Lifestyle

വീട്ടുമുറ്റത്ത് ഈ മരങ്ങള്‍ വയ്ക്കൂ… ഇവ വളരുന്നതിനൊപ്പം സമ്പത്തും കൂടും

വീട്ടു മുറ്റത്ത് മരങ്ങള്‍ വയ്ക്കാറുള്ളത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വയ്ക്കാറ് എന്നാണ് ചിലരുടെയെങ്കിലും ഭാഷ്യം. എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുത കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയു​െ​മന്നാണ് . എന്നാല്‍, ഓരോ വൃക്ഷങ്ങളും എവിടെ നടുന്നു എന്നതില്‍ ശ്രദ്ധവേണമെന്നു മാത്രം. തുളസി, കവുങ്, തെങ്ങ്, നെല്ലി, വാഴ, കണിക്കൊന്ന ഇവയൊക്കെയാണ് പ്രധാനമായും സമ്പത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത്. വീടിന്റെ വടക്ക് ഭാഗത്ത് വേണം നെല്ലി വെക്കാന്‍. കവുങ് Read More…

Lifestyle

നിലവിളക്ക് നിലത്തുവച്ചാല്‍… ഊതിക്കെടുത്തിയാല്‍… കരിന്തിരി കത്തിയാല്‍…

ഹൈന്ദവ വിശ്വാസം അനുസരിച്ച് നിലവിളക്ക് സരസ്വതീ സങ്കല്‍പ്പമാണ്. ഐശ്വരത്തിന്റെ പ്രതീകമായ നിലവിളക്ക് പുലര്‍ച്ചെയും സന്ധ്യാവേളയിലും ഭവനങ്ങളില്‍ തെളിയ്ക്കുന്നതിനും കേരളീയ സംസാരത്തോളം തന്നെ പഴക്കവുമുണ്ട്. എന്നാല്‍, ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ നിലവിളക്കിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ഒടുങ്ങിയിട്ടില്ല. നിലവിളക്കിന് തിരി എത്രവേണം, ഏതൊക്കെ ദിശയില്‍ തിരിയിടണം, നിലവിളക്ക് നിലത്ത് വയ്ക്കാമോ, നിലവിളക്കില്‍ വെളിച്ചെണ്ണ ഒഴിക്കാമോ…? ഇങ്ങനെ നീളുന്നു നിലവിളക്ക് സംബന്ധിച്ച സംശയങ്ങള്‍…ഇത്തരത്തിലുള്ള സംശയങ്ങള്‍ വിശ്വാസികള്‍ക്ക് വലിയ ആശങ്കയ്ക്ക് ഇട നല്‍കുകയും ചെയ്യുന്നു. നിലവിളക്കിനെ കുറിച്ച് സാധാരണക്കാര്‍ക്കുള്ള ചില സംശയങ്ങളും ശരികളും ഇതാ… Read More…

Oddly News

‘ഇതുവരെ ചെയ്തിട്ടുള്ള ഏറ്റവും മികച്ച കാര്യം’ ; രാമക്ഷേത്രം സന്ദര്‍ശിച്ച് ഇലോണ്‍ മസ്‌ക്കിന്റെ പിതാവ്

താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നെന്ന് അയോദ്ധ്യാ സന്ദര്‍ശനത്തെക്കുറിച്ച് ടെക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക്. ബുധനാഴ്ച ഉച്ചയ്ക്ക് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.. ‘ഇത് അതിശയകരമാണ്, തികച്ചും അത്ഭുതകരമാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്.’ അദ്ദേഹം പറഞ്ഞു. സമീപത്തെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലും എരോള്‍ ദര്‍ശനം നടത്തി. ആഗ്രയിലെ താജ്മഹലും സന്ദര്‍ശിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത് എന്നാല്‍ മേഖലയിലെ കടുത്ത ചൂട് കാരണം പദ്ധതി ഉപേക്ഷിച്ചേക്കും. Read More…

Crime

ഭര്‍ത്താവിന്റെ വീട്ടിലെ സ്വര്‍ണം മോഷണം; ഒരു വര്‍ഷത്തിനുശേഷം മരുമകള്‍ അറസ്‌റ്റില്‍

