ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയുടെ കാല്‍ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 10,000 പേരെ കാണാനില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ പേമാരിയിലും കൊടുങ്കാറ്റിലും അണക്കെട്ടുകള്‍ പൊട്ടി നഗരത്തിന്റെ നാലിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്നും അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഒരു മന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയന്‍ കടലിലൂടെ ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലിബിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ കാറ്റും കനത്ത വെള്ളപ്പൊക്കവും Read More…
Author: ashtagon
ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതത്തില്‍ 2000 അടി താഴ്ചയിലേക്ക് വീണ പര്‍വതാരോഹകന്‍ രക്ഷപ്പെട്ടു…!!
ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതം നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കിയില്‍ നിന്നും 2000 അടി താഴേയ്ക്ക് വീണ പര്‍വ്വതാരോഹകന്‍ രക്ഷപ്പെട്ടു. ഒരു വശത്ത് നിന്നും മഞ്ഞിലൂടെ തെന്നി 600 മീറ്റര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ മയപ്പെട്ട വസന്തകാല കാലാവസ്ഥയാണ് രക്ഷയായത്. നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കി പര്‍വതം ന്യൂസിലന്റിലെ ഏറ്റവും അപകടകാരിയായിട്ടാണ് അറിയപ്പെടുന്നത്. ശനിയാഴ്ച മഞ്ഞുമൂടിയ തരാനകി പര്‍വതത്തിന്റെ കൊടുമുടിയിലേക്ക് പര്‍വതാരോഹക സംഘം അടുക്കുമ്പോഴായിരുന്നു ഇയാള്‍ കാല്‍ തെറ്റി തെന്നി വീണതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതാരോഹകന്‍ വീണ ദൂരം, Read More…
തനിക്കും മകള്‍ക്കും നേരെ ചിലര്‍ വധഭീഷണി മുഴക്കുന്നു ; പോലീസില്‍ പരാതി നല്‍കി ഗൗതമി
തനിക്കും മകള്‍ക്കും നേരെ വധഭീഷണി ഉയരുന്നതായി പോലീസില്‍ പരാതി നല്‍കി മുതിര്‍ന്ന നടിയും കഴിഞ്ഞ തലമുറയിലെ നായികാനടിയുമായ ഗൗതമി. ഒരു ബില്‍ഡറായ അളഗപ്പനും ഭാര്യയും അയാള്‍ക്ക് സ്വാധീനമുള്ള രാഷ്ട്രീയക്കാരും ചേര്‍ന്ന് തനിക്കും മകള്‍ക്കും നേരെ വധഭീഷണി ഉയര്‍ത്തുന്നെന്നാണ് ആക്ഷേപം. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴിലെ നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായിരുന്ന സൂപ്പര്‍നായികയായിരുന്നു ഗൗതമി. രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങിയ താരങ്ങളുടെ നായികയായി നടി ഗൗതമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവാഹമോചിതയായ അവര്‍ മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പം താമസിക്കുകയും Read More…
ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും
അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്. അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. Read More…
ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ
ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ? ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് Read More…
കോഹ്ലിയും രോഹിത്തും ഗില്ലും പാണ്ഡ്യയും ; പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌നിര മുട്ടുകുത്തി ; മുരളീധരന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഈ പയ്യന്‍
ശ്രീലങ്കയിലെ കനത്ത മഴയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇടിമിന്നല്‍ കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. പക്ഷേ കണ്ടത് ശ്രീലങ്കന്‍ ടീമിന്റെ ഒരു 20 കാരന്‍ പയ്യന്റെ ചുഴലിക്കാറ്റ്. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മിന്നിയത് ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലലഗെയുടെ പന്താട്ടം. അസാധാരണ മികവ് പ്രകടിപ്പിച്ച ദുനിത് വെല്ലലഗെ പന്തുകള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ആദ്യവരവില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രധാന Read More…
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…
എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്
സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…
മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ
അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…