Oddly News

കുത്തിഒഴുകുന്ന നദിയില്‍ മുങ്ങി കാര്‍: മുകളില്‍ കൂളായി ഇരിക്കുന്ന ദമ്പതികള്‍ -വീഡിയോ

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യവും അവിടുത്തെ പോലെ സമാനമാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട് കാറിനുമുകളിലിരിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. View this post on Instagram A post shared by ghantaa (@ghantaa) ശക്തമായ മഴയില്‍ കുത്തി ഒലിക്കുന്ന നദിയില്‍ കുടുങ്ങിയ കാറിലാണ് ദമ്പതികള്‍ റിലാക്സായി ഇരിക്കുന്നത്. കാറിന്റെ മുകള്‍ ഭാഗം ഒഴികെ Read More…

Healthy Food

ഇതാണ് കിങ് ഖാന്റെ ഹെല്‍ത്തി മിഠായിയുടെ റെസിപ്പി; ഇതിനി എളുപ്പത്തില്‍ റെഡിയാക്കാം

വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ്ടാക്കുന്ന ഉണ്ടാക്കുന്ന ഈ മിഠായി തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നാണെന്ന് ഷാരൂഖ് ഖാന്‍ ഈയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ‘ഗജകി’നെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിലെ പ്രധാനചേരുവയായ വെളുത്ത എള്ള് വളരെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും ശക്തമായ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വളരെ നല്ലതുമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രുചിയും കൂടാറുണ്ട്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ Read More…

Lifestyle

സോപ്പുപൊടിയുടെ ഉപയോഗം അലര്‍ജി ഉണ്ടാക്കുന്നുവോ ? പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

പലര്‍ക്കും ഉള്ള ഒരു പ്രശ്നമാണ് അലക്കി കഴിഞ്ഞാന്‍ കൈകള്‍ക്ക് ചൊറിച്ചിലും അലര്‍ജി പ്രശ്നങ്ങളും ഉണ്ടാകുന്നത്. അലക്കാന്‍ ഉപയോഗിയ്ക്കുന്ന ഡിറ്റര്‍ജെന്റിന്റെ പ്രശ്നമാണ് നമുക്കും ഉണ്ടാകുന്നത്. നിരവധി കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഓരോ സോപ്പും പൊടി ആയാലും സോപ്പായാലും നിര്‍മ്മിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒട്ടുമിക്ക സോപ്പുകളിലും വസ്ത്രങ്ങളിലെ അഴുക്കും എണ്ണമയവുമെല്ലാം നീക്കം ചെയ്യുവാന്‍ സര്‍ഫാക്റ്റന്റ് ഉപയോഗിക്കുന്നുണ്ട്. ഈ സര്‍ഫാക്റ്റന്റ് പലപ്പോഴും കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കൈകള്‍ വളരെ ഡ്രൈ ആയതായും അതുപോലെ ചൊറിച്ചിലും അനുഭവപ്പെടാം. നല്ല സുഗന്ധമുള്ള ഡിന്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നത് Read More…

Celebrity

സല്ലുവിന്റെ ആഡംബര വാച്ചിന്റെ വില 41 കോടി ! പതിച്ചിരിക്കുന്നത് വജ്രങ്ങളും മരതകവും- വിഡിയോ

ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ അനേകം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ഖാന്‍. അനേകം സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന സല്ലുഭായ് അടുത്തിടെ ധരിച്ച വാച്ചിന്റെ വില കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. അന്താരാഷ്ട്ര ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ ജേക്കബ് ആന്റ് കോ യുടെ ‘ബില്യണെയര്‍ ത്രീ’ വാച്ച് ധരിച്ച താരത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മികച്ച ഡിസൈനുകള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന ജേക്കബ് ആന്റ് കോ കൊണ്ടുവന്നിട്ടുള്ള ആഭരണങ്ങളുടെയും വാച്ച് മേക്കിംഗിന്റെയും മികച്ച ഇന്‍ഫ്യൂഷനാണ് ബില്യണെയര്‍ സീരീസ്. വജ്രങ്ങളും മരതകവുമെല്ലാം Read More…

Health

സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് സൂക്ഷിക്കണം; ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം

ആരോഗ്യം ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവേ പിന്നോട്ടാണ്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീ ശരീരത്തില്‍ വിറ്റാമിനുകള്‍ കുറയുന്നത് പോലെ തന്നെ പ്രശ്നമാണ് സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നതും. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, പ്രോട്ടീന്‍ സിന്തസിസ് എന്നിവയുള്‍പ്പെടെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്….

