ഛത്തീസ്ഗഢിൽ നിന്ന് പുറത്തുവരുന്ന ഒരു വിചിത്രമായ ഒരു കേസാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. വിവാഹമോചന കേസിൽ ഭര്‍ത്താവ് ബലഹീനനാണെന്ന് ആരോപിച്ച് ഭാര്യ വാദത്തില്‍ ഭര്‍ത്താവ് കോടതിയിൽ അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു. താൻ ബലഹീനനാണെങ്കിൽ, സത്യം തെളിയിക്കാൻ ഭാര്യ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് യുവാവ് ആവശ്യപെട്ടത്. എന്നാൽ, കുടുംബ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. എന്നാൽ അവിടെയും ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളി. Read More…
Author: ashtagon
ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? അതിന് പിന്നിലെ കാരണം ഇതാണ്
ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം കഴിക്കാനായി ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷെ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാലും നമ്മള്‍ക്ക് മധുരം നിര്‍ബന്ധമാണ്. വയര്‍ നിറഞ്ഞെന്ന സന്ദേശം നല്കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാനായി പ്രേരിപ്പിക്കുന്നതുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനം നടത്തിയത്. പി ഒഎം സി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരകൊതിയ്ക്ക് പിന്നിലെന്ന് സയന്‍സ് Read More…
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ പ്രശ്നം, താരന് മിനിറ്റില്‍ കളയും ഈ നാട്ടുവൈദ്യം
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് തലയിലെ താരന്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. എത്ര ശ്രമിച്ചാലും താരന് പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, പലപ്പോഴും ചര്‍മത്തിന് പോലും ദോഷം വരുത്തുന്ന ഒന്നാണ് Read More…
അന്റാർട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വിചിത്രമായ ഭീമൻ ചിലന്തിയെ കണ്ടെത്തി ഗവേഷകർ
മഞ്ഞുമൂടിയ ദക്ഷിണ അറ്റ്ലാൻ്റിക്കിൽ, ഒരു മൈലിലധികം താഴ്ചയിൽ നിന്ന് വിചിത്രവും ആകർഷകവുമായ ചിലന്തിയെ കണ്ടെത്തി ഗവേഷകർ.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അടുത്തിടെ സൗത്ത് സാൻഡ്വിച്ച് ദ്വീപുകളിലേക്ക് നടത്തിയ യാത്രയിൽ വിചിത്രമായ ചിലന്തിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. “ഇതൊരു പൈക്നോഗൊണിഡ് ആണ്. നിങ്ങൾക്ക് അറിയാവുന്നതും ഭയപ്പെടുന്നതുമായ കരയിലെ ചിലന്തികളുടെ വിദൂര ബന്ധുക്കലാണിവർ,” എന്ന് കുറിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇവയെ കടൽ ചിലന്തികളാണെന്നും പന്തപ്രോഡ അഥവാ “ഓൾ ലെഗ്സ്” എന്ന Read More…
റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട കൂറ്റൻ കുഴി, സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; ഹൃദയഭേദകമായ വീഡിയോ
ദക്ഷിണ കൊറിയയിലെ സിയോളിലെ ഒരു റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ഭീമാകാരമായ കുഴിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. പാർക്ക് എന്ന് പേരുള്ള യുവാവാണ് റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് വീണ് മരണപെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീഡിയോയിൽ യുവാവിന് മുൻപായി സഞ്ചരിക്കുന്ന ഒരു കാർ തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് കാണാം. മറ്റൊരു കാറിന്റെ ഡാഷ്ക്യാംമിൽ പതിഞ്ഞ രംഗങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് ഓടിചെത്തുകയും അതിലേക്ക് വീഴുന്നതുമാണ് കാണുന്നത്. ഈ Read More…
ലിഫ്റ്റ് വർക്കായില്ല, പരുക്കേറ്റ കാലുമായി നാലാംനിലവരെ പടി കയറി ഡെലിവറി ഏജന്റ്
ലിഫ്റ്റ് ആക്സസ് ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് പരിക്കേറ്റ കാലുമായി നാലാം നിലവരെ കോണിപടികൾ കയറാൻ നിർബന്ധിതനായി ഡെലിവറി ഏജന്റ്. ഉപഭോക്താവിന്റെ ആപ്പിൽ “ ഡു നോട്ട് കോൾ” എന്ന ഓപ്ഷൻ സജീവമാക്കിയിട്ടത്തിനെ തുടർന്നാണ് ഡെലിവറി ഏജന്റിന് കോണിപ്പടികൾ കയറേണ്ടിവന്നത്. ‘ഡെലിവറി ഏജന്റിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു’ എന്ന് കുറിച്ചുകൊണ്ട് ഉപഭോക്താവ് തന്നെയാണ് റെഡ്ഡിറ്റിൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ “ സെൻസർ കീ ഇല്ലാതെ ആർക്കും ആക്സസ് ചെയ്യാൻ കഴിയാത്ത കീകാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലിഫ്റ്റ് തങ്ങളുടെ കെട്ടിടത്തിലുണ്ടെന്ന് Read More…
‘എംപുരാന്’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം
മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന് ഒടുവില്‍ വ്യാഴാഴ്ച വലിയ സ്ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്. ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന് പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ Read More…
കാപ്പി താമരയിലയില്‍; സോഷ്യല്‍ മീഡിയയിലെ പുതിയ താരം, എന്താണ് സംഭവം?
സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വൈറലാകണമെങ്കില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്താല്‍ മാത്രം മതി. ഭക്ഷണ കാര്യത്തിലൊക്കെ വെറൈറ്റി കൊണ്ടു വന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ്. അത്തരത്തില്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു കോഫിയാണ് താമരയില കോഫി. സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കോഫിയുടെ പ്രത്യേകത എന്താണെന്നല്ലേ അറിയേണ്ടത്. Read More…
മോഷണം പോയ ഐഡി കാര്‍ഡ് ‘പണി’യായി; ക്രിമിനലാണെന്ന് പോലീസ്, ഒരു പണിയും കിട്ടുന്നില്ല
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…









