ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ബോളിവുഡ് എന്‍ട്രിയുടെ തരംഗം ഇപ്പോഴും തുടരുകയാണ്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ‘ജവാന്‍’ വന്‍ ഹിറ്റായതോടെ നയന്‍സിന്റെ പ്രശസ്തി ബോളിവുഡില്‍ നിറയുകയാണ്. തമിഴില്‍ ജയം രവിയുടെ സൈക്കോ ത്രില്ലര്‍ ചിത്രമായ ‘ഇരൈവന്‍’ ആണ് നയന്‍സിന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. സെപ്തംബര്‍ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ ആകാംഷയാണ് ഉയര്‍ത്തുന്നത്. ഇതിനിടയില്‍ വിനായക ചതുര്‍ത്ഥി സ്പെഷ്യലായി അവളുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അനാച്ഛാദനം ചെയ്തു. പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയ്ക്കൊപ്പമുള്ള സിനിമയാണ് Read More…
Author: ashtagon
റസ്സല്‍ ബ്രാന്‍ഡിനെതിരെ ലൈംഗികാതിക്രമ ആരോപണം; കാറ്റിപെറിയുടെ പഴയ അഭിമുഖം തപ്പിയെടുത്ത് ആരാധകര്‍
കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം. ആരോപണം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുന്‍ഭാര്യ കാറ്റിപെറി ബ്രാന്‍ഡിനെക്കുറിച്ച് മുമ്പൊരു മാഗസിന് നല്‍കിയ അഭിമുഖം കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് ആരാധകര്‍. 2010 ഒക്ടോബര്‍ 23-ന് ഇന്ത്യയില്‍ വച്ച് വിവാഹിതരായ റസ്സലിന്റെയും കാറ്റിയുടേയും വിവാഹം 14 മാസം കൊണ്ട് അവസാനിച്ചിരുന്നു. ബന്ധം തകരാന്‍ കാരണം പെറിയാണെന്നായിരുന്നു ബ്രാന്‍ഡ് അന്ന് ആരോപിച്ചത്. എന്നാല്‍ വെറുമൊരുഒരു ടെക്‌സ്റ്റ് മെസേജ് മാത്രം ഉപയോഗിച്ചാണ് തങ്ങളുടെ വിവാഹബന്ധം റസ്സല്‍ Read More…
ഹോളിവുഡിലെ ഹൊറര്‍ചിത്രം ഹാലോവീനിലെ പേടിപ്പിച്ച വീട് വില്‍പ്പനയ്ക്ക്; വില 1.8 ദശലക്ഷം ഡോളര്‍
Pic: Google Mapsഹോളിവുഡിലെ വന്‍ഹിറ്റായ ഹൊറര്‍ ചിത്രം ഹാലോവീനില്‍ ഉപയോഗിച്ച പേടിപ്പെടുത്തുന്ന വീട് വില്‍പ്പനയ്ക്ക്. 1.8 ദശലക്ഷം ഡോളര്‍ ആണ് വില. ലോസ് ഏഞ്ചല്‍സിലെ സൗത്ത് പസഡെനയിലെ വലിയ സ്വത്ത് 1978-ലെ സിനിമയിലൂടെയാണ് പ്രശസ്തമായത്. സ്ലാഷര്‍ ഫ്‌ലിക്കില്‍ ജാമി ലീ കര്‍ട്ടിസ് ഒരു മത്തങ്ങയും പിടിച്ച് മുന്‍വശത്തെ പൂമുഖത്ത് ഇരിക്കുന്നത് അവതരിപ്പിക്കുന്നു – വീടിന്റെ ഏതൊരു പുതിയ ഉടമയ്ക്കും അവരുടെ സ്വന്തം മത്തങ്ങ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു രംഗം.’അതെ, ലോറി സ്‌ട്രോഡിന്റെ (ജാമി ലീ കര്‍ട്ടിസ്) Read More…
‘ടീമിനായി സ്വന്തം ബാറ്റിംഗും റെക്കോഡുകളും തുലച്ചവനാണ് അയാള്‍” ; ഇന്ത്യയിലെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പഴയ താരം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയും ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതംഗംഭീറും തമ്മില്‍ അത്ര രസത്തിലല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. 2011 ലോകകപ്പില്‍ മറ്റു കളിക്കാരുടെ സംഭാവനകള്‍ പരിഗണിക്കപ്പെടാതെ പോയതിന് കാരണം ധോണിയാണെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് എപ്പോള്‍ പറഞ്ഞാലും ഗംഭീര്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ മുമ്പ് പറഞ്ഞതിന് നേരെ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് എത്തുകയാണ് ഗംഭീര്‍. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു എന്നും തന്റെ ബാറ്റിംഗ് കൊണ്ട് കളി മാറ്റിമറിച്ച Read More…
വാങ്ങിയാല്‍ ഒരു അജ്ഞാത ‘കറുത്ത രൂപം’ പിന്തുടരും ! രണ്ടുതവണ വാങ്ങിയവര്‍ തിരിച്ചു കൊടുത്ത പ്രേതബാധയേറ്റ പെയിന്റിംഗ്