Good News

കുഞ്ഞുങ്ങളുടെ വിശപ്പിനെക്കാൾ വലിയ അപകടമുണ്ടോ? ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആളായി ഇന്ത്യൻ വംശജ

പ്രിഷ ഥാപര്‍ എന്ന 16കാരിക്ക് ഏറ്റവും പേടി വിശന്ന് കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങള്‍ക്കായി പണം കണ്ടെത്താനാണ് പ്രിഷ 34 കിലോ മീറ്റര്‍ നീന്തിയത്. നീന്തിക്കയറിയതാവട്ടെ 11 മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടും. അതിന് പിന്നാലെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി മാറി പ്രിഷ. പ്രിഷയുടെ കുടുംബം മഹാരാഷ്ട്രയില്‍ നിന്നും യു കെയിലേക്ക് കുടിയേറിയതാണ്‘ഇത് സത്യമാണോ മിഥ്യയാണോ എന്നു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമാണ്. ഞാന്‍ Read More…

Oddly News

ഫുട്‌വോളി കളിക്കുന്ന നായക്കുട്ടി! ബ്രസീലിലെ ഫ്ളോക്കി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു- വീഡിയോ

ഫുട്ബോളും വോളിബോളുമില്ലാതെ ബ്രസീലുകാര്‍ക്ക് ഒരു ദൈനംദിന ജീവിതവുമില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ ഫുട്ബോളിനെയും ബീച്ച് വോളിയെയും സംഗമിപ്പിച്ച് ഫുട്‌വോളി ഉണ്ടാക്കിയത്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് മാത്രമല്ല ചില മൃഗങ്ങളുടേയും സ്വകാര്യ ഇഷ്ടമാണ്. ഫുട്‌വോളി കളിക്കുന്നതില്‍ അസാമാന്യമായ അത്ലറ്റിക് മികവ് കാട്ടുന്ന ഫ്ളോക്കി എന്ന നായയാണ് ഈ കഥയിലെ നായകന്‍. ഫുട്‌വോളി കളിക്കാന്‍ നല്ല മിടുക്കുള്ള ഫ്ളോക്കി തന്റെ അത്ലറ്റിക് മികവ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അവന്റെ ഹെഡ്ഡറും പന്തിന് പിന്നാലെയുള്ള ഓട്ടവും പിന്നെ പോയിന്റ് നേടുമ്പോഴത്തെ ആഹ്ളാദവുമെല്ലാം Read More…

Oddly News

ഇറ്റലിയിലെ ‘ആളെക്കൊല്ലി’ പര്‍വ്വതം ; മുകളില്‍നിന്നും ചാടിയ നാലാമത്തെ മൗണ്ടന്‍ജംപറും മരണമടഞ്ഞു

‘ശപിക്കപ്പെട്ട പര്‍വ്വതം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയന്‍ പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും ചാടിയ നാലാമത്തെ സാഹസികനും മരണമടഞ്ഞു. ലോംബാര്‍ഡിയിലെ അബ്ബാഡിയ ലാരിയാനയ്ക്ക് മുകളിലുള്ള പിയാനി ഡെയ് റെസിനെല്ലി പര്‍വതത്തിനാണ് ആളെകൊല്ലിയെന്ന ദുഷ്പേര്. കഴിഞ്ഞദിവസം ഒരു അമേരിക്കന്‍ ബേസ് ജമ്പര്‍ നടത്തിയ ശ്രമവും പാളി. 3,000 താഴ്ചയിലേക്ക് വീണ ജമ്പര്‍ മരണമടഞ്ഞു. ഡോളോമൈറ്റിലെ പാറയുടെ അരികില്‍ നിന്ന് ചാടി ഈ വേനല്‍ക്കാലത്ത് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് 33 കാരനായ ഡേവിഡ് കിംബോള്‍. തന്റെ പാരച്യൂട്ട് ശരിയായി തുറക്കാത്തതിനെ തുടര്‍ന്നാണ് വീണതെന്നാണ് Read More…

Health

ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ

സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…