ചൈനയിലെ ഹാർബിനിലുള്ള മാപ്പിൾ ലീഫ് വില്ലേജ് ഹോട്ട് സ്പ്രിംഗ് റിസോർട്ടിൽ എത്തിയാൽ തികച്ചും വ്യത്യസ്തമായ ഒരു വിനോദസഞ്ചാര അനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒരു വലിയ ‘ഹോട്ട് പോട്ടിന്റെ’ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്, വിഭവങ്ങൾക്കിടയിൽ മാംസക്കഷണങ്ങൾ കിടക്കുന്നതുപോലെ വിവിധതരം ‘സൂപ്പുകളിൽ’ നീന്തിത്തുടിക്കാം. ഇൻ യാങ് (Yin-Yang) മാതൃകയിലും ഒൻപത് അറകളുള്ള രീതിയിലുമാണ് ഈ കുളങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു വശത്ത് പച്ചക്കറികളും ഗോജി ബെറികളും നിറഞ്ഞ പാൽ നിറത്തിലുള്ള വെള്ളമാണെങ്കിൽ, മറു വശത്ത് യഥാർത്ഥ എരിവുള്ള മുളകുകൾ ഇട്ട ചുവന്ന നിറത്തിലുള്ള വെള്ളമാണ്. ഇതുകൂടാതെ ഓർബീസ് ബീഡ്സുകൾ നിറഞ്ഞ കുളങ്ങൾ, റോസാപ്പൂക്കളും ചെമ്പരത്തിപ്പൂക്കളും ഇട്ട കുളങ്ങൾ, ഫിഷ് സ്പാ എന്നിവയും ഇവിടെ ലഭ്യമാണ്. പൂജ്യം ഡിഗ്രിക്കും താഴെയുള്ള തണുപ്പിലും പ്രവർത്തിക്കുന്ന ഔട്ട്ഡോർ ഹോട്ട് ടബ്ബുകൾ, കൂറ്റൻ ഡോം സാൾട്ട് സൗണകൾ, ഉറങ്ങാനുള്ള മുറികൾ, ഗെയിം ആർക്കേഡുകൾ, ഫുഡ് ഹാളുകൾ എന്നിവയും റിസോർട്ടിലുണ്ട്. ഏകദേശം 2,500 ഓളം രൂപയാണ് ഈ അനുഭവത്തിനായുള്ള പ്രവേശന നിരക്ക്.
എന്നാൽ ഈ അനുഭവം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമല്ല. നിങ്ങൾക്ക് അലർജിയോ sensitive skin-ഓ ഉണ്ടെങ്കിൽ ഇവിടെ മുങ്ങിനിവരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കടുത്ത എരിവുള്ള മുളകുകൾ ഇട്ടിരിക്കുന്ന വെള്ളം ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിരോധശേഷിയുള്ള ചർമ്മമുള്ളവരാണെങ്കിൽ പോലും 15 മുതൽ 20 മിനിറ്റിൽ കൂടുതൽ ഇത്തരം കുളങ്ങളിൽ ചെലവഴിക്കരുത്. ഇത്തരം കുളങ്ങളിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കുളിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.




