Good News

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വീണ്ടും; നൂറ്റിനാലാം വയസ്സില്‍ സ്‌കൈ ഡൈവ് ചെയ്ത് ഡൊറോത്തി മുത്തശ്ശി

പ്രായം 50 കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാല്‍ മറ്റു ചിലരാകട്ടെ പ്രായം വെറും നമ്പര്‍ മാത്രമാണന്നു കരുതുകയും വ്യത്യസ്തമായ കാര്യങ്ങളില്‍ ഇടപെട്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്യും. വാര്‍ദ്ധക്യത്തില്‍ എത്തിയ ഒരു ചിക്കാഗോ സ്ത്രീ, വടക്കന്‍ ഇല്ലിനോയിസില്‍ തന്റെ വാക്കര്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് ടാന്‍ഡം ജമ്പ് നടത്തിയാണ് ഞെട്ടിച്ചിരിക്കുന്നത്. ഡൊറോത്തി ഹോഫ്‌നര്‍ നൂറ്റിനാലാം വയസ്സിലാണ് സ്‌കൈഡൈവിംഗില്‍ ആവേശം കാട്ടിയത്. ഇതോടെ ഈ സാഹസീക വിനോദത്തില്‍ ഏര്‍പ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി Read More…

Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍മഴ; ലീഗിലെ അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകള്‍…!!

ലോകഹോക്കിയിലെ മുന്‍നിരക്കാരില്‍ പെടുന്നവരാണെങ്കിലും സമീപകാലത്ത് ഇന്ത്യന്‍ ടീം നടത്തുന്ന തരം പ്രകടനം ആരാധകരെ ഞെട്ടിക്കുകയാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ വെറും ജയത്തിനപ്പുറത്ത് ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് മുന്നേറിയത്. കരുത്തരും വമ്പന്മാരുമായ പാകിസ്താനെ വരെ ഇന്ത്യന്‍ ടീം ഗോള്‍മഴയില്‍ മുക്കിക്കളഞ്ഞു. പൂള്‍ എ യില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകളായിരുന്നു. പൂളിലെ അവസാന മത്സരത്തിലും ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലെ മെന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ Read More…

Good News

പഠിക്കണമെന്ന സ്വപ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ സാക്ഷാത്കരിച്ച് സാലിമ മുത്തശ്ശി

പഠിക്കാനായി പ്രായം ഒരു പ്രശ്‌നമല്ലായെന്ന പല വ്യക്തികളും തെളിയിച്ചുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുകയാണ് അത് മറ്റാരുടേയുമല്ല സാലിമ ഖാനാണ് കക്ഷി. ഉത്തര്‍പ്രദേശ്കാരിയായ സാലിമയുടെ പ്രായം 92 വയസ്സാണ്. സാലിമയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇവിടെ പൂവണിഞ്ഞിരിക്കുന്നത്. യൂണിഫോമിട്ട ചെറിയ കുട്ടികളുടെ കൂടെ ക്ലാസിലെ മുന്‍ബെഞ്ചിന്റെ ഒരറ്റത്ത് ഈ മുത്തശ്ശിയും ഇരിക്കും. എന്നിട്ട് ടീച്ചര്‍ പറയുന്നത് നല്ല പോലെ കേട്ട് പഠിക്കും. ‘എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്, ഇപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എനിക്ക് നോട്ടുകള്‍ Read More…

Fitness

യോഗയും തെറ്റായ ശീലങ്ങളും

യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും. ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും Read More…

Fitness

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…

Featured Healthy Food

പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാം; സൗന്ദര്യം നിലനിര്‍ത്തി അമിതവണ്ണം കുറയ്ക്കാനുള്ള 55 മാര്‍ഗ്ഗങ്ങള്‍

സ്ലിം, ട്രിം ആന്‍ഡ് സെക്‌സി- കേള്‍ക്കുമ്പോള്‍ ഏതൊരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടം തോന്നുന്ന ഒരു ശരീരപ്രകൃതമാണിത്. പക്ഷേ പത്തു ദിവസം കൊണ്ട് അതൊക്കെ സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. എന്നാല്‍ അമിതതൂക്കത്തിന്റെ ആദ്യപടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊഴുപ്പും വെള്ളവും നിലനിര്‍ത്തുന്നതാണ് ശരീരവണ്ണം കൂടാനുള്ള കാരണം. കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം… 41 . തടി കുറയ്ക്കാന്‍ ക്യാബേജ്, മത്തങ്ങ Read More…

Featured Movie News

വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും Read More…

Oddly News

20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!

representational imageപ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്. പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് Read More…

Lifestyle

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ മുത്തശ്ശി; 53 കാരി 19 കാരുടേത് പോലെയുള്ള ചര്‍മ്മത്തിനായി ചെയ്യുന്നത് ഈ കാര്യങ്ങള്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസ് മുത്തശ്ശി എന്നാണ് 53 കാരി ജിന സ്റ്റുവര്‍ട്ട് അറിയപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകര്‍ അവരുടെ ശരീര സൗന്ദര്യ ട്രിക്‌സുകള്‍ക്ക് ആരാധകരായി ഉണ്ട്. അടുത്തിടെ 53 ാം ജന്മദിനത്തില്‍ തന്റെ ചര്‍മ്മം ചുളിവ് വരാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ വാചാലയായി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ളയാളാണ് ജിന സ്റ്റുവര്‍ട്ട് അടുത്തിടെ പ്ലേബോയ്ക്കായി ഗ്‌ളാമറസ് സ്റ്റില്ലിനായി പോസ് ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തില്‍ അനേകംഫോട്ടോകളാണ് അവര്‍ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ 50-കളില്‍ കൗമാരക്കാരന്റെ ചര്‍മ്മം നേടാനുള്ള Read More…