Featured Movie News

എന്തുകൊണ്ടാണ് ‘സയാര’ വന്‍ ഹിറ്റായി 400 കോടിയിലെത്തിയത് ? ആമിര്‍ഖാന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാകുന്നു

റൊമാന്റിക് ഡ്രാമയായ സയാര ബോക്‌സ് ഓഫീസില്‍ ശക്തമായ പ്രകടനം തുടരുമ്പോള്‍, യുവ പ്രേക്ഷകരില്‍ ചിത്രം എന്തുകൊണ്ടാണ് ശ്രദ്ധ നേടുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാകുന്നു. ഓരോ തലമുറയ്ക്കും അനുസരിച്ച് പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ എങ്ങനെ മാറുന്നുവെന്ന് സായാരയുടെ വിജയം കാണിക്കുന്നുവെന്ന് നടന്‍ പറഞ്ഞു. തന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീന്‍ പറുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താരം തന്റെ ചിന്തകള്‍ പങ്കുവെച്ചു. വൈകാരികമായ കഥപറച്ചിലുകളും യുവത്വപരമായ പ്രമേയങ്ങളും കാരണം ചിത്രം ജെന്‍ ഇസഡ് Read More…

Myth and Reality

ബൈബിളും മോശയും യഥാര്‍ത്ഥമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍; പുരാതന ഈജിപ്ഷ്യന്‍ ഖനിയില്‍നിന്ന് സൂചന കണ്ടെത്തി

ബൈബിളും പഴയനിയമവും മോശയുമെല്ലാം സത്യവും യഥാര്‍ത്ഥവുമാണോ അല്ലയോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നൂറ്റാണ്ടുകളായി യുക്തിവാദികളും ആത്മീയവാദികളും തമ്മിലുള്ള നിരന്തര ആശയപ്രശ്‌നമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വാസികളെ ന്യായീകരിക്കുന്ന ചില കണ്ടെത്തലുകളുടെ വിശകലനവുമായി എത്തുകയാണ് ചില ശാസ്ത്രജ്ഞര്‍. പുരാതന ഈജിപ്ഷ്യന്‍ ഖനിയില്‍ നിന്ന് കണ്ടെത്തിയ ഒരു സൂചന പ്രകാരം ബൈബിളും മോശയും യാഥാര്‍ത്ഥ്യമായിരുന്നു എന്ന സൂചന നല്‍കുന്ന ചില എഴുത്തുകളെ വ്യാഖ്യാനം ചെയ്യുകയാണ് അവര്‍. ബിസി 1800-ല്‍ പുരാതന ഈജിപ്ഷ്യന്‍ ഖനിയില്‍ നിന്ന് കണ്ടെത്തിയ ലിഖിതങ്ങള്‍, മോശ ഒരു യഥാര്‍ത്ഥ Read More…

Oddly News

ജോലിസ്ഥലത്ത് ജീവനക്കാര്‍ക്ക് ‘സ്വയംഭോഗ ഇടവേള’ ; സ്വീഡിഷ് സിനിമാനിര്‍മ്മാണ കമ്പനിയുടെ തീരുമാനം വിവാദമാകുന്നു

ജീവനക്കാരുടെ മാനസീക ശാരീരിക ഉല്ലാസങ്ങളെയും ലൈംഗികാരോഗ്യത്തെക്കുറിച്ചും തുറന്നുസംസാരിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്വയംഭോഗ ഇടവേള അനുവദിച്ചു ഒരു സ്വീഡിഷ് സിനിമാകമ്പനിയുടെ തീരുമാനം വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ദിവസവും സ്വയംഭോഗം ചെയ്യാന്‍ കഴിയുന്ന ഒരു സുരക്ഷിത മുറി തന്നെ മാറ്റി വെച്ചിരിക്കുകയാണ്. സമ്മര്‍ദ്ദം ഒഴിവാക്കാനും ഉത്കണ്ഠയെ നേരിടാനും ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ പക്ഷം. നീലച്ചിത്രം നിര്‍മ്മിക്കുന്ന എറിക്ക ലസ്റ്റ് ഫിലിംസ് എന്ന കമ്പനിയുടേതാണ് നീക്കം. ജീവനക്കാരെ സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും മുക്തി നല്‍കുന്നതിനുള്ള ഒരു പരീക്ഷണമായിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് Read More…

