Sports

ഒരോവറില്‍ നാലു വിക്കറ്റ്, മുഹമ്മദ് സിറാജിന്റെ ആറാട്ട് ; ലങ്കന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ഒരു ഫൈനല്‍ പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ ആരാധകര്‍ കൊളംബോയില്‍ എത്തിയത്. പക്ഷേ കണ്ടത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ ആറാട്ട്. ഏഷ്യാകപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് നടത്തിയ മികച്ച പ്രകടനത്തില്‍ ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ വിവരം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സിറാജിന് ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിച്ചപ്പോള്‍ 7 ഓവറില്‍ 21 റണ്‍സിന് 6 വിക്കറ്റ് നേടി. തന്റെ ആദ്യ അഞ്ച് Read More…

Hollywood

കാലുവാരിത്തരത്തിന് നിങ്ങളെല്ലാം ദയവായി എന്നോട് ക്ഷമിക്കണം; വികാരാധീനയായി ഡ്രൂ ബാരിമോറിന്റെ വീഡിയോ

സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് Read More…

Hollywood

ചൂടന്‍ രംഗങ്ങള്‍ അധികമായി; കൊറിയന്‍ നടി സോംഗിന്റെ ഹോളിവുഡ് സിനിമ ഫെറ്റിഷിന് ജന്മനാട്ടില്‍ വിലക്കും

ലോകം മുഴുവന്‍ ആരാധകരെ നേടി കെ ഡ്രാമകളും കെ പോപ്പുകളും മുന്നേറുമ്പോള്‍ ദക്ഷിണ കൊറിയന്‍ നടി സോംഗ് ഹ്യെ-ക്യോ വിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ഭ്രാന്തന്‍ പ്രതികാരത്തിന്റെ കഥ പറയുന്ന ‘ദി ഗ്ലോറി’യിലെ അവളുടെ പ്രകടനം ലോകമെമ്പാടും വന്‍ ആരാധകരെയാണ് നേടിയെടുത്തത്. ഇതിന് പിന്നാലെ മൈ ബ്രില്യന്റ് ലൈഫ്, ദി ഗ്രാന്റ്മാസ്റ്റര്‍, എ റീസണ്‍ ടൂ ലിവ്, ദി ക്രോസിംഗ്, കമീലിയ തുടങ്ങിയ സിനിമകളിലൂടെയും അവര്‍ ആരാധകരെ നേടിയെടുത്തു. അതേസമയം താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ഫെറ്റിഷിന് Read More…

Movie News

സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യ്ക്ക് ഗംഭീര ട്രോളുമായി ജയറാം ; വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയത്തിലൂടെ മാത്രമല്ല പാട്ടിലൂടെയും തന്റെ ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും മികച്ച ഒരു ഗായിക തന്നെയാണ്. ചാനല്‍ പരിപാടികളില്‍ ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ള പാട്ടുകള്‍ വളരെയധികം വൈറലായിട്ടുമുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ”അല വൈകുണ്ഠ പുരലു” എന്ന തെലുങ്ക് ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ”സാമജവരഗമന” എന്ന ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയില്‍ പാടിയിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായിരുന്നു. ഇപ്പോള്‍ Read More…

Movie News

ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോയെന്ന് രജനികാന്ത് പറഞ്ഞു, അദ്ദേഹം എനിക്ക് ദൈവമാണ് ; വിനായകന്‍ പറയുന്നു

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ആവേശം ഇപ്പോഴും അലയടിയ്ക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോളം പ്രശംസ പിടിച്ചു പറ്റാന്‍ വില്ലന്‍ വേഷത്തിലെത്തിയ വിനായകന് സാധിച്ചു. ഒരു വില്ലന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായ കാര്യം തന്നെയാണ്. അതിന് നൂറ് ശതമാനം പ്രശംസ നേടുന്നത് വിനായകന്റെ അഭിനയ മികവ് തന്നെയാണ്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെ കുറിച്ചും രജനികാന്തിന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും തുറന്നു പറയുകയാണ് വിനായകന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ വാചാലനായത്. ” Read More…

Lifestyle

ഒഴിവ് ദിവസങ്ങളില്‍ ആലിയ ഭട്ട് ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട കാര്യം ഇതാണ്

ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന് വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുസ്വിമിങ്ങ് പൂളില്‍ പൊങ്ങിക്കിടക്കുന്ന വീഡിയോയിരുന്നു അത്. താന്‍ ഒഴിവ് ദിനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് എന്ന് ആലിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നു. ഒപ്പം ശല്യപ്പെടുത്തരുത് എന്നും കുറിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള പൂള്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് ആലിയ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ആലിയ ഭട്ടിന്റെ ഒഴിവ് ദിനത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ വിനോദം ഫ്ളോട്ടിങ് തെറാപ്പി എന്ന ചികിത്സ രീതി കൂടിയാണ്. ഇങ്ങനെ Read More…

Fitness

ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ

ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്. എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ Read More…

Movie News

ഈ സാരിയുടെ വില ഇത് തന്നെയോ? ശോഭിതയുടെ സാരിയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍

കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശോഭിത ധൂലിപാല ഇന്ന് മലയാളികള്‍ക്കും പരിചിതയാണ്. ഇപ്പോള്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തേക്കുറിച്ചാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. റാണി പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സാരിയും അതിന് ചേരുന്ന ബ്ലൗസും മനോഹരമായ മേയ്ക്കപ്പും ചേര്‍ന്ന് ശോഭിത വളരെയധികം സുന്ദരിയായിരിന്നു. കഴിഞ്ഞ ദിവസമാണ് ശോഭിത തന്റെ ചിത്രങ്ങള്‍ ഇന്‍സ്സഗ്രാമില്‍ പങ്കുവച്ചത്. റാണി പിങ്ക് നിറത്തിലുള്ള ആ സാരി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ടൊറാനി എന്ന ബ്രാന്‍ഡിന്റെതായിരുന്നു സാരി. 51,000 രൂപയാണ് സാരിയുടെ വില. Read More…

Movie News

അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്

ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. Read More…