Health

ദിവസവും 6 അല്ലി വറുത്ത വെളുത്തുള്ളി കഴിക്കൂ : ഗുണങ്ങളേറെ

വെളുത്തുള്ളി കഴിച്ച് ഒരു മണിക്കൂറിന് ശേഷം അത് ദഹിക്കുകയും പോഷകഗുണങ്ങൾ നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു . ശരീരത്തിൽ ആൻറി ഓക്സിഡൻറ് മൂലകങ്ങളെ സ്വയം ആഗിരണം ചെയ്യാൻ വറുത്ത വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയുടെ ഒരു അല്ലി നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നുണ്ട് . ഇത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി കഴിക്കുന്നത് യുവത്വം നിലനിർത്തുമെന്ന് ആയുർവേദത്തിൽ പറയുന്നു. പൈൽസ്, മലബന്ധം, ചെവിവേദന, രക്തസമ്മർദ്ദം, വിശപ്പ് വർധിപ്പിക്കൽ തുടങ്ങിയ പല Read More…

Lifestyle Spotlight

തേച്ചാല്‍ 10പൈസ കിട്ടില്ല, വിവാഹത്തില്‍ എത്തിയാല്‍ 10 മടങ്ങ് തുക; ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ് ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നതൊക്കെ ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ആശയവുമായി എത്തിയിരിയ്ക്കുകയാണ് ഒരു സംരംഭകന്‍. പ്രണയബന്ധത്തില്‍ ഇന്‍ഷുറന്‍സുമായാണ് ഇദ്ദേഹം എത്തിയിരിയ്ക്കുന്നത്. റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ദമ്പതികള്‍ക്ക് അവരുടെ ബന്ധം ദീര്‍ഘനാളത്തേക്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ കവറേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംരംഭമെന്ന് സിക്കിലോവ് എന്ന വെസ്സൈറ്റില്‍ Read More…

Lifestyle Spotlight

കാറ്റിപെറി ചരിത്രമെഴുതി; 60 വര്‍ഷത്തിനിടെ ആദ്യ വനിതാസംഘം ബഹിരാകാശത്ത്

പോപ്പ് താരം കാറ്റി പെറിയും മറ്റ് അഞ്ച് സ്ത്രീകളും തിങ്കളാഴ്ച ചരിത്രം സൃഷ്ടിച്ചു. 60 വര്‍ഷത്തിനിടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ വനിതാ സംഘമായി ഇവര്‍ മാറി. ബഹിരാകാശ ടൂറിസത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ബ്ലൂ ഒറിജിനിന്റെ എന്‍എസ് 31 ദൗത്യത്തില്‍ സംഘം പറന്നു. വെസ്റ്റ് ടെക്‌സാസില്‍ നിന്ന് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സബ്ഓര്‍ബിറ്റല്‍ ഫ്‌ലൈറ്റ് പറന്നുയര്‍ന്ന് ബഹിരാകാശത്തിന്റെ അരികിലെത്തിയ ശേഷം സുരക്ഷിതമായി മടങ്ങി, ഭാരമില്ലായ്മയുടെ കുറച്ച് നിമിഷങ്ങള്‍ ക്രൂവിന് നല്‍കി. ബഹിരാകാശത്ത് ‘ഭാരമില്ലായ്മയും പരിധിയില്ലാത്തതും’ ആയിരിക്കുന്നതിന്റെ Read More…

Crime Featured

ആക്ഷൻ മൂവി തോറ്റുപോകും! ‘4 സെക്കൻഡിനുള്ളിൽ 7 അടി’! ടോൾ ജീവനക്കാരനെ മർദ്ദിച്ച് യുവതി

ഞായറാഴ്ച ഹാപൂരിലെ ചിജാർസി ടോൾ പ്ലാസയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. വെറും നാല് സെക്കന്റുകൾക്കൊണ്ട് ഒരു സ്ത്രീ ടോൾ ജീവനക്കാരനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. അപ്രതീക്ഷിതമായി ബൂത്തിലേക്ക് കയറിവന്ന സ്ത്രീയുടെ പെരുമാറ്റം കണ്ട് ടോൾ ജീവനക്കാരനും അമ്പരന്നുപോയി. വീഡിയോയിൽ ഒരു സ്ത്രീ ബൂത്തിലേക്ക് ഇരച്ചുകയറുന്നതും തുടർന്ന് ജീവനക്കാരനെ അടിക്കുന്നതും ഇതുകണ്ടുനിന്നവർ പൂർണ്ണമായും നിശബ്ദരാക്കുന്നതുമാണ് കാണുന്നത്. ടോൾ തൊഴിലാളി സ്ത്രീയോട് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, സ്ത്രീയുടെ ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നതാണ് Read More…