Sports

131 വര്‍ഷത്തെ ലോക റെക്കോര്‍ഡ് തകര്‍ത്ത് രവീന്ദ്ര ജഡേജ; ചരിത്രത്തില്‍ ആദ്യം

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള കഠിനാധ്വാനത്തില്‍ ഹീറോയായത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആയിരുന്നു. കളി രക്ഷപ്പെടുത്തിയെന്ന് മാത്രമല്ല താരത്തിന്റെ മികവ് നിരവധി ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനും അദ്ദേഹത്തെ സഹായിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജഡേജയുടെ ആദ്യ ഇന്നിംഗ്സില്‍ 20 റണ്‍സില്‍ അവസാനിച്ചെങ്കിലും മൂന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതോടെ അത് അപൂര്‍വ സംഭവമായി മാറി. വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് 203 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി. നേരത്തെ, ഇംഗ്ലണ്ട് 669 റണ്‍സിന്റെ കൂറ്റന്‍ Read More…

Featured Travel

ജീവിക്കാന്‍ പടുകൂറ്റന്‍ ബംഗ്‌ളാവൊന്നും വേണ്ട ; ഒരു ചെറിയ വാഹനം പോലും മതിയാകും !

ജീവിക്കാന്‍ കൂറ്റന്‍വളപ്പിനുള്ളിലെ പടുകൂറ്റന്‍ ബംഗ്‌ളാവ് എന്ന രീതി മാറുകയാണ്. ഒരു ചെറിയ വാഹനം പോലും ജീവിതം കഴിയാന്‍ മതിയാകുമെന്നായിരിക്കുകയാണ് സഞ്ചാരപ്രിയര്‍ ഏറെയുള്ള ആധുനിക സമൂഹത്തില്‍. ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കിനെ സഞ്ചരിക്കുന്ന വീടാക്കി മാറ്റിയിരിക്കുകയാണ് യൂട്യൂബര്‍ സൂഫിസ്വാമി. യൂട്യൂബര്‍ തന്റെ 2023 ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കിനെ കിടക്ക, അടുക്കള, കുളിമുറി, നീട്ടാവുന്ന മേല്‍ക്കൂര എന്നിവയുള്ള ഒരു പൂര്‍ണ്ണമായ ഓവര്‍ലാന്‍ഡിംഗ് ഇടമാക്കി മാറ്റി. രാജ്യത്തുടനീളമുള്ള ഓവര്‍ലാന്‍ഡിംഗ് ആരാധകരുടെ ഭാവനയെ പകര്‍ത്തി സ്‌മോള്‍ ടൗണ്‍ റൈഡര്‍ അടുത്തിടെ ഒരു Read More…

Featured

കോവിഡ് പേടിച്ച് മൂന്ന് വര്‍ഷത്തേക്ക് പുറംലോകം കാണിച്ചില്ല ; ഇറ്റാലിയന്‍ നഗരത്തില്‍ രണ്ട് പ്രേതക്കുട്ടികള്‍

കോവിഡ് പേടിച്ച് പുറംലോകത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന രണ്ടു കുട്ടികളെ ഇറ്റലിയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പത്രങ്ങള്‍ ‘പ്രേത കുട്ടികള്‍’ എന്ന് വിശേഷിപ്പിച്ച മൂന്ന് വര്‍ഷത്തോളം ലോകത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട് ജീവിച്ച രണ്ട് കുട്ടികളെ ഒരു ഫാമിലാണ് കണ്ടെത്തിയത്. ഏപ്രിലില്‍, വടക്കന്‍ ഇറ്റലിയിലെ ലോറിയാനോയ്ക്ക് സമീപം പിഡ്‌മോണ്ടില്‍ നിന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആള്‍ക്കാരെ ഒരു പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെ, ഒമ്പതും ആറും വയസ്സുള്ള ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാതാപിതാക്കളോടൊപ്പം ഏകാന്തതയില്‍ Read More…

