സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടിയുടേയും സൈബിന്‍ ഷാഹിറിന്‍റേയും ആസിഫ് അലിയുടേയും പേരുകള്‍ എടുത്തുപറഞ്ഞ് ഇപ്രാവിശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ പറഞ്ഞത്. ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ Read More…
Author: ajithmangalam
മന്ത്രി ഗഡ്കരി വേദിയിലിരിക്കെ പിച്ചിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥരുടെ പോര്! വൈറല്‍ വിഡിയോ
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി അടികൂടുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നാഗ്പുറില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയോളം എത്തിയത്. സ്ഥലംമാറ്റത്തെ ചൊല്ലിയാണ് നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബൈ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി തെറ്റിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്റ്റംബര്‍ എട്ടിനാണ് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി Read More…
കാഴ്‌ച തിരിച്ചുനല്‍കും; മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്!
ലണ്ടന്‍: കാഴ്‌ച നഷ്‌ടപ്പെട്ടവര്‍ക്കു പ്രതീക്ഷയായി മണല്‍ത്തരി വലിപ്പമുള്ള ചിപ്പ്. വാര്‍ധക്യത്തെ തുടര്‍ന്നുണ്ടാകുന്ന മാക്കുലാര്‍ ഡിജനറേഷന്‍(എ.എം.ഡി) ബാധിച്ചവര്‍ക്കാകും പുതിയ ചിപ്പ് ആശ്വാസമാകുക.കണ്ണിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചെറിയ ചിപ്പ്, ക്യാമറ ഘടിപ്പിച്ച ഒരു പ്രത്യേക ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍) ഗ്ലാസ്, ടിവി റിമോട്ട് കണ്‍ട്രോളിന്റെ വലിപ്പമുള്ള കമ്പ്യൂട്ടര്‍ എന്നിവ ചേര്‍ന്നാണു കാഴ്‌ച മടക്കി നല്‍കുന്നത്.മൂര്‍ഫീല്‍ഡ്‌സ് ഐ ഹോസ്‌പിറ്റലിലെ രോഗിയായ ഷീല ഇര്‍വിനാണ് പുതിയ സംവിധാനത്തിലൂടെ ആദ്യം കാഴ്‌ച വീണ്ടെടുത്തവരില്‍ ഒരാള്‍.നിര്‍മിത കാഴ്‌ചയുടെ ചരിത്രത്തിലെ ഒരു ‘പുതിയ യുഗം’ത്തിനു തുടക്കമാകുകയാണെന്നു ഗവേഷണത്തിനു Read More…
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റി യുവതി
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നോടു ബന്ധം തുടര്‍ന്ന കാമുകന്റെ ലിംഗം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെനിലാണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി യുവതി കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിതന്നെയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം ഇപ്പോഴും തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ക്രൂരകൃത്യം. മലേഷ്യയില്‍വച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. അടുത്ത Read More…
ഗായിക ആര്യ ദയാൽ വിവാഹിതയായി
ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. വിദ്യാർഥി Read More…
അദ്ധ്യാപികയില്‍ നിന്ന് 47 ലക്ഷം തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍, നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിന് കരുതിയ പണം
പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത് ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് Read More…
റീൽസും പുണ്യാഹവും; ഗുരുവായൂരിലെ ആചാര്യന്മാര്‍ക്ക് കുറേക്കൂടി വിശാല ബുദ്ധി ഉണ്ടാകണം: സ്വാമി സച്ചിദാനന്ദ
ശിവഗിരി : ഹൈന്ദവ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാര്‍ക്കക്ക കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു സഹോദരി റീല്‍ എടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കാല്‍ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേര്‍ന്നതല്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്. എല്ലാം ഗുരുവായൂരപ്പന്‍ Read More…
ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാന്‍ ശിപാര്‍ശ; വന്‍ രാഷ്ട്രീയ കോളിളക്കം
ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ വന്‍ രാഷ്ട്രീയ കോളിളക്കം. മഹാരാഷ്ട്രയിലെ ബി.ജെ.പി മുൻ വക്താവ് ആരതി സാഥെയെയാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ആരതി സാഥെക്ക് പുറമേ അജിത് ഭഗ്വന്ത് റാവു കഡേഹങ്കർ, സുശീൽ മനോഹർ ഘോഡേശ്വർ എന്നിവരെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രിം കോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കമെന്ന് എൻ.സി.പി നേതാവ് രോഹിത് പവാർ Read More…
നടക്കാനിറങ്ങിയ 70കാരനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ദാരുണസംഭവം
അതിരാവിലെ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കര്‍ണാടകയിലെ കൊടിഗെഹള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സീതപ്പ (70)യാണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥനായ സീതപ്പ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. റോഡിലേക്കിറങ്ങിയതിന് പിന്നാലെയാണ് തെരുവുനായ്ക്കളുടെ കൂട്ടം അദ്ദേഹത്തെ ആക്രമിച്ചത്. എട്ടോളം നായ്ക്കളുടെ കൂട്ടത്തിന് മുന്നിലാണ് സീതപ്പ ചെന്ന്പെട്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും ആഴത്തിലുള്ള കടിയേറ്റു. ശരീരത്തിലെ മാംസം നായ്ക്കള്‍ കടിച്ച് കീറിയെന്നും പൊലീസ് പറയുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് Read More…









