Health

അസൂയയെ കഷണ്ടി തനിച്ചാക്കുമോ? കഷണ്ടിക്കാര്‍ക്ക് പ്രതീക്ഷ, മരുന്നിനി വൈകില്ല, കണ്‍പീലിയും വളരും

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ലില്‍നിന്ന് കഷണ്ടിയെ മിക്കവാറും ഉപേക്ഷിക്കേണ്ടിവരും ! ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവർ നിരവധിയാണ്. കഷണ്ടിക്കുള്ള മരുന്ന് ഇതാ തയാറായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഗവേഷകരാണു ഉഷ്‌ണമേഖലാ ഭാഗങ്ങളില്‍ കാണപ്പെടുന്ന രണ്ട്‌ ചെടികളുടെ സത്ത്‌ കഷണ്ടിക്ക്‌ മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്‌. ഫെല്ലോഡെന്‍ഡ്രോണ്‍, ഓറഞ്ച്‌ വര്‍ഗത്തില്‍പ്പെട്ട ചിന്‍പി എന്നിവയില്‍നിന്നാണു മരുന്നുണ്ടാക്കുക. ഇവയ്‌ക്ക് വില കുറവായതിനാല്‍ മരുന്നിനും അധികം ചെലവിടേണ്ടിവരില്ലെന്നു റോട്ടോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഗവേഷകര്‍ അറിയിച്ചു. മുടിക്ക്‌ മാത്രമല്ല, കണ്‍പീലികള്‍ വളരാനും മരുന്ന്‌ Read More…

Lifestyle

ലിപ്സ്റ്റിക്കും ഫെയ്സ് മാസ്കും ബ്ലഷും ആഹാരമാക്കി; ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ശ്രദ്ധേയരാകാനും കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാനുമായി വ്യത്യസ്ത രീതിയിലുള്ള അവതരണവുമായി എത്തുന്നവരാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ്. എന്നാല്‍ വ്യത്യസ്ത രീതിയിലുള്ള അവതരണരീതി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സറുടെ മരണ വാര്‍ത്തയാണ് ഫോളോവേഴ്‌സിനെ ഞെട്ടിപ്പിച്ചിരിയ്ക്കുന്നത്. ഇരുപത്തിനാലുകാരിയായ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍ കോസ്മറ്റിക് വസ്തുക്കള്‍ കഴിച്ചതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മേയ് 24നാണ് യുവതി മരിച്ചത്. മരണവാര്‍ത്ത യുവതിയുടെ കുടുംബം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘വളരെ സങ്കടകരമായ സമയത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഗുവ ബ്യൂട്ടി അവളുടെ മേക്കപ്പ് Read More…

Featured Myth and Reality

ഭൂകമ്പവും സുനാമിയും മുൻകൂട്ടിയറിയുന്ന മീന്‍? തമിഴ്‌നാട്‌ തീരത്ത് ഓർ മത്സ്യം; ദുരന്ത സൂചനയോ?

സാധാരണ കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ എന്ന മത്സ്യത്തെ തമിഴ്‌നാട് തീരത്ത് കണ്ടെത്തി. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ട്. കടലിന്റെ ഉപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഓര്‍ മല്‍സ്യങ്ങള്‍ കടലിനടിയില്‍ നിന്ന് പുറത്തുവരുന്നത്, വരാന്‍ പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാരും വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് Read More…

Crime

10 ലക്ഷം സബ്‌സ്‌ക്രൈബർമാര്‍, ജ്യോതി മല്‍ഹോത്രയുമായി ബന്ധം; ചാരവൃത്തിക്ക് മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ

ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബർ പിടിയിൽ. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ജസ്‌ബീറിനെ മൂന്നു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. ജസ്‌ബീറുമായി ബന്ധമുള്ള ചാരവൃത്തി ശൃംഖലയ്‌ക്ക് ഭീകരപിന്തുണയുണ്ടെന്നും ഇയാള്‍ മൂന്നു തവണ പാകിസ്‌താനിലേക്കു യാത്ര ചെയ്‌തതായും പഞ്ചാബ്‌ Read More…

Featured Sports

18 വര്‍ഷത്തെ വിശ്വസ്തതയുടെ യാത്ര ; കോഹ്ലിയുടെ മുന്നില്‍ തകര്‍ന്നു വീണത് എത്ര റെക്കോഡുകള്‍ !

