Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Sports

8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?

ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ

പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…

Sports

യുഎസ് ഓപ്പണ്‍ കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ; നിറഞ്ഞു നിന്നത് കെയ്ല്‍ ജെന്നറും തിമോത്തി ഷലമേറ്റും

അവരും ടെന്നീസ് ഇഷ്ടപ്പെടുന്നു എന്നല്ലാതെ് എന്തു പറയാന്‍. യുഎസ് ഓപ്പണ്‍ എപ്പോഴും താരനിബിഡമായ കാണികളെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. 2023 ലെ യുഎസ് ഓപ്പണിലെ 14-ാം ദിനവും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല, കാരണം രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ താരവുമായ ഡാനിയല്‍ മെദ്വദേവും തമ്മിലുള്ള പുരുഷന്മാരുടെ ഫൈനല്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ ഓടിയെത്തി. തകര്‍പ്പന്‍ ഫൈനലില്‍ നോവാക്ക് ജോക്കോവിക്ക് തകര്‍പ്പന്‍ ജയം നേടി 24 ാം ഗ്രാന്റ്‌സ്‌ളാം കിരീടവും നേടി. സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങളും Read More…

Hollywood

സുന്ദരിമാരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത; ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്

അനേകം സുന്ദരിമാരുടെ സ്വപ്‌ന കാമുകനും ഹോളിവുഡിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലര്‍മാരില്‍ ഒരാളുമായ ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ മസാച്യുസെറ്റ്‌സിലെ കേപ് കോഡിലുള്ള ഒരു സ്വകാര്യ എസ്റ്റേറ്റിലായിരുന്നു വിവാഹമെന്നും വധൂവരന്മാരുടെ കുടുംബവും ഇവാന്‍സ് അവഞ്ചേഴ്സിന്റെ ചില സഹതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തെന്നുമാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജെറമി റെന്നര്‍ എന്നിവര്‍ ജോണ്‍ ക്രാസിന്‍സ്‌കിക്കും ഭാര്യ നടി എമിലി ബ്ലണ്ടിനുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. അതിഥികള്‍ എന്‍ഡിഎയില്‍ ഒപ്പിടുകയും Read More…

Good News

മൂന്ന് തലമുറകള്‍ പഠിക്കാന്‍ ഒരുമിച്ച് ഒരു കോളേജില്‍; മകളും അമ്മയും മുത്തശ്ശിയും കാര്‍ത്തേജ് കോളേജില്‍

പലര്‍ക്കും, കോളേജ് വീട്ടില്‍ നിന്ന് അകലെയാണ്. എന്നാല്‍ ഒരു വിസ്‌കോണ്‍സിന്‍ കുടുംബം അതിന് ഒരു പുതിയ അര്‍ത്ഥം നല്‍കി. കാരണം, ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കെനോഷയിലെ കാര്‍ത്തേജ് കോളേജില്‍ ഒരുമിച്ച് ഫാള്‍ സെമസ്റ്റര്‍ ആരംഭിച്ചിരിക്കുകയാണ്. മിയ കാര്‍ട്ടര്‍, 18 വയസ്സുള്ള പുതുമുഖ അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥിനി, അവളുടെ അമ്മ, 49 കാരിയായ ആമി മാല്‍സെവ്‌സ്‌കി, മുത്തശ്ശി, 71 വയസ്സുള്ള ക്രിസ്റ്റി ഷ്വാന്‍ എന്നിവരോടൊപ്പം ലിബറല്‍ ആര്‍ട്‌സ് സ്‌കൂളില്‍ ആദ്യ സെമസ്റ്റര്‍ ആരംഭിച്ചു. സ്‌കൂള്‍ ആളുകളോട് ഒരു Read More…

Featured Movie News

‘തലൈവര്‍ 171’; ഇനി രജനിവിളയാട്ടം ലോകേഷ് ചിത്രത്തില്‍, വരുന്നത് രജനിയുടെ അവസാനചിത്രമോ?

ജയിലര്‍ക്കു പിന്നാലെ ലോകമെമ്പാടുമുള്ള രജനീകാന്തിന്റെ ആരാധകർക്ക് ഒരു അപ്രതീക്ഷിത പ്രഖ്യാപനം. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സൺ പിക്ചേഴ്സ് ഔദ്യോ​ഗിക സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. തലൈവർ 171 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. രജനീകാന്തിന്റെ 171 -ാം സിനിമയാകും ഇത്. ജയിലറിന്റെ സംഗീതസംവിധായകന്‍ അനിരുദ്ധ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം Read More…

Movie News

‘എന്റെ സ്വപ്നങ്ങൾ മൊത്തം തട്ടിയെടുത്ത പൂതനയാണവൾ’!! ചിരിയല തീർത്ത് ‘തീപ്പൊരി ബെന്നി’ ട്രെയിലർ

നാട്ടിലെ തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെയും മകൻ ബെന്നിയുടേയും അയാളിഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിയുടേയും അവർക്കിടയിൽ നടക്കുന്നൊരു വൻസംഭവത്തിന്റെയും ദൃശ്യാവിഷ്കാരമായി എത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായെത്തുന്നത്. പൊന്നില എന്ന നായിക കഥാപാത്രമായി ‘മിന്നൽ മുരളി’ ഫെയിം ഫെമിന ജോർജ്ജുമെത്തുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമ ഈ Read More…

Crime

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തി മുങ്ങി ; നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഞെട്ടിക്കുന്ന ശിക്ഷ, 11,196 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തുകയും നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളറുകളുമായി അല്‍ബേനിയയിലേക്ക് കടക്കുകയും ചെയ്തു തുര്‍ക്കി പൗരനും സഹോദരന്മാര്‍ക്കും 11,196 വര്‍ഷം വീതം തടവുശിക്ഷ. തൊഡെക്‌സ് മേധാവി ഫറൂക്ക് ഫാത്തിഹ് ഓസര്‍ എന്ന 29 കാരനാണ് ഞെട്ടിക്കുന്ന ശിക്ഷ കിട്ടിയത്. തൊഡക്‌സ് എക്‌സേഞ്ച് എന്ന സ്ഥാപനം നടത്തുകയും പണവുമായി 2021 ല്‍ മുങ്ങുകയും ചെയ്ത ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങളെല്ലാമാണ് ചുമത്തിയത്. ഇയാളുടെ സഹോദരി സെരപ്, സഹോദരന്‍ ഗുവന്‍ എന്നിവര്‍ക്കുമെതിരേയും ഇതേ കുറ്റം തന്നെയാണ് Read More…