Healthy Food

ഭക്ഷണം കഴിഞ്ഞയുടൻ പഴങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിന് നല്ലതോ ദോഷമോ ?

ഇന്ത്യൻ വീടുകളിൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരങ്ങൾക്ക് പകരമായി അരിഞ്ഞ മാമ്പഴമോ ആപ്പിളോ പപ്പായയോ കഴിക്കുന്നത് പതിവു കാഴ്ചയാണ്. സംസ്കരിച്ച മധുരപലഹാരങ്ങൾക്ക് പകരം പോഷകസമ്പന്നമായ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല കാര്യമാണെങ്കിലും, ഇത് കഴിക്കേണ്ട സമയം ഏതാണെന്നതിനെക്കുറിച്ച് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കുന്നത് വയറ്റിൽ കിടന്ന് പഴകാനും അഴുകാനും കാരണമാകുമെന്നും, ഇത് ഗ്യാസിനും വയറുവീർക്കലിനും ദഹനക്കേടിനും വഴിവെക്കുമെന്നും ഇന്റർനെറ്റിൽ ഒരു പ്രചാരണമുണ്ട്. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രീയമായ വശമുണ്ടോ, അതോ ഇതൊരു തെറ്റിദ്ധാരണ മാത്രമാണോ? Read More…

Travel

ഭക്തിയുടെയും വിസ്മയത്തിന്റെയും സംഗമം, ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ! സ്റ്റാച്യൂ ഓഫ് ബിലീഫ്’ ദർശിക്കാൻ ഭക്തരുടെ തിരക്ക്

ശിവഭക്തരായ ഹൈന്ദവരുടെ ഏറ്റവും പവിത്രമായ മാസങ്ങളിൽ ഒന്നാണ് ശ്രാവൺ അഥവാ സാവൻ മാസം. ജൂൺ 29-ന് ആരംഭിച്ച ഈ പുണ്യമാസം വളരെ ഭക്തിനിർഭരമായാണ് ആഘോഷിക്കപ്പെടുന്നത്. ഭക്തർ രണ്ടാമത്തെ ശ്രാവണ സോമവാരം ആചരിക്കുകയാണ്. ഈ അവസരത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമയായ ‘വിശ്വാസ് സ്വരൂപം’ (സ്റ്റാച്യു ഓഫ് ബിലീഫ്) സ്ഥിതി ചെയ്യുന്ന രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലുള്ള നാഥദ്വാരയുടെ മനോഹരമായ ദൃശ്യങ്ങൾ രാജസ്ഥാൻ ടൂറിസം വകുപ്പ് പങ്കുവെച്ചു. ശ്രാവണ സോമവാരത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലാണ് രാജസ്ഥാൻ ടൂറിസം ടീം ഈ വീഡിയോ Read More…

Health

മാരത്തണിനിടെ 31-കാരന് ദാരുണാന്ത്യം: യുവാക്കളുടെ ഹൃദയാരോഗ്യം അപകടത്തിലോ? കാർഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

കർണാടകയിലെ നന്ദി ഹിൽസിൽ നടന്ന മാരത്തണിനിടെ 31 വയസ്സുള്ള ഓട്ടക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം ചെറുപ്പക്കാരിലെ ഹൃദയാഘാതത്തെക്കുറിച്ചും കായികതാരങ്ങൾക്ക് ഹൃദയ പരിശോധന ആവശ്യമാണോ എന്നതിനെക്കുറിച്ചും വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. 21 കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇയാൾ കുഴഞ്ഞുവീണത്. മുൻപും കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള, തികച്ചും ആരോഗ്യവാനും ഊർജ്ജസ്വലനുമായ വ്യക്തിയായിരുന്നു ഇദ്ദേഹം. ചെറുപ്പക്കാരും പുറമെ പൂർണ്ണ ആരോഗ്യവന്മാരുമായി കാണപ്പെടുന്നതുമായ ഓട്ടക്കാർക്ക് ഓരോ മാരത്തണിന് മുമ്പും വലിയ രീതിയിലുള്ള ഹൃദയ പരിശോധനകൾ ആവശ്യമാണെന്ന് നിർബന്ധമില്ലെന്ന് ജാസ്ലോക് ഹോസ്പിറ്റൽ & റിസർച്ച് Read More…