പ്രേതബാധയേറ്റതിന് ചാരിറ്റി ഷോപ്പിലേക്ക് രണ്ടുതവണ തിരിച്ചയച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ ‘ശപിക്കപ്പെട്ട’ ഛായാചിത്രം ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ 1,680ലധികം പൗണ്ട് വിലയ്ക്ക് വിറ്റു. ഈസ്റ്റ് സസെക്സ് ചാരിറ്റി ഷോപ്പില്‍ ‘അവള്‍ തിരിച്ചെത്തി! രണ്ട് തവണ വിറ്റ് രണ്ട് തവണ തിരിച്ചെത്തി! നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?’ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയതോടെ ചിത്രം വൈറലായി. ഓഗസ്റ്റില്‍ ഹേസ്റ്റിംഗ്‌സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററില്‍ നിന്ന് ഈ ഛായാചിത്രം അവസാനമായി വാങ്ങിയത് സോയി എലിയട്ട് ബ്രൗണ്‍ ആയിരുന്നു. വാങ്ങിയതിന് ശേഷം ഒരു Read More…
”ഇന്നും എന്റെ നിറത്തെ വെച്ച് കളിയാക്കുന്ന ആളുകള്‍ ഉണ്ട്, എന്റെ മതമല്ല, ജാതിയാണ് ഇവര്‍ക്ക് പ്രശ്‌നം” – വിനായകന്‍
തന്റെ നിറത്തെ വെച്ച് ഇന്നും ആളുകള്‍ കളിയാക്കാറുണ്ടെന്ന് നടന്‍ വിനായകന്‍. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് തന്റെ മതമല്ല ജാതിയാണ് പ്രശ്‌നമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. ” ഇന്നും എന്റെ നിറത്തെ വെച്ച് ആള്‍ക്കാര്‍ കളിയാക്കാറുണ്ട്. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ്. നമ്മള്‍ ആലോചിയ്ക്കണം എന്താണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തു. പറയുന്നത് ഇവരല്ലേ. ഒരു മര്യാദ വേണ്ടേ..ഒരു ശവശരീരം ചുമന്നു കൊണ്ട് ഇങ്ങനെയൊക്കെ നാടകം കാണിയ്ക്കണോ Read More…
ഈ സിനിമയൊക്കെ എത്രകാലം കാണും? നയന്‍താര ബിസിനസ് രംഗത്തേയ്ക്ക്, ബുദ്ധിപരമായ തീരുമാനമെന്ന് ആരാധകര്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയെന്നാകും ചിലപ്പോള്‍ മിക്കവരുടേയും ഉത്തരം. ടെലിവിഷന്‍ താരമായി കരിയര്‍ തുടങ്ങുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് വളരുകയും ചെയ്ത നയന്‍സിന്റെ ജീവിതം തന്നെയാണ് ഉദാഹരണവും. കരിയറില്‍ പല തവണ വിവാദങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ അതിനെയെല്ലാം അനായാസം മറികടന്ന് ഉജ്വല തിരിച്ചുവരവ് കാട്ടിയ നയന്‍സ് സിനിമയ്‌ക്കൊപ്പം മോഡലിംഗും ബിസിനസിലുമെല്ലാം തിളങ്ങുകയാണ്. അഭിനയത്തില്‍ നിന്നുള്ള തന്റെ വരുമാനം പലതിലും നിക്ഷേപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചില കമ്പനികളുടെ പരസ്യ അംബാസഡര്‍ Read More…
‘അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു’; സമ്മാനത്തുക 5000 ഡോളര്‍ ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കി സിറാജ്
ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ലെഗ് മത്സരങ്ങളില്‍ മഴ പതിവായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടി വന്നത് പല്ലേക്കെലെയിലെയും കൊളംബോയിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ വീരോചിതമായ പരിശ്രമം തന്നെ നടത്തി. ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന്, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഗ്രൗണ്ട്‌സ്മാന്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് ഒരു പടി കൂടി മുന്നോട്ട് പോയി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് സമ്മാനത്തുകയായ 5000 Read More…
ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാട്ടുകാര്‍ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് നാണക്കേട്, മാഞ്ഞുപോയത് ബംഗ്‌ളാദേശിന്റെ ചീത്തപ്പേര്
ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പില്‍ കിരീടം നേടിയപ്പോള്‍ കൊളംബോയില്‍ പിറന്നത് ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ വീഴ്ത്തി ആറാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പുറത്തായത് 50 റണ്‍സിന്. ഏകദിനത്തില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിറന്നപ്പോള്‍ മാഞ്ഞുപോയത് 2000ല്‍ പാക്കിസ്ഥാനെതിരെ 87 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന്റെ ചീത്തപ്പേരാണ്. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 12/6 എന്ന നിലയില്‍ ആയിരുന്നു. രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ Read More…









