Lifestyle

ആയോധനകലയായ മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ ജേതാവ് ; പുരസ്‌ക്കാരം നല്‍കിയത് ഇതിഹാസം

തായ്‌ലന്റിലെ മൂവായ് തായ് ഇതിഹാസം സംഘടിപ്പിച്ച മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ മികച്ച ഫൈറ്റര്‍. ഇറ്റാലിയന്‍ താരത്തെ ഇടിച്ചിട്ടാണ് ഇന്ത്യാക്കാരന്‍ ആശിഷ് രാമന്‍ സേത്തി മികച്ച ഫൈറ്ററായത്. കലാശപ്പോരില്‍ ഇറ്റലിയുടെ ഫെഡറിക്കോ ഏണസ്റ്റോയെ ഇടിമുഴക്കത്തോടെ പരാജയപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുവായ് തായ് സ്റ്റേഡിയമായ രാജഡെര്‍മനിലായിരുന്നു പോരാട്ടം.

ലോകത്തിലെ ഏറ്റവും മികച്ച മുവായ് തായ് പോരാളികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുകാവ് ബഞ്ചമെക് എന്നറിയപ്പെടുന്ന സോംബാറ്റ് ബഞ്ചമെക്ക് ആണ് ഇന്ത്യാക്കാരനെ കിരീടംചൂടിച്ചത്. ഫരീദാബാദ് (ഡല്‍ഹി-എന്‍സിആര്‍) സ്വദേശിയായ 30 കാരനായ ഇന്ത്യക്കാരന്‍ തായ്ലന്‍ഡിലെ മുവായ് തായ് അക്കാദമിയില്‍ സോറൂഷ് ഘോസൈരിയുടെ കീഴിലാണ് രാമന്‍ സേത്തി പരിശീലനം നടത്തുന്നത്.

70 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഇന്ത്യാക്കാരം മത്സരിച്ചത്. തന്റെ മികച്ച പ്രകടനത്തിന് സേതിക്ക് ബുകാവ് ‘ബെസ്റ്റ് ഫൈറ്റര്‍ ഓഫ് നൈറ്റ്’ അവാര്‍ഡ് നല്‍കി. ആശിഷ് സേത്തി പോരാട്ട കായികരംഗത്ത് മതിപ്പുളവാക്കുന്നതും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതും ഇതാദ്യമായല്ല, 2023-ല്‍ ബംഗ്ല ബോക്‌സിംഗ് സ്റ്റേഡിയം ബെല്‍റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സറായി ആശിഷ് മാറി.

രാത്രിയിലെ ഏറ്റവും വേഗമേറിയ നോക്കൗട്ടില്‍, ഇന്ത്യന്‍ പോരാളി തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പോരാട്ടം കീഴടക്കാനും ഇന്ത്യന്‍ ഭൂപടത്തിന് മഹത്വം കൊണ്ടുവരാനും കഠിനമായ വഴിയിലൂടെ പോരാടി. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കായികരംഗത്തെ ഏറ്റവും മികച്ച പോരാളിയാണ് ആശിഷ് രാമന്‍ സേത്തി.