Featured Oddly News

‘അനങ്ങിയാൽ കളി മാറും! അപ്രതീക്ഷിതമായി വവ്വാൽ ദേഹത്ത് തൂങ്ങിയപ്പോൾ ഞെട്ടിത്തരിച്ച് വിനോദസഞ്ചാരി!; വീഡിയോ വൈറൽ

ശ്രീലങ്കയിൽ സന്ദർശനം നടത്തുകയായിരുന്ന ഒരു വിദേശ വിനോദസഞ്ചാരിയുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒരു വവ്വാൽ പറന്നുവന്നിരുന്നു. അയാള്‍ ധരിച്ചിരുന്ന ബനിയനില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്ത. ഈ വിചിത്രമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭയന്നുപോകാതെ വളരെ ശാന്തനായി, എന്നാൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സഞ്ചാരിയുടെ പ്രതികരണമാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വവ്വാൽ പെട്ടെന്ന് വന്ന് വീഴുന്നതും, ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ അദ്ദേഹം അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ സഹായിക്കാൻ Read More…

Health

ഹൃദയാഘാതം മുൻകൂട്ടി അറിയാമോ? നിങ്ങൾക്ക് കാൽസ്യം സ്‌കാൻ ആവശ്യമുണ്ടോ?

ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ ഹൃദയധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഹൃദ്രോഗ സാധ്യത വർദ്ധിക്കാം. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താൻ സഹായിക്കുന്ന പരിശോധനയാണ് കൊറോണറി ആർട്ടറി കാൽസ്യം (CAC) സ്കാൻ അഥവാ ഹാർട്ട് കാൽസ്യം സ്കാൻ. പ്രത്യേക തരം സിടി സ്കാൻ ഉപയോഗിച്ച് നടത്തുന്ന ഈ പരിശോധന വഴി ഹൃദയധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കാൽസ്യത്തിന്റെ അളവ് കണ്ടെത്താനാകും. ഇതിലൂടെ ലഭിക്കുന്ന ‘കാൽസ്യം സ്കോർ’ ഭാവിയിലുണ്ടായേക്കാവുന്ന ഹൃദയാഘാത സാധ്യതയെക്കുറിച്ച് സൂചന നൽകുന്നു. എന്നാൽ ഈ പരിശോധന എല്ലാവർക്കും Read More…

Health

ഉറക്കത്തിനിടയിലെ ഈ തടസ്സം നിസ്സാരമാക്കരുത്; ഹൃദയത്തെ അപകടത്തിലാക്കുന്ന ‘സ്ലീപ്പ് അപ്നിയ’!

നമ്മുടെ ശരീരത്തിലെ ഓരോ ആരോഗ്യപ്രശ്നവും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഉറക്കത്തെ വല്ലാതെ തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്ന അവസ്ഥ ഹൃദയാരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തുടർച്ചയായി തടസ്സപ്പെടുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. തൊണ്ടയിലെ പേശികളും മൃദുവായ കോശങ്ങളും അയഞ്ഞ് ശ്വാസതടസ്സം ഉണ്ടാകുന്നതാണ് ഇതിൽ ഏറ്റവും സാധാരണമായി കാണുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ. ഉറക്കത്തിലെ ഉച്ചത്തിലുള്ള കൂർക്കംവലി, ശ്വാസം മുട്ടൽ, ഉറക്കത്തിനിടയിലെ ശ്വാസം നിലയ്ക്കൽ, രാവിലെയുള്ള തലവേദന, വായ ഉണങ്ങിപ്പോകുക, ശ്രദ്ധക്കുറവ്, പകൽ Read More…

Featured Good News

യു.എസിലെ ജോലി ഉപേക്ഷിച്ചു, മുരിങ്ങ വളർത്തി! 36 ലക്ഷം കൊയ്ത് യുവാവ്!

സ്വന്തമായി എന്തെങ്കിലും ചെയ്തു തുടങ്ങണമെന്ന് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല; ഒരു പുതിയ ബിസിനസോ അല്ലെങ്കിൽ തങ്ങളുടെ കഴിവിനെ വരുമാന മാർഗ്ഗമാക്കുന്നതോ ഒക്കെ ആയിരിക്കാം അത്. സംരംഭകത്വം മികച്ച വരുമാനത്തിനുള്ള വഴികൾ തുറക്കുമെങ്കിലും വലിയ റിസ്കുകളും അതിലുണ്ട്. എന്നാൽ യുഎസിലെ ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ച് മഹാരാഷ്ട്രയിൽ കൃഷി ചെയ്യാനായി എത്തിയ സാഗർ ഖാരെയുടെ കഥ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അഞ്ച് ഏക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്താണ് അദ്ദേഹം തുടക്കമിട്ടത്. ഇന്ന് പ്രതിവർഷം 36 Read More…

Oddly News

ബിവ്റേജ് ഔട്ട്‌ലെറ്റിനെതിരെ പെൺപടയുടെ രോഷം, പോലീസിനെ കല്ലും വടിയുമെടുത്ത് ഓടിച്ച് സ്ത്രീകൾ! വിഡിയോ വൈറൽ

മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യശാലയ്ക്കെതിരെ നടന്ന വൻ പ്രതിഷേധം ശനിയാഴ്ച അക്രമാസക്തമായി. പൊലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെ പ്രദേശവാസികൾ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തി. അമോല ഗ്രാമത്തിലെ സർക്കാർ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകളാണ് സംഘടിച്ചത്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രകോപിതരായ ഗ്രാമീണർ ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂൾ, ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയ്ക്ക് സമീപമാണ് ഈ മദ്യശാല സ്ഥിതി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. Read More…