Crime Featured

മൊബൈല്‍ ഉപയോഗിക്കാതെ മുങ്ങിനടന്നത് 20 കൊല്ലം; ഭാര്യയെ കൊന്ന മുന്‍സൈനികന്‍ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ സൈനികനെ 20 വര്‍ഷത്തെ തെരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി. 1989 മെയ് 31 ന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ സൈനികന്‍ കൂടിയായ അനില്‍ കുമാര്‍ തിവാരിയെ യാണ് രണ്ടു ദശകങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. ഒളിവിലായിരുന്ന അനില്‍ കുമാര്‍ തിവാരിയെ ശനിയാഴ്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 1989 മെയ് 31-ന് അനില്‍ കുമാര്‍ തിവാരിയെ Read More…

Travel

‘എനിക്കെന്റെ വീട്ടിൽ പോകണം’: 46 മണിക്കൂർ നീണ്ട ഇന്ത്യന്‍ ട്രെയിൻ യാത്രയെപ്പറ്റി ഫ്രഞ്ച് യുട്യൂബർ

ഇന്ത്യൻ റെയിൽവേ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയാൽ ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എല്ലാ വിദേശ വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് യൂട്യൂബർ. ഇന്ത്യയിൽ 46 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ വിക്ടർ ബ്ലാഹോ എന്ന യുട്യൂബറാണ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചത്. ദീർഘദൂര യാത്രയിൽ താൻ തളർന്നു പോയി എന്നാണ് വിക്ടർ വ്യക്തമാക്കിയത്. വിക്ടർ പങ്കുവെച്ച വീഡിയോയിൽ മുംബൈയിൽ നിന്ന് വാരാണസിയിലേക്കും വാരണാസിയിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് Read More…

Crime

ലഹരിയുടെ കെട്ടിൽ സ്വന്തം വീടിനു തീയിട്ട് 71കാരൻ: പിന്നാലെ അറസ്റ്റ്

ലഹരിയുടെ കെട്ടിൽ പൂർണ്ണ നഗ്നനായി സ്വന്തം വീടിനു തീയിട്ട് 71 കാരൻ. യുകെയിൽ നിന്നുള്ള വാൾട്ടർ ഹാരിസൺ എന്ന 71-കാരനാണ് അതികഠിനമായ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ടത്. സംഭവത്തിന്‌ പിന്നാലെ ഇയാളെ നാലര വർഷത്തേക്ക് ജയിലിൽ അടച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്റ്റാഫോർഡ്ഷയറിലെ ലീക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദി മിറർ പറയുന്നതനുസരിച്ച്, ഭ്രാന്തമായ സ്വഭാവത്തിനു കാരണമാകുന്ന ‘മങ്കി ഡസ്റ്റ്’ എന്നറിയപ്പെടുന്ന ഒരു സിന്തറ്റിക് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഹാരിസൺ. ഇതിനു പിന്നാലെയാണ് ഇയാൾ നിയന്ത്രണം Read More…

Oddly News

പെട്ടികളിൽനിന്ന് ആയിരക്കണക്കിന് പാറ്റകളെ തുറന്നു വിടുന്ന യുവാവ്: വീഡിയോ കണ്ട് അസ്വസ്ഥരായി നെറ്റിസൺസ്

ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ അസ്വസ്ഥത ഉളവാക്കുന്നത്. ഒരു യുവാവ് ആയിരക്കണക്കിന് പാറ്റകളെ പെട്ടിയിൽ നിന്ന് പുറത്തേക്ക് തുറന്ന് വിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ‘ഇൻസെയ്ൻ റിയാലിറ്റി ലീക്ക്‌സ്’ എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഗ്രാമീണ ഫാം പ്ലോട്ടിൽ ഒരാൾ പെട്ടികൾ തുറക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം സംഭവിക്കുന്നത് തീർത്തും പേടി ഉളവാക്കുന്ന കാര്യമാണ്. ഒരു ഹൊറർ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ പെട്ടിയിൽ നിന്ന് ആയിരകണക്കിന് Read More…

Oddly News Wild Nature

ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദൃക്‌സാക്ഷികൾ Read More…