വീട്ടില്‍നിന്ന്‌ പട്ടാപ്പകല്‍ പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍. പുതുപ്പള്ളി തെക്ക്‌ നെടിയത്ത്‌ വീട്ടില്‍ ഗോപിക(27)യാണ്‌ പിടിയിലായത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ 10ന്‌ ഉച്ചയ്‌ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. പുതുപ്പള്ളി പ്രയാര്‍ വടക്ക്‌ പനക്കുളത്ത്‌ പുത്തന്‍വീട്ടില്‍ ഗോപാലന്റെ മകന്‍ സാബു ഗോപാലന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്ന്‌ പതിനാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലാണ്‌ സാബുവിന്റെ ഭാര്യയായ ഗോപിക (27) പിടിയിലായത്‌. സാബു ഗോപാലന്റെ വീട്ടില്‍ നടന്ന മോഷണത്തിന്‌ Read More…

Movie News

തിയേറ്ററില്‍ ഓളം പരത്തിയ ‘ഛോട്ടാ മുംബൈ’യിലെ “ചെട്ടികുളങ്ങര ഭരണിനാളില്‍” ഗാനം എത്തി

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോളിതാ ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ ഫാസ്റ്റ് ആയി വിറ്റഴിയുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് Read More…

Lifestyle

‘മകളെ എനിക്ക് ഇഷ്ടമാണ്, നിങ്ങള്‍ അനുവദിച്ചാല്‍ മാ​‍ത്രം വിവാഹം’; ഭാവി അമ്മായിഅച്ഛന് യുവാവ് എഴുതിയ കത്ത് വൈറല്‍

ന്യൂഡൽഹി: 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയ ഒരു ഹൃദയസ്പർശിയായ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. സ്നേഹം, ബഹുമാനം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണീ കത്ത്. ‘നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ? ’എന്ന ചോദ്യവുമായാണ് ഈ കത്ത് സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1984-ൽ എഴുതിയ കത്ത്, റെഡ്ഡിറ്റിൽ പങ്കുവെച്ചത് എഴുതിയ ആളുടെ മകനാണ്. ഇപ്പോള്‍ അച്ഛന് 70 വയസും അമ്മയ്ക്ക് 65 വയസുമായി, അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ Read More…

Featured Sports

ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരേയൊരു കളിക്കാരന്‍ ; തോറ്റത് മൂന്ന് ഫൈനലുകള്‍

ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ പേരേയുള്ള അത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ എന്നാണ്. കാരണം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില്‍ എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്‍ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കടന്നിട്ടും കപ്പുയര്‍ത്താന്‍ കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില്‍ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അദ്ദേഹം Read More…

Oddly News

അസ്ഥിയില്‍ നിന്നുണ്ടാക്കിയ മുത്ത്! 13000 വർഷം പഴക്കം, കണ്ടെത്തിയത് യുഎസിൽ

പഴയ കാലത്തിലുള്ള വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നൊക്കെ ആര്‍ക്കിയോളജി വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യകാല ശിലായുഗം മുതല്‍ക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളൊക്കെ മനുഷ്യര്‍ അണിയാറുണ്ടായിരുന്നു. ഇപ്പോള്‍ അസ്ഥിയില്‍ നിന്ന് നിര്‍മ്മിച്ച കുറച്ച് മുത്തുകളാണ് ആര്‍ക്കിയോളജി വിഭാഗത്തെയാകെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. യുഎസിലെ വ്യോമിങ് സര്‍വകലാശാലയിലെ ആര്‍ക്കിയോളജി പ്രഫസറായ ടോഡ് സുറോവെലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്ഥികളില്‍ നിന്നു നിര്‍മിച്ച കുറച്ചു മുത്തുകള്‍ കണ്ടെത്തിയത്. യുഎസിലെ ലാ പ്രെലെ മാമ്മോത്ത് സൈറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 13000 വര്‍ഷത്തോളം ഇവയ്ക്ക് Read More…

Crime

പോലീസുകാരനെ കുടുക്കിയ യുവതി ഹണി ട്രാപ്പ് കേസില്‍ കുടുങ്ങി, തട്ടിയത് 60 ലക്ഷവും 61 പവനും, ഗര്‍ഭിണിയായതിനാല്‍ ജാമ്യം

കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് കേസില്‍ കുടുക്കിയ തട്ടിപ്പുകാരി ഒടുവില്‍ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിയായ അമ്മഞ്ചേരി സ്വദേശി ധന്യയാണു കോടതിയില്‍ കീഴടങ്ങിയത്. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തില്‍ യുവതിയ്ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒയെ വിജിലന്‍സ് Read More…