നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘ദാക്കു മഹാരാജ്’ സിനിമയിലെ ‘ദാബിദി ദിബിദി’ എന്ന ഗാനരംഗത്തിന്റെ പേരില്‍ നടി ഉര്‍വ്വശി റൗട്ടേല നേരിട്ട ട്രോളുകള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ഉര്‍വശി ചരിത്രം സൃഷ്ടിക്കുകയാണ്. 12 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയാണ് നടി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഈ കാറ് സ്വന്തമാക്കുന്ന ആദ്യ നടിയായിട്ടാണ് ഉര്‍വശി മാറിയത്. ഇതിലൂടെ ഇന്‍സ്റ്റാഗ്രാം ഫോര്‍ബ്സ് റിച്ച് ലിസ്റ്റിലും ഇടം നേടി. അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം, നൂതന സവിശേഷതകള്‍, സമാനതകളില്ലാത്ത Read More…
Author: ashtagon
സിമന്റ് ചേർന്ന വെളുത്തുള്ളിയോ? സൂക്ഷിക്കുക! വ്യാജനെ ഇങ്ങനെ തിരിച്ചറിയാം
ഏത് കറിയുണ്ടാക്കിയാലും വെളുത്തുള്ളി അതില്‍ മസ്റ്റാണ്. ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വെളുത്തുള്ളിക്കും വ്യാജന്മാരുണ്ട്. അടുത്തിടെ മഹാരാഷ്ട്രയില്‍ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. മായം ചേര്‍ത്ത വെളുത്തുള്ളി ആരോഗ്യത്തിന് ദോഷകരമാണ് . അതിനാല്‍ നന്നായി ശ്രദ്ധിച്ച് മാത്രമേ വെളുത്തുള്ളി വാങ്ങാവൂ. വെളുത്തുള്ളി വാങ്ങുമ്പോള്‍ Read More…
ഉള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുമെന്ന് വിദഗ്ധർ
ലോകമെമ്പാടും വൈദ്യശാസ്ത്രം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും പ്രമേഹരോഗത്തെ പൂര്‍ണമായി ഭേദമാക്കാനുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, കൃത്യമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കും. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നിലധികം ഫ്ലേവനോയ്ഡുകൾ (ഒരു തരം ആന്റിഓക്‌സിഡന്റുകൾ) ഉള്ളിയിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തൽ, അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കൽ എന്നിവയും ഉള്ളിയുടെ ഗുണങ്ങളില്‍ ഉൾപ്പെടുന്നു ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് Read More…
ജാക്ക്പോട്ട്, വീട് വൃത്തിയാക്കുന്നതിനിടെ ഓഹരികള്‍ കണ്ടെത്തി; മൂല്യം 11 ലക്ഷം രൂപ
വീട് വൃത്തിയാക്കുന്നതിനിടെയാണു ചണ്‌ഡിഗഡ് സ്വദേശി രത്തന്‍ ധില്ലനു ചില രേഖകള്‍ ലഭിച്ചത്. സൂക്ഷ്‌മ പരിശോധനയില്‍ അതു റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്റെ ഓഹരികളാണെന്നു കണ്ടെത്തി. 1988 ല്‍ ഒരു ഓഹരിക്ക് വെറും 10 രൂപയ്‌ക്ക് വാങ്ങിയ ഓഹരികള്‍. കാര്‍ പ്രേമിയായ ധില്ലന് ആ രേഖകള്‍ കൊണ്ട് എന്താണു ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ജിജ്‌ഞാസയോടെ, മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട് അദ്ദേഹം എക്‌സില്‍ ആ രേഖകളുടെ ഫോട്ടോ പോസ്‌റ്റ് ചെയ്‌തു. ‘സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങള്‍ക്ക് സ്വന്തമാണോ Read More…
മട്ടന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു
തെലങ്കാനയിലെ മെഹബൂബാബാദില്‍ താന്‍ ആവശ്യപ്പെട്ട മട്ടന്‍കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. മലോത്ത് കലാവതി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് കലാവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ മാതാവ് ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയും കലാവതിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.
പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍
മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ Read More…
55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം
തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…
മൂത്രത്തിൽ ഇങ്ങനെ നുര കാണുണ്ടോ? നിസ്സാരമല്ല, പ്രമേഹം മുതൽ വൃക്കരോഗം വരെയാകാം
നിങ്ങളുടെ മൂത്രത്തിൽ നുരയും കുമിളയും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് സാധാരണമാണെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് . നുരയും കുമിളയുമുള്ള മൂത്രം നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു . വിദഗ്ധർ പറയുന്നത്, ഇടയ്ക്കിടെ നുരയോട് കൂടിയ മൂത്രം കാണുന്നത് ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലമാകാം എന്നാണ്. എന്നാൽ ദീർഘകാലത്തേക്ക് ഈ പ്രശ്നം കാണുന്നത് ഗുരുതരമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കാം. കാരണങ്ങൾ ശരീരത്തിലെ അമിതമായ നിർജ്ജലീകരണം: നിർജ്ജലീകരണമാണ് Read More…
പിരിയില്ല നാം… 17വര്‍ഷമായി ഉറ്റ സുഹൃത്തുക്കള്‍; 40കാരികള്‍ നാലുപേരും ഒരേ തെരുവിലെ വീടുകളില്‍…!
കാലവും സമയവും സാഹചര്യങ്ങളും ഏതു വലിയ സൗഹൃദങ്ങളെയും മുറിച്ചേക്കാം. എന്നിരുന്നാലും ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്ന സൗഹൃദങ്ങളെ എത്ര പണിപ്പെട്ടും നിങ്ങള്‍ സംരക്ഷിച്ചേക്കാം. എന്തായാലും 17 വര്‍ഷമായി ഉറ്റ സുഹൃത്തുക്കളായിരുന്ന 40 വയസ്സുള്ള നാല് സ്ത്രീകള്‍ എല്ലാവരും ഒരേ തെരുവിലേക്ക് താമസം മാറി ഇപ്പോള്‍ ഒരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പാണ് എല്ലാം തുടങ്ങിയത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ തന്റെ സുഹൃത്ത് കെല്ലി ഹോള്‍ബിന്‍ തന്റെ അതേ തെരുവില്‍ ഒരു വീട് കണ്ടെത്തിയപ്പോള്‍ സരബെത്ത് സ്‌റ്റൈന്‍ സന്തോഷിച്ചു. Read More…









