Featured Sports

ഓസീസ് കപ്പടിക്കുമോ? വന്‍ തിരിച്ചുവരവ്, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 350 ന് മുകളില്‍ സ്‌കോര്‍

ഒരു ടൂര്‍ണമെന്റില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ കഴിയുന്ന ടീമാണ് ഓസ്‌ട്രേലിയ. ഈ ലോകപ്പില്‍ ഇന്ത്യയോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ സെമി സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാര്‍. ഇന്നലെ ന്യൂസിലന്റിനെ കൂടി തോല്‍പ്പിച്ചതോടെ ഇപ്പോള്‍ എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമായി ഉയരുക കൂടി ചെയ്തിരിക്കുകയാണ് ഓസീസ്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായിട്ടാണ് അവര്‍ മറിയത് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് നേടിയ ശേഷമാണ് ഓസ്‌ട്രേലിയ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അഞ്ച് തവണ ലോക ചാംപ്യന്മാരായ ഓസീസ് ബെംഗളൂരുവില്‍ പാകിസ്ഥാനെതിരെ 9 വിക്കറ്റിന് 367 റണ്‍സും ന്യൂഡല്‍ഹിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 8 വിക്കറ്റിന് 399 റണ്‍സും നേടിയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെതിരേ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറും കണ്ടെത്തി. 2007ല്‍ നേടിയ 348 റണ്‍സിന്റെ റെക്കോര്‍ഡാണ് മറികടന്നത്. അടുത്ത മത്സരത്തില്‍ ധര്‍മ്മശാലയില്‍ ജയം നേടി 2023 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.