ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ച’: കൈയ്യടി നേടി വൈറൽ വീഡിയോ
Posted onAuthorAksaComments Off on ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ച’: കൈയ്യടി നേടി വൈറൽ വീഡിയോ
പൂച്ചകൾ അവയുടെ അസാധാരണമായ ശീലങ്ങൾക്കും വൈറൽ നിമിഷങ്ങൾക്കും ലോകമെമ്പാടും പ്രസിദ്ധരാണ്. എന്നാൽ, ഒരു ചൈനീസ് സ്പോർട്സ് കോർട്ടിൽ നിന്നുള്ള ഈ അവിശ്വസനീയമായ വീഡിയോ, മനുഷ്യരുമായി ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ചയുടെ’ പുതിയ രൂപത്തിന് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുകയാണ്. സ്പോർട്സ് കോർട്ടിൻ്റെ ജനലിൽ ഇരിക്കുന്ന പൂച്ച ഒരു മനുഷ്യ അത്ലറ്റുമായി ബാഡ്മിന്റൺ കളിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത്.
ജനലിനടുത്ത് ശാന്തമായി ഇരുന്നുകൊണ്ട് പൂച്ച അതിൻ്റെ കൈകൾ (paw) ഉപയോഗിച്ച് ഷട്ടിൽ കോക്ക് തട്ടിക്കളയുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ, നിയന്ത്രിത മേഖലയിൽ നിന്ന് മാറിനിൽക്കുന്നതിന് പകരം കോർട്ടിൽ പ്രവേശിക്കുകയും അവിടെയുള്ള മനുഷ്യരുമായി ബാഡ്മിന്റൺ കളിക്കുകയും ചെയ്യുന്ന പൂച്ചയെ കാണാം. വീഡിയോയിൽ, ജനലിൻ്റെ അരികിൽ സുഖമായി ഇരുന്നുകൊണ്ട് പൂച്ച ഒന്നാം നിലയിൽ നിന്ന് താഴെ നിൽക്കുന്ന മനുഷ്യന് നേരെ ഷട്ടിൽ കോക്ക് കളിയായി എറിഞ്ഞുകൊടുക്കുന്നത് കാണാം. പൂച്ചയുടെ ഈ വൈദഗ്ധ്യത്തിൽ നെറ്റിസൺസ് അമ്പരന്നിരിക്കുകയാണ്. എല്ലാ തവണയും അത് തികച്ചും കൃത്യമായി ഷട്ടിൽ കോക്കിൽ തട്ടുന്നു. ഈ പൂച്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
“ഈ ജീവികൾ ഓരോ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “എന്നെക്കാൾ മികച്ചതാണ് ഈ പൂച്ച” എന്ന് മറ്റൊരാൾ എഴുതി. ” പൂച്ചകളുടെ പ്രതികരണം ശരാശരി 70 മില്ലിസെക്കൻഡ് ആണ്. മനുഷ്യരുടേത് ശരാശരി 200 മില്ലിസെക്കൻഡും. അതായത് 3 മടങ്ങ് വേഗത കൂടുതൽ” എന്ന് മറ്റൊര ഉപയോക്താവ് എഴുതി.
ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം ദാരുണമായി മരണമടഞ്ഞു. ബോഡിബില്‍ഡറായ അന്റോണിയോ ലെസോ ബ്രാസ് ഡി സൂസയാണ് മരണമടഞ്ഞത്. സാവോപോളോയില്‍ നടന്ന ടൂര്‍ണമെന്റിനിടയില്‍ സംഭവസ്ഥലത്ത് വെച്ച് കായികതാരത്തെ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി ഭാര്യ യോണ് ഫാരിയസും മറ്റുള്ളവരും പിന്നീട് സ്ഥിരീകരിച്ചു. സാവോ പോളോയില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡിസൂസ ബോഡിബില്ഡിംഗിനെ പ്രോത്സാഹിപ്പിക്കുന്ന തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ബോഡി ബില്‍ഡറുടെ ഹൃദയം തകര്‍ന്ന ഭാര്യ അയാള്‍ Read More…
ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ? ഹാർവഡ് ആൻഡ് സ്മിത് സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതി ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ഡോ വില്ലി സൂൺ ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. സിദ്ധാന്തത്തിന്റെ കാതല്‍ ഫൈന്‍ട്യൂണിങ് വാദമാണ്. ലളിതമായി പറയുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍ ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തിനെ സൂചിപ്പിക്കുന്നതാണ് ഈ സൂക്ഷ്മ ക്രമീകരണമെന്ന് ഡോ സൂണും മറ്റുള്ളവരും വാദിക്കുന്നു. ആന്റ്മാറ്ററിന്റെ അസ്തിത്വം Read More…
ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് വിഖ്യാതമായ പാലം നദിയിലേക്ക് തകര്‍ന്നുവീണു. ശ്രീലങ്കയിലേക്കുള്ള ഒരു ചരക്ക് കപ്പല്‍ അതിന്റെ സപ്പോര്‍ട്ട് പിയറുകളില് ഇടിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നു. പാലത്തില്‍ കൂടി ഓടിക്കൊണ്ടിരുന്ന കാറുകള്‍ പടാപ്സ്കോ നദിയിലേക്ക് മറിഞ്ഞു. ആറ് പേരെങ്കിലും അസ്ഥി മരവിപ്പിക്കുന്ന വെള്ളത്തില്‍ വീണതായി ഭയപ്പെടുന്നു. കപ്പല്‍ ഇടിച്ച് നിമിഷങ്ങള്‍ക്കകം പാലം തകരുന്നതിന്റെ നാടകീയമായ ദൃശ്യങ്ങള്‍ എക്സില്‍ എത്തിയിട്ടുണ്ട്. പാലത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ചരക്കുകള്‍ നിറഞ്ഞ കപ്പലിന്റെ ഡെക്കിന് Read More…