Oddly News

സമോസ കഴിച്ചയാൾ ഞെട്ടി! ഉള്ളിൽ ചത്ത പാറ്റ; വേണമെങ്കിൽ വീഡിയോ എടുത്തോളൂ എന്നു കടയുടമ! വിഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ കടയിൽ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളിൽ ചത്ത പാറ്റയെ കണ്ടെത്തി. തുടർന്ന് ഉപഭോക്താവ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും ഫുഡ് സേഫ്റ്റി അഡ്മിനിസ്ട്രേഷനിലും പരാതി നൽകി. തിങ്കളാഴ്ച ചിക്മംഗ്ലൂർ സ്ക്വയറിലെ ശ്രമ ശിബിരത്തിന് സമീപമാണ് സംഭവം നടന്നത്. ഇൻഡോർ സ്വദേശിയായ പിയൂഷ് മൗര്യ മഴ പെയ്തപ്പോൾ അവിടുത്തെ രത്‌ലാം നംകീൻ എന്ന കടയിൽ കയറി സമോസ വാങ്ങുകയായിരുന്നു. സമോസ തിന്നുന്നതിനിടയിലാണ് അതിനുള്ളിൽ ചത്ത പാറ്റയെ കണ്ടത്. മൗര്യ ഉടൻതന്നെ ഇതിന്റെ വീഡിയോ പകരർത്തുകയും കടയുടമയെ വിവരമറിയിക്കുകയും ചെയ്തു. Read More…

Featured Good News

അഞ്ചാം വയസ്സിൽ ലോകചാമ്പ്യൻ! ആയോധനകലയിൽ ലോകത്തെ അമ്പരപ്പിച്ച് പഞ്ചാബിന്റെ കുട്ടിപ്രതിഭ ഫത്തേ സിംഗ് ഗിൽ

അഞ്ചുവയസ്സുകാരനായ പഞ്ചാബിലെ അമൃത്സർ സ്വദേശി ഫത്തേ സിംഗ് ഗിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) അത്ഭുതപ്രതിഭയായി ഉയർന്നുവന്നിരിക്കുകയാണ്. തായ്‌ലൻഡിലെ പട്ടായയിൽ നടന്ന വേൾഡ് മാർഷ്യൽ ആർട്ട് ഗെയിംസ് 2026-ൽ സ്കേറ്റ് ധരിച്ച് ഗത്ക (Gatka on Skates) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയാണ് ഫത്തേ രാജ്യത്തിന്റെ അഭിമാനമായത്. പരമ്പരാഗത സിഖ് അയോധനകല സ്കേറ്റ് ധരിച്ച് അവതരിപ്പിക്കുന്ന ആദ്യത്തെ കുട്ടിയെന്ന നേട്ടവും ഇതോടെ ഫത്തേ സ്വന്തമാക്കി. ഇന്ത്യയിലെ മിക്ക കുട്ടികളും ക്രിക്കറ്റ് ബാറ്റ് പിടിക്കാൻ Read More…

Featured Spotlight

ചരിത്രത്തിലാദ്യം! സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് ‘വന്ദേമാതരം’ മുഴങ്ങും, പൂർണ്ണമായി !

ന്യൂഡൽഹി: കേരളത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മലടിക്കുന്നതിനിടയില്‍ ഈ വർഷത്തെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ റെഡ് ഫോർട്ടിൽ നിന്ന് ആദ്യമായി ‘വന്ദേമാതരം’ മുഴങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം . വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യം ഈ വർഷം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗാനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ക്രമത്തിൽ പ്രതിരോധ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി Read More…

Oddly News

ചൂടുപറക്കുന്ന മുളകുവെള്ളത്തില്‍ ഒരു കുളി! എരിവുള്ള് വൈറൽ ബാത്തിംഗ് ട്രെൻഡ് – വീഡിയോ

