Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം; പത്താം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റെക്കോഡ്

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം കാമറൂണ്‍ ഗ്രീനും ജോഷ് ഹേസില്‍വുഡും. വാലറ്റത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്. ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ വെള്ളിയാഴ്ച ഇരുവരും 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 2004-ല്‍ ബ്രിസ്ബേനില്‍ വെച്ച് ജേസണ്‍ ഗില്ലസ്പിയും ഗ്ലെന്‍ മഗ്രാത്തും സ്ഥാപിച്ച 114 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡായിരുന്നു തകര്‍ന്നത്. ഫീല്‍ഡിലെ വെല്ലുവിളി നിറഞ്ഞ ആദ്യദിനത്തിന് ശേഷം നിലവിലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ആശ്വാസമായി അവരുടെ മികച്ച പ്രകടനം.

അവരുടെ കൂട്ടുകെട്ടിലുടനീളം, ഗ്രീനും ഹേസില്‍വുഡും ന്യൂസിലന്‍ഡ് ബൗളര്‍മാരെ നിരാശരാക്കുകയും മോശം പന്തുകള്‍ മുതലാക്കുകയും ചെയ്തു. അവരുടെ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോര്‍ 383-ലേക്ക് ഉയര്‍ത്തുക മാത്രമല്ല, ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ ആഴവും പ്രതിരോധശേഷിയും അടിവരയിടുകയും ചെയ്തു.

ക്ഷമയുടെയും ആക്രമണ വീര്യത്തിന്റെയും സമന്വയം പ്രകടിപ്പിച്ച ഗ്രീന്‍ 174 റണ്‍സുമായി പുറത്താകാതെ തന്റെ മികവ് പ്രകടിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കായി ഗ്രീന്‍ ട്രിപ്പിള്‍ സ്‌കോര്‍ നേടുന്നത് തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരേയും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം വിക്കറ്റില്‍ ഓസ്ട്രേലിയ 100 റണ്‍സോ അതിലധികമോ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കുന്നത് ആറാം തവണയാണ്. ബ ൗളര്‍മാരാണെങ്കിലു ഗ്രീനിന്റെയും ഹേസില്‍വുഡിന്റെയും ബാറ്റിംഗിലെ വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുക മാത്രമല്ല, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.