Featured Oddly News

പണം വേണ്ട.. ദാരിദ്ര്യവുമില്ല; പക്ഷേ യുവാക്കളുടെ പണി ‘ഭിക്ഷാടനം’; ‘തമാശ യാചകര്‍’ യാചിച്ചു വാങ്ങുന്നത് മദ്യവും സിഗററ്റും

വെറുതെ വഴിയരികില്‍ ഇരുന്നു കമ്പനിയടിക്കാന്‍ ചൈനയിലെ വിനോദസഞ്ചാരമേഖലയിലെ നഗരങ്ങളിലെ തെരുവുകളില്‍ യുവാക്കളായ യാചകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അപൂര്‍വ്വമായി മാത്രം പണം ചോദിക്കുന്ന ഈ ‘തമാശ യാചകര്‍’ മദ്യത്തിനും സിഗററ്റിനും മറ്റുള്ളവരുമായി പരിചയപ്പെടുന്നതിനും സൗഹൃദം ഉണ്ടാക്കുന്നതിനും വേണ്ടി തെരുവില്‍ ഇരിക്കുകയും പുകവലി, മദ്യപാനം, ചാറ്റിംഗ്, ഫോട്ടോ എടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരു കാര്യവുമില്ലാതെ വെറുതേ കമ്പനിയടിക്കാന്‍ വേണ്ടി മാത്രമുള്ള ഈ ‘വ്യാജയാചകരു’ ടെ പ്രവര്‍ത്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. അടുത്തിടെ, ‘തമാശ യാചകര്‍’ എന്ന് വിളിക്കപ്പെടുന്ന Read More…

Featured Oddly News

ഉക്രെയിന്‍ സൈനികരെ കൊന്നതിന് ഇറച്ചിയരയ്ക്കല്‍ യന്ത്രം; കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ അമ്മമാര്‍ക്കുള്ള സമ്മാനം വിവാദത്തില്‍

അന്താരാഷ്ട്ര വനിതാദിനത്തില്‍ റഷ്യ ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കിയ ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ വിവാദമാകുന്നു. വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മര്‍മാന്‍സ്‌ക് ബ്രാഞ്ചാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി, ഉക്രെയിനെതിരേ നടന്നുവരുന്ന യുദ്ധത്തിലെ റഷ്യന്‍സൈന്യം ഉക്രെയിന്‍ സൈന്യത്തിന് മേല്‍ നടത്തിയ കുരുതി നിരക്കിന്റെ പ്രതീകമായിട്ടാണ് ഇറച്ചി അരയ്ക്കല്‍ യന്ത്രമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍, ‘മര്‍മാന്‍സ്‌ക് മേഖല ഫൗണ്ടേഷനിലെ പിതൃഭൂമിയുടെ പ്രതിരോധക്കാര്‍’ Read More…

Lifestyle

ആവശ്യങ്ങൾ ജോലി സ്ഥലത്തും ഉറച്ച ശബ്ദത്തിൽ പറയണം; സ്വയം സ്‌നേഹിക്കാന്‍ സ്ത്രീകള്‍ മറക്കുന്നുണ്ടോ?

ജോലി, കുടുംബം കുട്ടികള്‍ അവരുടെ കാര്യങ്ങള്‍ എന്നിവയ്ക്കിടയില്‍ പലപ്പോഴും സ്ത്രീകള്‍ സ്വയം പരിപാലിക്കുകയെന്ന കാര്യം മറന്നുപോകാറുണ്ട്. സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനു പ്രധാന്യം നല്‍കി സ്വയം പരിചരണത്തിനായി കുറച്ച് നേരം നീക്കിവയ്ക്കുന്നത് ആഡംബരമല്ലെന്നും അത് മനസ്സിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണെന്നും തിരിച്ചറിയണം. സ്വയം സ്‌നേഹിക്കുക പരിപാലിക്കുകയെന്നത് സമ്മര്‍ദം കുറയ്ക്കാനും ചുറുചുറുക്കോടെയിരിക്കാനും ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമെല്ലാം സഹായിക്കും. സ്വയം പരിപാലിക്കാനായി കുറച്ച് വഴികളുണ്ട്. ശരിയായ വിശ്രമം ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമാണ്. 7മുതല്‍ 9 മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം.മനസ്സിന് ഊര്‍ജ്ജം പകര്‍ന്ന് Read More…