ചൈനയിലെ ഹാർബിനിലുള്ള മാപ്പിൾ ലീഫ് വില്ലേജ് ഹോട്ട് സ്പ്രിംഗ് റിസോർട്ടിൽ എത്തിയാൽ തികച്ചും വ്യത്യസ്തമായ ഒരു വിനോദസഞ്ചാര അനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒരു വലിയ ‘ഹോട്ട് പോട്ടിന്റെ’ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്, വിഭവങ്ങൾക്കിടയിൽ മാംസക്കഷണങ്ങൾ കിടക്കുന്നതുപോലെ വിവിധതരം ‘സൂപ്പുകളിൽ’ നീന്തിത്തുടിക്കാം. ഇൻ യാങ് (Yin-Yang) മാതൃകയിലും ഒൻപത് അറകളുള്ള രീതിയിലുമാണ് ഈ കുളങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വശത്ത് പച്ചക്കറികളും ഗോജി ബെറികളും നിറഞ്ഞ പാൽ നിറത്തിലുള്ള വെള്ളമാണെങ്കിൽ, മറു വശത്ത് യഥാർത്ഥ എരിവുള്ള Read More…

Featured The Origin Story

ഇന്ത്യയ്ക്കായി അരങ്ങേറും മുൻപ് പാകിസ്ഥാനു വേണ്ടി ഫീൽഡ് ചെയ്ത് സച്ചിൻ! കപിൽ ദേവിന്റെ ക്യാച്ച് മിസ്സ് ചെയ്തു, അറിയാത്തൊരു അപൂർവ്വ ചരിത്രം

ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായി മാറുന്നതിന് വളരെ മുമ്പ് തന്നെ സച്ചിൻ തെണ്ടുൽക്കർക്ക് പാകിസ്ഥാൻ ടീമുമായി അപൂർവ്വമായ ഒരു ബന്ധമുണ്ടായിരുന്നു. 1987-ൽ കേവലം 13 വയസ്സുള്ളപ്പോൾ, ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ ഒരു പരിശീലന മത്സരത്തിനിടെ സച്ചിൻ പാകിസ്ഥാൻ ടീമിനായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലിറങ്ങി. പാകിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാന് ഉച്ചഭക്ഷണത്തിന് ശേഷം ഫീൽഡർമാരുടെ കുറവുണ്ടായപ്പോൾ ക്ലബ്ബ് ക്യാപ്റ്റനോട് സഹായം ചോദിക്കുകയും, അവിടെയുണ്ടായിരുന്ന പ്രാദേശിക കളിക്കാരിൽ ഒരാളായ സച്ചിനെ പാകിസ്ഥാനായി ഫീൽഡ് ചെയ്യാൻ അയക്കുകയുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് Read More…

Featured Oddly News

മക്കളെ കണ്ടും മാമ്പൂ കണ്ടും…. വൃദ്ധസദനത്തില്‍ പിതാവിന്റെ മൃതദേഹം സൂക്ഷിച്ചത് 2 ദിവസം, ആരും വന്നില്ല; മക്കളുടെ ആവശ്യം മറ്റൊന്ന് !

ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ നാല് മക്കളുണ്ടായിട്ടും 70-കാരനായ ഘൻശ്യാമിന്റെ മൃതദേഹം ഏറ്റെടുക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ ആരും എത്താതിരുന്നതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾ വൃദ്ധസദനം അധികൃതർ തന്നെ ഏറ്റെടുത്ത് നടത്തി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വൃദ്ധസദനത്തിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മരണവിവരം അറിയിച്ച് രണ്ട് ദിവസത്തോളം വൃദ്ധസദനം അധികൃതർ മക്കൾക്കായി കാത്തിരുന്നെങ്കിലും ആരും വരാൻ തയ്യാറായില്ല. തുടർന്നാണ് ഘൻശ്യാമിന്റെ സംസ്കാരം വൃദ്ധസദനം നടത്തിപ്പുകാരിയായ മാധുരി മിശ്ര സ്വയം ഏറ്റെടുത്ത് നടത്തിയത്. നാലാമത്തെ കുട്ടിക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ഘൻശ്യാമിന്റെ Read More…