Featured Good News

ഭൂകമ്പം; ഭിന്നശേഷിക്കാരനായ സഹപാഠിയെ ചുമലിലേറ്റി സുരക്ഷിതനാക്കുന്ന വിദ്യാർത്ഥി: ഹൃദയഭേദകം ഈ കാഴ്ച്ച

ഭൂകമ്പത്തിനിടെ ഭിന്നശേഷിക്കാരനായ സഹപാഠിയെ മുതുകിൽ ചുമന്നുകൊണ്ട് രക്ഷപെട്ടോടുന്ന ഒരു വിദ്യാർത്ഥിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ കരളലിയിക്കുന്ന പ്രവൃത്തി വലിയ പ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂകമ്പം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടയിലും സഹപാഠിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമ്പോൾ മനുഷ്യത്വം എന്ന വാക്ക് ഏറെ അർത്ഥവത്താകുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ക്ലാസ്സ്‌ മുറിയാണ് കാണുന്നത്. പെട്ടന്ന് പ്രകമ്പനം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരിഭ്രാന്തരാകുകയും ചെയ്യുന്നു. ഉടൻ തന്നെ മിക്ക വിദ്യാർത്ഥികളും പുറത്തേയ്ക്ക് കുതിക്കുമ്പോൾ, Read More…

Celebrity Featured

‘അവളായിരുന്നു എന്റെ ആദ്യപ്രണയം’: ദീപിക പദുക്കോണിനെക്കുറിച്ച് ഇബ്രാഹിം അലി ഖാന്‍

ദീപികാ പദുക്കോണിനോട് തനിക്ക് പ്രണയം ഉണ്ടായിരുന്നതായി ബോളിവുഡ്താരം സെയ്ഫ് അലിഖാന്റെ മകനും നടനുമായ ഇബ്രാഹീം അലി ഖാന്‍. ചെറുപ്പത്തില്‍ തന്നെ ദീപിക പദുക്കോണിനോട് തനിക്ക് വലിയ പ്രണയമുണ്ടായിരുന്നുവെന്നും അവള്‍ തന്റെ അച്ഛനോടൊപ്പം ഷൂട്ടിങ്ങില്‍ ആയിരിക്കുമ്പോള്‍ അവളെ കാണാന്‍ അവസരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു് ദീപിക പദുക്കോണിനെ ആദ്യമായി കണ്ടത് പിതാവിനൊപ്പം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്നു തന്നെ തനിക്ക് അവരോട് പ്രണയം തോന്നി. വളരെ ചെറുപ്പമായിരുന്നു, അവളോട് എനിക്ക് വലിയ പ്രണയം ഉണ്ടായിരുന്നതായി അദ്ദേഹം Read More…

Healthy Food

ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്‍ക്കും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍

എന്ത് കാര്യങ്ങളും ചെയ്യണമെങ്കില്‍ നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്‍ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…

Health

കട്ടന്‍ ചായ കിടിലനാണ്: ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഇതാ..

ഒരു കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ എത്ര ക്ഷീണമുണ്ടെങ്കിലും നമ്മള്‍ ഉന്മേഷവാന്മാരാകും. ഉന്മേഷവും ഉണര്‍വ്വും പകര്‍ന്നു നല്‍കുന്ന ഈ പാനീയം ഉഗ്രനൊരു മരുന്ന് കൂടിയാണ്. കട്ടന്‍ചായയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം… ഓര്‍മശക്തി വര്‍ധിപ്പിക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കട്ടന്‍ ചായ. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് Read More…

Crime

അവിഹിതം കണ്ടെത്തി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പാമ്പിനെ കിടക്കയിലിട്ടു ഭാര്യയും കാമുകനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കള്ളി വെളിച്ചത്തായി

സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി ഭാര്യയെ കൊല്ലാൻ 10,000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി അതിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസ് കേരളത്തിലുണ്ടായി. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇവിടെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചാണ് ഭാര്യയുടെ ക്രൂരത. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ അക്ബർപൂർ Read More…

Featured Travel

രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കപാത; ഹിമാലയത്തിനുള്ളിലൂടെ ഗുഹയില്‍ 14.58 കി.മീ. ട്രെയിന്‍ സഞ്ചരിക്കും

ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പദ്ധതിയിലെ എട്ടാം നമ്പര്‍ തുരങ്കം ബുധനാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 14.58 കിലോമീറ്റര്‍ നീളമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം ജമ്മു കശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും നിലവിലുള്ള റെയില്‍, റോഡ് തുരങ്കങ്ങളെ മറികടക്കും. ഉത്തരാഖണ്ഡിലെ കുന്നിന്‍ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ മുന്നേറ്റം. ഉത്തരാഖണ്ഡിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള Read More…

Sports

സഞ്ജു പരിക്കേറ്റ് പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി ; സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ചരിത്രമെഴുതി

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടിയായത് നായകന്‍ സഞ്ജുവിന്റെ പരിക്ക്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സഞ്ജുവിന് വാരിയെല്ലിന് പരിക്കേറ്റതും താരം കളം വിട്ടതും. 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണ്‍, മത്സരത്തിന്റെ ആറാം ഓവറില്‍ മൈതാനത്തിന് പുറത്തേക്ക് പോയി. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകള്‍ ഫോറും സിക്‌സും Read More…

Health

ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ത്തേക്കാം! ഉദ്ധാരണക്കുറവിന് പുതിയ കാരണം കണ്ടെത്തി

ശരീരത്തിന് സ്ഥിരമായ ക്ഷീണം, അസ്ഥിക്ക് വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കാന്‍ കാരണമാകുന്നൊരു പ്രശ്നം നിങ്ങള്‍ക്കുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ വിറ്റാമിന്‍ ഡി കുറഞ്ഞവര്‍ക്ക് ഉദ്ധാരണക്കുറവും ബാധിക്കാമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിറ്റാമിന്‍ ഡിയും ഉദ്ധാരണകുറവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിറ്റാമിന്‍ ഡി കുറവ് അസ്ഥികളുടെ ബലക്കുറവിനെയും രോഗ പ്രതിരോധ Read More…

Lifestyle

വാഷിങ് മെഷീനിൽ ഇവ ഇടാറുണ്ടോ? നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന തെറ്റുകൾ

വീട്ടമ്മമാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് വാഷിങ് മെഷീനുകള്‍. തുണികള്‍ വളരെ വൃത്തിയായി കിട്ടുക എന്നത് ചെറിയ കാര്യമല്ല. വാഷിങ് മെഷീനില്‍ തുണി ഇട്ട് അലക്കുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കണം. ചില വസ്തുക്കള്‍ വാഷിങ് മെഷീനില്‍ ഇട്ടാല്‍ അത് മെഷീനിനും തുണികള്‍ക്കും ഒരേപോലെ ദോഷകരമാണ്. ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വാഷിങ് മെഷീന്‍ കേടാകാനും സാധ്യത ഉണ്ട്. അമിതമായി ഡിറ്റര്‍ജന്റ് വേണ്ട – തുണികളില്‍ അധികം കറകളോ അഴുക്കോ ഉണ്ടെങ്കില്‍ കൂടുതല്‍ വൃത്തിയായി കിട്ടുമെന്ന ധാരണയില്‍ പലരും Read More…