ന്യൂഡൽഹി: ഒരു രാജ്യത്തിന്റെ ശക്തിയും വിജയവും അളക്കുന്നത് അതിന്റെ സൈനിക ശക്തി, അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാൽ, ഈ ധാരണയെ പൂർണ്ണമായും തിരുത്തിയെഴുതുകയാണ് ചെറിയ യൂറോപ്യൻ രാജ്യമായ ലീച്ചെൻസ്റ്റീൻ (Liechtenstein). പരിമിതമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും ഈ രാജ്യം സമ്പന്നമാണെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും സുസ്ഥിരവും ധനികവുമായ രാജ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇത് വിസ്മയകരമായ ഒരു യാഥാർത്ഥ്യമാണ്. സ്വന്തമായി കറൻസി അച്ചടിക്കാത്ത, ഒരു അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത ഒരു രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം ലോകത്തിൽ Read More…
Author: Aksa
റെയിൽവേ ക്രോസിംഗിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കില്‍ ട്രെയിൻ ഇടിക്കുന്ന ഭയാനകമായ വീഡിയോ
ഇന്തോനേഷ്യയിലെ സെമരംഗിൽ, റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ഒരു ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറുന്ന ഭയാനകമായ നിമിഷങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഒക്ടോബർ 21 ന് പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് സംഭവം . ട്രെയിൻ അതിവേഗത്തിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുന്നതും, ആവർത്തിച്ച് ഹോൺ മുഴക്കുന്നതും, തുടർന്ന് അതിൽ ശക്തിയായി ഇടിക്കുന്നതുമാണ് ഭയപ്പെടുത്തുന്ന ക്ലിപ്പിൽ കാണുന്നത്. ഇടിയുടെ ആഘാതത്തിൽ അവശിഷ്ടങ്ങൾ തെറിച്ചുപോവുകയും ട്രക്കിനെ മീറ്ററുകളോളം ട്രാക്കിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് ആളുകൾ ഓടിയെത്തുന്നതും കാണാം. പ്രാദേശിക മാധ്യമ Read More…
പുരുഷന്മാരെ അമ്മാനമാടിയ ചുവന്ന മുടിയുള്ള റഷ്യൻ ചാരവനിത; ആരാണ് അന്ന ചാപ്മാൻ ? പുടിന്റെ പ്രിയപ്പെട്ടവള്‍ക്ക് പുതിയ ദൗത്യം
ന്യൂഡൽഹി: യുഎസിൽ നിന്ന് പുറത്താക്കപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാൻ, മോസ്കോയിൽ നിന്ന് ഒരു പുതിയ ദൗത്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 43 വയസ്സുകാരിയായ അന്ന ചാപ്മാനെ, “റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ (Museum of Russian Intelligence) മേധാവിയായി നിയമിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ രഹസ്യാന്വേഷണ വിഭാഗമായ എസ്.വി.ആറുമായി (SVR – Sluzhba Vneshney Razvedki) നേരിട്ട് ബന്ധമുള്ള പദ്ധതിയാണിത്. നിലവിൽ അന്ന റൊമാനോവ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചാപ്മാന്റെ കഥ ഒരു Read More…
റോൾസ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷൻ പുറത്തിറക്കി ! ലോകത്താകെ 25 എണ്ണം മാത്രം
റോൾസ് റോയ്‌സ് (Rolls-Royce), തങ്ങളുടെ ആഢംബര കാറുകളിലെ വിസ്മയമായ ഫാന്റം സെന്റിനറി കളക്ഷൻ (Phantom Centenary Collection) പുറത്തിറക്കി. ഫാന്റം എന്ന മോഡലിന് നൂറ് വയസ്സ് തികയുന്നതിന്റെ (1925-ൽ ഫാന്റം I എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങി) സ്മരണാർത്ഥമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ. ഈ പ്രത്യേക പതിപ്പിന്റെ നിർമ്മാണത്തിനായി 40,000 മണിക്കൂറിലധികം സമയമാണ് ചെലവഴിച്ചത്. ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി വികസിതവുമായ ‘പ്രൈവറ്റ് കളക്ഷൻ’ ആണിത് എന്ന് കമ്പനി പറയുന്നു. ഹോളിവുഡിന്റെ ക്ലാസിക് കാലഘട്ടത്തിൽ Read More…
‘ദൈവത്തിന്’ അയച്ച കത്തിന് 8 വയസ്സുകാരി മകൾക്ക് മറുപടി; ആരാണിത് ചെയ്തതെന്ന് അത്ഭുതപ്പെട്ട് അമ്മ
ഇംഗ്ലണ്ടിൽ ഒരു ചെറിയ പെൺകുട്ടിക്ക് ‘ദൈവത്തിൽ’ നിന്ന് ഒരു കത്ത് ലഭിച്ചു. രണ്ടാമതൊരു നായയെ ദത്തെടുക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ദേഷ്യത്തോടെ കൈകൊണ്ട് എഴുതി അയച്ച കത്തിന്, ആറുമാസത്തിന് ശേഷമാണ് മറുപടി ലഭിച്ചത്. ഈ കത്ത് ലഭിച്ചതിന്റെ കഥ കുട്ടിയുടെ അമ്മ ഓൺലൈനിൽ പങ്കുവെച്ചതോടെ സംഭവം ഇന്റർനെറ്റിൽ ചിരി പടർത്തി. “ദൈവത്തിനുള്ള എന്റെ മകളുടെ കത്തിന് ആരാണ് മറുപടി അയച്ചത്?” എന്ന തലക്കെട്ടോടെയാണ് അമ്മ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ആ പോസ്റ്റിൽ അമ്മ മകൾക്ക് ലഭിച്ച Read More…
ലോകത്ത് കൊതുകുകൾ ഇല്ലാത്ത സ്ഥലമെന്ന പദവി ഐസ്‌ലൻഡിനു നഷ്ടപ്പെട്ടു; കാരണം….