Myth and Reality

3000 വര്‍ഷം മുന്‍പുള്ള യൂറോപ്യന്‍മാര്‍ ഇരുണ്ട നിറമുള്ളവരായിരുന്നു; പുതിയ പഠനം

3000 വര്‍ഷത്തിന് മുന്‍പത്തെ യൂറോപ്യന്‍മാര്‍ ഇന്നത്തെ യൂറോപ്യന്മാരില്‍ നിന്നും കാഴ്ചയിൽ വ്യത്യസ്‌തരായിരുന്നുവെന്നാണ് പുതിയ പഠനം. ഇവരുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവര്‍ക്കുണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ബ്രിട്ടനില്‍ താമസിച്ചിരുന്ന ആദിമനിവാസികളില്‍ നിന്നും ലഭിച്ച പ്രശസ്തമായ അസ്തികൂടമാണ് ചെഡ്ഡാര്‍ മാന്‍. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതാണ്ട് 10000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. ഈ ആദിമനിവാസികൾക്കാവട്ടെ ഇരുണ്ട നിറമായിരുന്നുവെന്ന് മുമ്പ് അറിയുന്ന കാര്യമാണ്. 3000 വര്‍ഷം പിന്നിട്ടതിന് ശേഷവും വലിയ മാറ്റങ്ങള്‍ രൂപത്തിലും നിറത്തിലും യൂറോപില്‍ സംഭവിച്ചിരുന്നില്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച മനുഷ്യവംശം യൂറോപ്പ് Read More…

Health

തലയിണവെച്ച് ഉറങ്ങുന്നത് നട്ടെല്ലിന് ഗുണമോ ദോഷമോ? കൂടുതല്‍ അറിയാം

തലയിണ വയ്ക്കാതെ ഉറങ്ങുന്നവര്‍ ചുരുക്കമായിരിക്കും. ഇത് നട്ടെല്ലിന് നല്ലതാണോ ചീത്തയാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രധാനമായും ഒരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തിനെയും ആശ്രയിച്ചിരിക്കും. തലയിണ വയ്ക്കാതെ ഉറങ്ങുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നാച്വറല്‍ ആയ ഒരു നില കൈവരിക്കാനായി പ്രത്യേകിച്ചും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നത് സഹായിക്കും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാല്‍ തലയിണ ഇല്ലാതെ ഉറങ്ങുമ്പോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതിനാല്‍ വേദനയോ നട്ടെല്ലിന് സമ്മര്‍ദവോ ഉണ്ടാകില്ല. Read More…

Oddly News

പുലർച്ചെ വീട്ടിലെത്തി വെള്ളം ചോദിച്ചു, വയോധികയുടെ സ്വർണ്ണ മാല തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മോഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി സിസിടിവി ദൃശ്യങ്ങളാണ് ഈ അടുത്ത കാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുലർച്ചെ വെള്ളം ചോദിച്ചെത്തി ഒടുവിൽ വീട്ടിൽ കയറി വായോധികയുടെ മാല മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാർച്ച് 12 നു പുലർച്ചെയാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ടെമ്പിൾ ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടിലെ അഞ്ജലി എന്ന 50 കാരിയായ സ്ത്രീയോട് വെള്ളം ചോദിക്കുന്നതായി അഭിനയിച്ച് വീട്ടിൽ കയറിയ Read More…