Crime Featured

രഹസ്യമായി കാമുകിയെ തേടിവന്ന കാമുകനെ ഡ്രോണ്‍ കള്ളനെന്ന് കരുതി ഗ്രാമീണര്‍ കൈകാര്യം ചെയ്തു

ഹാപൂര്‍: പാതിരാത്രിയില്‍ വിവാഹിതയായ കാമുകിയെ തേടിയെത്തിയ കാമുകനെ ഡ്രോണ്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. കാമുകനും രണ്ടുകൂട്ടുകാരും ഗ്രാമത്തില്‍ കറങ്ങുന്നത് കണ്ട ഗ്രാമവാസികള്‍ അപരിചിതരായ മൂന്നുപേരെയും പിടികൂടി മര്‍ദ്ദിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി അവരെ കൊള്ളയടിക്കു ന്നവരെന്നാണ് ഗ്രാമീണര്‍ സംശയിച്ചത്. മോഷണശ്രമം നടത്തുന്നതിന് മുമ്പ് മോഷ്ടാക്കള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ പരിശോധിക്കുകയാണെന്ന് ഗ്രാമവാസികള്‍ കരുതി. എന്നാല്‍, കുറ്റവാളികള്‍ ഡ്രോണുകള്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാമുകി വിവാഹിതയായതിനാല്‍ അവരെ പകല്‍ വെളിച്ചത്തില്‍ Read More…

Featured Movie News

കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുന്നു? ‘കല്‍ക്കി 2898 എഡി പാര്‍ട്ട് 2’ അവസാന സിനിമയായേക്കും

രാജ്യസഭാംഗമായി സജീവരാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന കമല്‍ഹാസന്‍ അഭിനയം നിര്‍ത്താനൊരുങ്ങുന്നു. ‘കല്‍ക്കി 2898 എഡി പാര്‍ട്ട് 2’ അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമ വിടാന്‍ തീരുമാനിക്കുകയല്ല, മറിച്ച് ഇനി മുതല്‍ താരം സ്വന്തം നിര്‍മ്മാണക്കമ്പനിയായ രാജ്കമലിന് വേണ്ടി മാത്രമായി സിനിമാ അഭിനയം ചുരുക്കിയേക്കുമെന്നാണ് കരുതുന്നത്. 2022 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ അഭിനയിച്ച ‘വിക്രം’ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വിജയമായിരുന്നു. ഈ ചിത്രം നിരൂപക പ്രശംസയും വാണിജ്യ പ്രശംസയും നേടി, ?400 കോടി വരെ കളക്ഷന്‍ നേടിയതായി പറയപ്പെടുന്നു. അതിന്റെ Read More…

Movie News

ലൂസിഫര്‍ മൂന്നാംഭാഗത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു ; മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പൃഥ്വിരാജ്

തന്റെ വരാനിരിക്കുന്ന സിനിമയായ ലൂസിഫറിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നതായി നടനും സംവിധായകനുമായ പൃഥ്വിരാജ്. മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അസത്യമാണ്. കൃത്യമായ വിവരങ്ങള്‍ക്ക് സര്‍സമീന്‍ പ്രമോഷനുകളില്‍ നിന്നുള്ള ഔദ്യോഗിക അഭിമുഖ വീഡിയോകള്‍ പരിശോധിക്കാന്‍ എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും നടന്‍ പറഞ്ഞു. ഒരു വ്യാജ പ്രൊഫൈല്‍ ഐഡിയില്‍ നിന്നാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായതെന്നും എക്‌സ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും പൊതുജനങ്ങള്‍ക്കും പൃഥ്വിരാജിന്റെ അഭ്യുദയകാംക്ഷികള്‍ക്കും സത്യം വ്യക്തമാക്കുന്നതിന് Read More…