ബംഗലുരു: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ രാജാവ് വിരാട്‌കോഹ്ലിയും അവസാനിപ്പിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിംഗ്‌സിന്് എതിരേ ആറു റണ്‍സിന്റെ വിജയം നേടുമ്പോള്‍ ആ കിരീടം വിരാട്‌കോഹ്ലിയുടെ വ്യക്തിഗത വിജയം കൂടിയായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയും കളിച്ചിട്ടില്ലാത്ത വിശ്വസ്തതയുടെ പര്യായമായി മാറുകയും ചെയ്തിട്ടുള്ള കിംഗ് കോഹ്ലി ഒട്ടേറെ റെക്കോഡുകള്‍ കൂടി നേടിയാണ് ഐപിഎല്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്. 20 ഓവറില്‍ 190 റണ്‍സ് നേടിയ ആര്‍സിബി എതിരാളികളെ Read More…

Featured Sports

ഒരുകാലത്ത് മുംബൈയുടെ പ്രധാന താരം; ഇപ്പോള്‍ RCBയുടെ കിരീടനേട്ടത്തിലെ യഥാര്‍ത്ഥ ഹീറോ

ക്രുണാല്‍ പാണ്ഡ്യ എന്നും തന്റെ ഇളയ സഹോദരന്‍ ഹാര്‍ദിക്കിന്റെ നിഴലിലായിരുന്നു. സഹോദരനെപ്പോലെ തന്നെ ക്രിക്കറ്റിലെ ഉജ്ജ്വല താരമാണെങ്കിലൂം അദ്ദേഹം ഒരിക്കലും പോസ്റ്റര്‍ ബോയ് ആയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാത്രി, ക്രുനാല്‍ തന്റെ പേര് ചരിത്ര പുസ്തകങ്ങളില്‍ പതിച്ചു വെച്ചു. ഐപിഎല്‍ ഫൈനലുകളില്‍ ഒന്നിലധികം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടുന്ന ആദ്യത്തെ കളിക്കാരനായി ക്രുനാല്‍ മാറി. ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ 2025 സീസണിലെ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ഏറ്റവും പ്രധാന Read More…

Oddly News

സഫാരി യാത്രയ്‌ക്കിടെ ബിസിനസുകാരനെ കടിച്ചുകീറി കൊന്ന സിംഹത്തിനു ദയാവധം

നമീബിയയിലെ കാടിനുള്ളിലെ യാത്രക്കിടെ പ്രമുഖ ബിസിനസുകാരനെ സിംഹം കടിച്ചുകീറി കൊന്നു. കഴിഞ്ഞ 30ന്‌ രാവിലെ ജര്‍മ്മന്‍ സ്വദേശി ബെര്‍ണ്ട്‌ കെബലിനെയാണ്‌ ശൗചാലയത്തില്‍ പോകാനിറങ്ങുമ്പോള്‍ സിംഹം മാരകമായി ആക്രമിച്ചു കൊലപ്പെടുത്തിയത്‌. ബെര്‍ണ്ട്‌ കെബലിനെ ആക്രമിച്ച പെണ്‍ സിംഹത്തെ കഴിഞ്ഞ 1-ന്‌ ദയാവധം ചെയ്‌തതായി അധികൃതര്‍ പിന്നീട്‌ സ്‌ഥിരീകരിച്ചു. സെസ്‌ഫോണ്ടെയ്‌ന്‍ പ്രദേശത്തെ ഹോനിബ്‌ സ്‌കെലിറ്റണ്‍ കോസ്‌റ്റ് ക്യാമ്പിനു സമീപം ക്യാമ്പ്‌ ചെയ്യുന്നതിനിടെയാണ്‌ സംഭവം.മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെബല്‍ തന്റെ ഭാര്യയ്‌ക്കും ഒരു കൂട്ടം സുഹൃത്തുക്കളോടും ഒപ്പം ഹോനിബ്‌ നദിക്കരയില്‍ ക്യാമ്പ്‌ Read More…

Crime

ഭൂചലനം; പിന്നാലെ പാകിസ്‌താനില്‍ കൂട്ട ജയില്‍ചാട്ടം; രക്ഷപ്പെട്ടത്‌ 216 തടവുകാര്‍, ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു

കറാച്ചി: ഭൂചലനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയ്‌ക്കിടെ പാകിസ്‌താനില്‍ കൂട്ടജയില്‍ചാട്ടം. കറാച്ചിയിലെ ജയിലില്‍നിന്ന്‌ രക്ഷപ്പെട്ടത്‌ ഇരുന്നൂറിലേറെ തടവുകാര്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭൂചലനങ്ങളുണ്ടായതോടെ മുന്‍കരുതല്‍നടപടികളുടെ ഭാഗമായി തടവുകാരെ സെല്ലുകളില്‍നിന്ന്‌ ഒഴിപ്പിച്ചിരുന്നു.ഈ സാഹചര്യം മുതലെടുത്താണ്‌ തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച്‌ ആയുധങ്ങള്‍ പിടിച്ചെടുത്ത്‌ രക്ഷപ്പെട്ടത്‌. കറാച്ചിയിലെ മാലിര്‍ ജയിലില്‍നിന്ന്‌ 216 തടവുകാര്‍ രക്ഷപ്പെട്ടതായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കാഷിഫ്‌ അബ്ബാസി പറഞ്ഞു. ഇവരില്‍ 78 പേരെ പിടികൂടി. ശേഷിക്കുന്നവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ജയില്‍ചാടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു. മൂന്നു Read More…

Lifestyle

അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ

സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? ചേരുവകൾ ഉഴുന്നുപൊടി – 1 കപ്പ്ഗോതമ്പുപൊടി – 2 കപ്പ്അരിപ്പൊടി – 1 കപ്പ്ചോറ് – ഒരു പിടി ഉപ്പും വെള്ളവും Read More…