ലോകത്ത് കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ, ആദ്യമായി കൊതുകിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനുകാരണം കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ മാറ്റം കാരണം, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കൊതുകിന് ആർട്ടിക് മേഖലയിൽ അതിജീവിക്കാൻ ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. കൊതുകുകൾക്ക് ജീവിക്കാൻ സാധ്യതയുള്ള നിരവധി കുളങ്ങളും ചതുപ്പുകളും ഉണ്ടായിരുന്നിട്ടും, ഐസ്‌ലൻഡ് കൊതുകുകളില്ലാത്ത രാജ്യമായിട്ടാണ് ഇത്രയും കാലം വിശ്വസിക്കപ്പെട്ടിരുന്നത്. ഒരു ദിവസം രാജ്യം ചൂടുപിടിക്കുമ്പോൾ കൊതുകുകൾ ഇവിടെ എത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു, ആ സമയം ഇപ്പോൾ Read More…
മകളുടെ ആഗ്രഹം സാധിക്കാൻ, സ്കൂട്ടർ വാങ്ങാൻ ചാക്ക് നിറയെ നാണയങ്ങളുമായി കർഷകൻ ഷോറൂമിൽ; കണ്ണ് നിറച്ച വീഡിയോ
റായ്പൂർ: ഇരുചക്ര വാഹന ഷോറൂമിൽ ഒരു ചാക്ക് നിറയെ നാണയങ്ങളുമായി എത്തിയ ആളെ കണ്ട് ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ നിന്നുള്ള കർഷകനാണ് തന്റെ മകൾക്ക് വേണ്ടി ആറു മാസത്തോളം കഷ്ടപ്പെട്ട് സ്വരൂപിച്ച ₹40,000 രൂപയുടെ നാണയങ്ങളുമായി ഷോറൂമിൽ എത്തിയത്. കർഷകനായ ബജ്റംഗ് റാമിന് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ എന്നുള്ളത് സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ മകളോടുള്ള സ്നേഹത്തിന് മുന്നിൽ ഇതൊന്നും ഒരു തടസമായി . ഓരോ ദിവസവും തന്റെ തുഛമായ Read More…
ആ ഗുളികകള്‍ കരള്‍രോഗത്തിന്റേതല്ല, എയിഡ്സിനുള്ളത്; 10 വർഷത്തിനുശേഷമുള്ള വെളിപ്പെടുത്തലില്‍ ഞെട്ടി ഭാര്യ
കുടുംബബന്ധത്തിലെ വിശ്വാസ്യത തകർക്കുകയും സ്നേഹം, വിശ്വാസം എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരു സംഭവം ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടൃന്നു. ഗുരുതരമായ കരൾ രോഗമാണെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഭർത്താവിന് പത്ത് വർഷമായി നല്‍കിക്കൊണ്ടിരുന്ന ചുവന്ന ഗുളികകൾ എച്ച്.ഐ.വിയുടേതാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഭാര്യ. 2021 ഡിസംബറിൽ, നിയമവിരുദ്ധമായി കാസിനോ നടത്തിയതിന് ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ ഭാര്യയോട് അധികൃതര്‍ ഭർത്താവിനുവേണ്ടി എച്ച്.ഐ.വി. (എയ്ഡ്‌സ്) മരുന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ അറിഞ്ഞത്. Read More…
ക്രിക്കറ്റ് താരം തിലക് വർമ്മയ്ക്ക് പേശീരോഗം; എന്താണ് റാബ്‌ഡോമയോളിസിസ്? അമിതമായ വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്
ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മ തൻ്റെ കരിയറിലെ ഏറ്റവും കഠിനമായ ആരോഗ്യ വെല്ലുവിളികളിലൊന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അപൂർവവും അപകടകരവുമായ ഒരു പേശീരോഗമായ റാബ്‌ഡോമയോളിസിസ് (Rhabdomyolysis) തനിക്ക് ബാധിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഗൗരവ് കപൂറുമായി ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന പരിപാടിയിൽ നടത്തിയ തുറന്ന സംഭാഷണത്തിലാണ് മുംബൈ ഇന്ത്യൻസ് ബാറ്ററായ 22-കാരനായ താരം ഈ വിവരം പങ്കുവെച്ചത്. തൻ്റെ ആദ്യ ഐപിഎൽ സീസണിന് തൊട്ടുപിന്നാലെയാണ് ഈ അവസ്ഥ തന്നെ ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.”ആദ്യ ഐപിഎല്ലിന് ശേഷം എൻ്റെ Read More…









