വന്‍ വിജയം നേടിയ സിനിമയായ ലിയോയുടെ രണ്ടാം ഭാഗത്തിനായി ലോകേഷ് കനകരാജിന്റെയും വിജയ് യുടേയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുകയാണ്. എന്നാല്‍ തനിക്ക് മാസ്റ്ററിന്റെ രണ്ടാം ഭാഗം ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ബ്‌ളോക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജ്. പക്ഷേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിജയ് തന്നെയാണെന്നും സംവിധായകന്‍ പറയുന്നു. സിനിമാ നിരൂപകന്‍ സുധീര്‍ ശ്രീനിവാസനുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.” എല്ലാവരും ‘ലിയോ 2’ നായി കാത്തിരിക്കുകയാണ്, പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം ‘മാസ്റ്റര്‍’ ചെയ്യണമെന്നാണ്. സമയത്തിന് Read More…
Author: ashtagon
എന്താണ് ഹൈബ്രിഡ് കഞ്ചാവ് ? കരിപ്പൂരില്‍ ഇന്നലെ പിടികൂടിയത്ഒമ്പതു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
ഹൈഡ്രോപോണിക് സിസ്‌റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്‌ഥാനമാക്കിയുള്ള കൃഷിയില്‍നിന്ന് വ്യത്യസ്‌തമാണിത്. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്‌ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു. ഇത് വേഗത്തിലുള്ള വളര്‍ച്ചയ്‌ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5,000 മുതല്‍ Read More…
‘ഞാന്‍ നന്നായി കളിച്ചില്ല’; മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നിരസിച്ച് റഫീഞ്ഞ; നേടിയത് രണ്ടുഗോളുകള്‍
ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നായിട്ടാണ് ആരാധകര്‍ എല്‍ ക്ലാസ്സിക്കോയെ കാണുന്നത്. യൂറോപ്പിലെ തന്നെ ടോപ് ക്ലാസ്സ് ലീഗായ സ്പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സിലോണയുടെയും പോരാട്ടം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ വമ്പന്‍ പോരാട്ടമായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ ഗോളടിക്കുക എന്നാല്‍ അതിനേക്കാള്‍ പ്രശസ്തി കൂടുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ എല്‍ ക്ലാസ്സിക്കോയില്‍ ഇരട്ടഗോള്‍ നേടിയിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നിഷേധിച്ച് ബാഴ്‌സിലോണ താരം. ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അവസാന രണ്ടുഗോളും നേടിയത് Read More…
‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ വിവാദ പരാമർശം
പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിശേഷിപ്പിച്ചതു വിവാദമായി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു. അവർ നമ്മുടെ സഹോദരിമാരാണെന്നും Read More…
വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു, യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി; വീഡിയോ വൈറല്‍
തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം Read More…
എന്നാലും ഇതെങ്ങനെ? ഭർത്താവിന് ഛർദ്ദി, പ്രെഗ്നൻസി കിറ്റ് എടുക്കാൻ ഓടുന്ന ഭാര്യ, അമ്പരന്ന് നെറ്റിസൺസ്- വീഡിയോ
സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭധാരണത്തിന്റെ സാധാരണ ലക്ഷണമാണ് വൊമിറ്റിംഗ് അഥവാ ഛർദ്ദി. ഛർദ്ദിൽ ഉണ്ടാകുമ്പോഴാകും കൂടുതൽ സ്ത്രീകളും വീട്ടിൽ വെച്ച് ഗർഭധാരണ കിറ്റുകൾ ഉപയോഗിച്ച് അവർക്ക് ഗർഭം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത്. ഇതൊക്കെ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതെങ്കിലും സ്ത്രീകൾ ഭർത്താക്കന്മാരെ ഗർഭധാരണത്തിന് പരിശോധിക്കാറുണ്ടോ? അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ഭാര്യമാരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ വിഡ്ഢിത്തവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണെന്ന് പറയാം. ഏതായാലും അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…
ശതകോടീശ്വരന്റെ മകള്‍, ജനശ്രദ്ധയിൽപ്പെടാതെ ജീവിച്ചത് വര്‍ഷങ്ങള്‍; 22-ാം വയസ്സിൽ സംരംഭകയായ ഫേബെ
മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്‌സിന്റെ മകളാണ് ഫെബെ അഡെല്‍ ഗേറ്റ്‌സ് എന്ന യുവസംരംഭക. മുതിരുംവരെ ഇവര്‍ പൊതുജനശ്രദ്ധ നേടാതെ മാറി നിന്നിരുന്നു. ഉറ്റ സുഹൃത്തായ സോഫിയ കിയാനിയുമായി ചേര്‍ന്ന് ഫിയ എ ഐ പവര്‍ഷോപിങ് ആപ് ആണ് ആരംഭിച്ചിരിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് ഷോപ്പിങ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. മാലിന്യവും കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പുതിയ സംരംഭത്തിനെ കുറിച്ച് ഫെബെ മാധ്യമങ്ങളോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 40000ത്തിലധികം വെബ്‌സൈറ്റുകളില്‍ നിന്ന് വസ്ത്രങ്ങളുടെ Read More…
കോരിച്ചൊരിയുന്ന മഴയിൽ പാപ്പാനെ നനയാതെ സംരക്ഷിക്കുന്ന ആനകൾ, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്..
രണ്ട് ആനകളും അവയുടെ പാപ്പാനും തമ്മിലുള്ള ആർദ്രമായ ബന്ധം പകർത്തുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെ സംബന്ധിക്കുന്ന വീഡിയോയാണിത്. തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലർട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു മഴക്കാലത്തെ ഹൃദയസ്പർശിയായ ഒരു നിമിഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാബയും തോങ് എയും എന്ന് പേരുള്ള രണ്ട് ആനകൾ കോരിച്ചൊരിയുന്ന മഴയിൽ നിന്ന് തങ്ങളുടെ പാപ്പാനെ സംരക്ഷിക്കാൻ Read More…
കൊക്കോ ക്ഷാമം; ചോകേ്ലറ്റ് ‘ഔട്ട്’, പകരം ഫാവ; യഥാര്‍ത്ഥ ചോകേ്ലറ്റ് ഭാവിയില്‍ ഒരു ‘ആഡംബര’ ഇനം?
പല യൂറോപ്യന്‍ വിഭവങ്ങളില്‍നിന്നു കൊക്കോ ‘ഔട്ട്’. ഇളം തവിട്ട് നിറത്തിലുള്ള ചോകേ്ലറ്റ് പോലുള്ള കോട്ടിംഗുള്ള വിഭവങ്ങളില്‍ പകരം ഇടംപിടിക്കുന്നത് ഫാവ അല്ലെങ്കില്‍ ബ്രോഡ്. ഫാവ തരംഗത്തിനു പിന്നില്‍ കൊക്കോ ക്ഷാമമാണ്. ചോകേ്ലറ്റ് വില കുതിച്ചുയരുന്ന സാചര്യത്തിലാണു ആളുകള്‍ ഫാവയെ കൂടുതലായി ആശ്രയിക്കുന്നത്. ‘ചോകേ്ലറ്റിന്റെ വിലയിലെ ശരാശരി വര്‍ധന 2024 നെ അപേക്ഷിച്ച് 9% ആണ്. അവയുടെ ക്ഷാമമാണു കൂടുതല്‍ പ്രശ്‌നം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്‌ഥാപനമായ മിന്റലിലെ യു.കെ. ഫുഡ് ആന്‍ഡ് ഡ്രിങ്ക് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ അനലിസ്‌റ്റ് റിച്ചാര്‍ഡ് Read More…