Celebrity

ലോകസുന്ദരി മത്സരത്തില്‍ ടൂ പീസ് ബിക്കിനിയില്‍ വരാന്‍ സംഘാടകര്‍; നോ പറഞ്ഞ് പ്രിയങ്കാചോപ്ര

പാട്ടുകാരിയും നടിയുമൊക്കെയായ പ്രിയങ്കാചോപ്രയെ ഒരു ആഗോള ഐക്കണ്‍ എന്ന് വിളിക്കുന്നതിന് അനേകം കാരണമുണ്ട്. പരിപാടികള്‍ക്ക് പുറമേ ബോളിവുഡിലും ഹോളിവുഡിലുമായി തിളങ്ങുന്ന നടി ഇതിനകം എസ്എസ് രാജമൗലിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ നായികയായി തിരിച്ചുവരവിനൊരുങ്ങുകയാണ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് മാത്രം. ബോളിവുഡിലെ മുന്‍നിരക്കാരില്‍ ഒരാളായി അനേകം ഗ്‌ളാമര്‍വേഷത്തില്‍ എത്തിയിട്ടുള്ള നടി പക്ഷേ മിസ്സ് വേള്‍ഡ് 2000 വേളയില്‍ രണ്ടു പീസ് ബിക്കിനി ധരിക്കാന്‍ കൂട്ടാക്കാതെ തന്റെ നീരസം കൃത്യമായി വെളിപ്പെടുത്തിയ ആളാണെന്ന് നിങ്ങള്‍റിയാമോ? ലെഹ്രെന്‍ റെട്രോയ്ക്ക് നല്‍കിയ Read More…

Health

നിങ്ങള്‍ക്ക് വൃക്കരോഗ സാധ്യതയുണ്ടോ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം

എല്ലാ വര്‍ഷത്തിലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോകമെമ്പാടും വൃക്കദിനമായിയാണ് ആചരിക്കുന്നത്. ഈ വര്‍ഷത്തെ വൃക്കദിനം മാര്‍ച്ച് 13നായിരുന്നു. ഈ ദിവസം ലക്ഷ്യമാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനെക്കുറിച്ചും വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിനെപറ്റിയും അവബോധം ഉണ്ടാക്കുകയെന്നതാണ്. നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ. ഈ വര്‍ഷത്തെ പ്രമേയം തന്നെ ” നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം, വൃക്കകളുടെ ആരോഗ്യം ‘ എന്നതാണ്.ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങള്‍ തിരിച്ചറിയാം. പതിവായുള്ള Read More…

Lifestyle

നിങ്ങളുടെ കുട്ടിയ്ക്ക് ഉറക്കമില്ലേ? മാതാപിതാക്കളുടെ പരാതിക്ക് പരിഹാരം, പോസിറ്റിവ് ഉറക്ക ശീലങ്ങൾ ശീലിക്കാം

മിക്ക മാതാപിതാക്കളും സ്ഥിരമായി പറയുന്ന ഒരു പല്ലവിയാണ് കുട്ടിയ്ക്ക് ഉറക്കമില്ല എന്നുള്ളത്. കുട്ടി ശരിയായി ഉറങ്ങുന്നില്ല. ഉറങ്ങേണ്ട സമയത്ത് കളിയാണ്. രാത്രി ഉറങ്ങാതെ ഇരിയ്ക്കുകയാണ്. എന്നൊക്കെയുള്ള പരാതികള്‍ സ്ഥിരമായി അമ്മമാര്‍ പറയാറുള്ളതാണ്. കുട്ടിയുടെ ഉറക്കത്തെ ഏത് രീതിയില്‍ മാനേജ് ചെയ്യണമെന്നത് അവര്‍ക്ക് വേണ്ടത്ര പരിചയം ഉള്ള കാര്യമോ ആയിരിയ്ക്കില്ല. രാത്രി ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങുകയും സ്‌കൂളില്‍ പോകുന്ന കുട്ടിയാണെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഈ അവസ്ഥ കുട്ടിയുടെ പഠനത്തെ Read More…