മദ്യപാനം ആരോഗ്യത്തിന് ദോഷകരമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണ് ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുകയും പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മാനസികോല്ലാസത്തില്‍ വരെ Read More…
Author: ashtagon
സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ ഓണം റിലീസിന്
സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, ആഗസ്റ്റ് അവസാനം റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. റൊമാൻ്റിക് ത്രില്ലർ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ Read More…
റഹ്മാൻ നായകനായ ‘സമാറ’ ട്രെയിലർ റിലീസ് ചെയ്തു
റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ ട്രെയിലർ സുരേഷ് ഗോപിയും ഗോകുൽ സുരേഷും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്തു. ഓഗസ്റ്റ് 4ന് മാജിക് ഫ്രെയിംസ് “സമാറ ” തീയറ്ററുകളിൽ എത്തിക്കും. പുതുമുഖസംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ട്രെയിലർ റിലീസ് ചെയ്യുന്നതിന് Read More…
ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി ഭാര്യയുടെ മൊഴി ; മൃതദേഹം കണ്ടെത്താനാകാതെ പോലീസ്
പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴിയില്‍ വട്ടംചുറ്റി പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് അഫ്‌സാന നല്‍കിയതെന്ന് പൊലീസ് പറയുന്നു. Read More…
ഐശ്വര്യറായിയേ പോലെ തിളങ്ങണോ ഈ ഫേസ്പാക്ക് ഒന്നു പരീക്ഷിക്കു
ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ പലമാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നവരും ഉണ്ട്. തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും Read More…
മുടി തഴച്ചു വളരും, കറുത്തനിറവും തിളക്കവുമുള്ള മുടി; പക്ഷേ ഈ ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം
നല്ല കറുത്തനിറവും തിളക്കവുമുള്ള മുടി സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ഭാഗമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ തെളിവ് കൂടിയാണിത്. അഴകും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാന്‍ വഴികളേറെയുണ്ട്. പക്ഷേ ജീവിത ശൈലിയില്‍ അല്പം ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം. ജീവകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പിനും അത്യന്താപേക്ഷിതമാണ്. ജീവകം എ, ഇ, സി, ബി12, ബി6, ബി3 എന്നിവയ്ക്കുള്ള പ്രാധാന്യം കൂടുതലാണ്. ചീസ്, പാല്‍, മുട്ട, മീനെണ്ണ, മാംസം, ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ജീവകം എ അടങ്ങിയിരിക്കുന്നു. മുടി തിളങ്ങാനും എണ്ണമയം Read More…
പുതിയ വീട്ടിലേക്കുള്ള മകന്റെ ക്ഷണം നിരസിച്ച് വയോധിക ദമ്പതികള്‍; കാത്തുനിന്നത് കൊച്ചുമകന്റെ കൊടും ക്രൂരത
പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. Read More…
സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ജൂലായ് 28ന് റിലീസിന്
കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രം ജൂലായ് 28ന് തീയേറ്റർ റിലീസിന് എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ Read More…
ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ഇതിനായി ഏത് രീതിയിലുള്ള പരീക്ഷണത്തിനും പലരും മുന്നിട്ടിറങ്ങാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി Read More…