട്ടിന് ഒപ്പം നിര്‍ത്തിയത് അസിനെ; അത് ഫഹദിന്റെ ആദ്യ സിനിമയായി

ബോളിവുഡില്‍ ഇടയ്ക്കിടയ്ക്ക് വില്ലന്‍വേഷങ്ങളില്‍ എത്തുന്ന പൃഥ്വിരാജ് സുകുമാരനും ഇന്ത്യന്‍ മുഴുവന്‍ ഓടിനടന്ന് അഭിനയിക്കുന്ന ഫഹദ് ഫാസിലും ദക്ഷിണേന്ത്യയിലെ മാത്രമല്ല ഇന്ത്യ മുഴുവനും ആരാധകരുണ്ട്. ഫഹദ് മാരീസനുമായി തമിഴില്‍ എത്തിയിരിക്കെ കാജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ക്കൊപ്പം സര്‍സമീന്‍ ആയിരുന്നു പൃഥ്വിയുടെ അവസാന സിനിമ. ഇന്ത്യമുഴുവന്‍ ശ്രദ്ധിക്കുന്ന രണ്ടു നടന്മാരും തമ്മിലുള്ള അസാധാരണമായ ബോണ്ടിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടനും സംവിധായകനുമായ പൃഥ്വി. സൂമുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിലാണ് ഫഹദ് ഫാസിലുമായി താന്‍ എങ്ങനെ അടുത്തിടപഴകിയെന്നും അദ്ദേഹം പങ്കുവച്ചത്. ”സിനിമാക്കാരുടെ മക്കള്‍ Read More…

Featured Sports

ഒരു പരമ്പരയില്‍ 4 സെഞ്ച്വറികള്‍ ഒരു നായകനുമില്ല; ഗില്ലിന്റെ വീരോചിത ഇന്നിംഗ്‌സ് ; ഇന്ത്യയ്ക്കു തുണ, ചരിത്രവുമെഴുതി

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുണയാകുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. വീരോചിതമായ ഒരു ഇന്നിംഗ്സിലൂടെ ഗില്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് രേഖപ്പെടുത്തി. ഒരു എവേ പരമ്പരയില്‍ നാലു സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് ഗില്‍ മാറി. മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം (90) ഗില്‍ 188 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അദ്ദേഹം 238 പന്തില്‍ 103 റണ്‍സ് നേടി പരമ്പരയിലെ തന്റെ നാലാമത്തെ സെഞ്ച്വറി Read More…