Featured Oddly News

ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ ആപ്പിൾ, വില 10 കോടി, ഉണ്ടായത് ഇന്ത്യയില്‍

യാഥാർത്ഥ്യവും കെട്ടുകഥയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ഒരു ലോകത്ത്, അതും ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് കാലത്ത്, അടുത്തിടെ പുറത്തുവന്ന ഒരു വാർത്ത ഇന്റർനെറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇത് പൂർണ്ണമായും സത്യമാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു സ്വർണ്ണപ്പണിക്കാരൻ അത്രയും സവിശേഷമായ ഒരു വസ്തു നിർമ്മിച്ചിരിക്കുന്നു. അത് ലോകശ്രദ്ധയും നേടിയിരിക്കുന്നു. പൂർണ്ണമായും സ്വർണ്ണത്തിലും വജ്രത്തിലും തീർത്ത ഒരു ആപ്പിൾ, അതിന്റെ ഞെട്ടിക്കുന്ന മൂല്യം 10 കോടി രൂപയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും ഒരു മാസ്റ്റർപീസ് പ്രശസ്ത ആഭരണ നിർമ്മാതാവായ രോഹിത് പിസാൽ Read More…

Crime

‘മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മകള്‍’, പൂജാരിയെ പറ്റിച്ച് മുബീന തട്ടിയത് 68 ലക്ഷം

ആൾമാറാട്ടം നടത്തി യുവാവിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ്‌ എറണാകുളത്തുവെച്ച് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. താൻ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവിൽപ്പാട്ടെ പൂജാരിയിൽനിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023-ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ Read More…

Celebrity

ആ നീല ജായ്ക്കറ്റുകാരി ഞാനാണ്; ഫൊട്ടോ തന്റേതെന്ന് 22തവണ ‘വോട്ട്’ ചെയ്ത ബ്രസീലിയൻ മോഡൽ -വീഡിയോ

വോട്ട്ചോരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉദാഹരണമായി കാണിച്ച ബ്രസീലിയൻ മോഡൽ ഇതാ നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളിൽ ഈ മോഡലിനെ അന്വേഷിച്ച ലാറിസ നെറി (Larissa Nery) എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിങ്ങള്‍ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ Read More…

Lifestyle

മമ്മൂട്ടി, സൗബിന്‍, ആസിഫ്…. ഇത്തവണ മൊത്തം ഇക്കാക്കമാർ ആണല്ലോ’; ബിജെപി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടിയുടേയും സൈബിന്‍ ഷാഹിറിന്‍റേയും ആസിഫ് അലിയുടേയും പേരുകള്‍ എടുത്തുപറഞ്ഞ് ഇപ്രാവിശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ പറഞ്ഞത്. ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ Read More…

Oddly News

മന്ത്രി ഗഡ്കരി വേദിയിലിരിക്കെ പിച്ചിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥരുടെ പോര്! വൈറല്‍ വിഡിയോ

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി അടികൂടുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നാഗ്പുറില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയോളം എത്തിയത്. സ്ഥലംമാറ്റത്തെ ചൊല്ലിയാണ് നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബൈ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി തെറ്റിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്റ്റംബര്‍ എട്ടിനാണ് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി Read More…

Health

കാഴ്‌ച തിരിച്ചുനല്‍കും; മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്‌!

ലണ്ടന്‍: കാഴ്‌ച നഷ്‌ടപ്പെട്ടവര്‍ക്കു പ്രതീക്ഷയായി മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്‌. വാര്‍ധക്യത്തെ തുടര്‍ന്നുണ്ടാകുന്ന മാക്കുലാര്‍ ഡിജനറേഷന്‍(എ.എം.ഡി) ബാധിച്ചവര്‍ക്കാകും പുതിയ ചിപ്പ്‌ ആശ്വാസമാകുക.കണ്ണിന്റെ പിന്‍ഭാഗത്ത്‌ ഘടിപ്പിക്കുന്ന ചെറിയ ചിപ്പ്‌, ക്യാമറ ഘടിപ്പിച്ച ഒരു പ്രത്യേക ഓഗ്‌മെന്റഡ്‌ റിയാലിറ്റി (എ.ആര്‍) ഗ്ലാസ്‌, ടിവി റിമോട്ട്‌ കണ്‍ട്രോളിന്റെ വലിപ്പമുള്ള കമ്പ്യൂട്ടര്‍ എന്നിവ ചേര്‍ന്നാണു കാഴ്‌ച മടക്കി നല്‍കുന്നത്‌.മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റലിലെ രോഗിയായ ഷീല ഇര്‍വിനാണ്‌ പുതിയ സംവിധാനത്തിലൂടെ ആദ്യം കാഴ്‌ച വീണ്ടെടുത്തവരില്‍ ഒരാള്‍.നിര്‍മിത കാഴ്‌ചയുടെ ചരിത്രത്തിലെ ഒരു ‘പുതിയ യുഗം’ത്തിനു തുടക്കമാകുകയാണെന്നു ഗവേഷണത്തിനു Read More…

Crime

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റി യുവതി

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നോടു ബന്ധം തുടര്‍ന്ന കാമുകന്റെ ലിംഗം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെനിലാണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി യുവതി കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിതന്നെയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം ഇപ്പോഴും തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ക്രൂരകൃത്യം. മലേഷ്യയില്‍വച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. അടുത്ത Read More…

Celebrity

ഗായിക ആര്യ ദയാൽ വിവാഹിതയായി

ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. വിദ്യാർഥി Read More…

Crime

അദ്ധ്യാപികയില്‍ നിന്ന് 47 ലക്ഷം തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍, നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിന് കരുതിയ പണം

പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത് ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് Read More…