Featured Good News

300 രൂപയുടെ ഓവനിൽ നിന്ന് 7,400 കോടിയുടെ സാമ്രാജ്യത്തിലേക്ക്! രാജ്നി ബെക്റ്ററുടെ വിസ്മയ യാത്ര

വെറും 300 രൂപയുടെ ഒരു ചെറിയ ഓവനിൽ നിന്ന് തുടങ്ങിയ യാത്രയാണ് പിന്നീട് 7,400 കോടി രൂപ മൂല്യമുള്ള ഒരു വൻകിട ഭക്ഷ്യ ഉൽപ്പന്ന കമ്പനിയായി വളർന്നത്. 1970-കളിൽ പഞ്ചാബിലെ ലുധിയാനയിലുള്ള തന്റെ വീട്ടിൽ വെച്ച് രജ്നി ബക്‌തർ ഐസ്‌ക്രീമുകൾ, കേക്കുകൾ, കുക്കികൾ, ബണ്ണുകൾ എന്നിവ ഉണ്ടാക്കാൻ തുടങ്ങി. ഇതിനായി അവർ നടത്തിയ ആദ്യത്തെ വലിയ നിക്ഷേപം 300 രൂപയുടെ ഒരു ചെറിയ ഓവനായിരുന്നു. ഒരു ഹോബിയായി തുടങ്ങിയ ഈ സംരംഭത്തിന് പെട്ടെന്നുതന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചു. Read More…

Oddly News

മുടി സ്റ്റൈൽ ചെയ്യാനും മേക്കപ്പിനും മാത്രം 4.49 കോടി!ഈ പ്രധാനമന്ത്രിയുടെ ചെലവ് കേട്ട് ഞെട്ടി ലോകം !

2019 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇസ്രായേൽ പ്രധാനമന്ത്രിമാരുടെ മുടി ഭംഗിയാക്കൽ, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധാന ചെലവുകൾ എന്നിവയ്ക്കായി രാജ്യം ഏകദേശം 4,70,000 ഡോളർ (ഏകദേശം 4.49 കോടി രൂപ) ചെലവഴിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ ചെലവുകളുടെ 90 ശതമാനവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവുമാണ് ഉപയോഗിച്ചത്. ഇൻഫർമേഷൻ ഫ്രീഡം പ്രസ്ഥാനത്തിനുവേണ്ടി അഭിഭാഷകയായ യാര വിങ്ക്ലർ-ഷാലിറ്റ് നൽകിയ ഹർജിയെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഓരോ വർഷവും Read More…

Oddly News

‘ചൊറിയന്‍’ പോസ്റ്റുകൾക്ക് വൻ ഡിമാൻഡ്! മാസം 9.5 ലക്ഷം സമ്പാദിക്കൂ! ‘റേഞ്ച് ബൈറ്റ്’ തന്ത്രവുമായി എക്സ് ക്രിയേറ്റർ

എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയിൽ ആളുകളെ മനഃപൂർവ്വം പ്രകോപിപ്പിച്ച് ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും വൻതുകയും നേടുന്ന രീതിയാണ് ഇപ്പോൾ തരംഗമാകുന്നത്. ഇന്റർനെറ്റ് ലോകത്ത് ഇത് ‘റെേജ്-ബൈറ്റിംഗ്’ (Rage-baiting) അല്ലെങ്കിൽ ‘റെേജ്-ഫാർമിംഗ്’ (Rage-farming) എന്നറിയപ്പെടുന്നു. തർക്കവിഷയങ്ങളും പ്രകോപനപരമായ കാര്യങ്ങളും പോസ്റ്റ് ചെയ്ത് ആളുകളെക്കൊണ്ട് ദേഷ്യത്തോടെ കമന്റ് ചെയ്യിക്കുകയും വാദപ്രതിവാദങ്ങൾ ഉണ്ടാക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ആളുകളുടെ ഈ ദേഷ്യം പോസ്റ്റുകളുടെ പ്രശസ്തി കൂട്ടുകയും ക്രിയേറ്റർമാർക്ക് പരസ്യ വരുമാനത്തിലൂടെയും ഫോളോവേഴ്‌സിലൂടെയും വലിയ തുക സമ്പാദിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രകോപനപരമായ Read More…

Featured Travel

അതേന്നെ… നമ്മുടെ ആനവണ്ടിതന്നെ, ടോയ്‌ലറ്റും വൈഫൈയും പാൻട്രിയും! KSRTCയുടെ മാസ്സ് ബസ് റൈഡ്- വീഡിയോ

വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങൾ വെറും 505 രൂപയ്ക്ക് നൽകുന്ന കേരള ആർ.ടി.സി.യുടെ ബസ് സർവീസ് വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ വോൾവോ എസി ബസിനെ കേരളത്തിലെ ‘ബിസിനസ് ക്ലാസ്’ സർവീസ് എന്നാണ് ഹർഷ് ഗോയങ്ക വിശേഷിപ്പിച്ചത്. 36 പുഷ്-ബാക്ക് സീറ്റുകളുള്ള ഈ ബസിൽ കൂടുതൽ ലെഗ് റൂം സൗകര്യമുണ്ട്. ഓരോ സീറ്റിലും വ്യക്തിഗത ടിവി സ്‌ക്രീനുകളും യു.എസ്.ബി ചാർജിംഗ് പോർട്ടുകളും നൽകിയിട്ടുണ്ട്. യാത്രയിലുടനീളം Read More…