ഒരുകാലത്ത് സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ഹബ്ബ്, ആധുനിക സാങ്കേതികതയുടെ മുഖമായിരുന്ന നഗരം. ലോകത്ത് ജീവിക്കാന്‍ ഏറ്റവും യോഗ്യമായിരുന്ന നഗരങ്ങളിലൊന്നായിരുന്ന ജപ്പാന്റെ തലസ്ഥാനനഗരം. ടോക്കിയോയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്, എന്നാല്‍ ഇന്നോ? ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ് ഇപ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്.
യെന്നിന്റെ മൂല്യം കുറയുന്നതും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ടോക്കിയോ സെക്സ് ടൂറിസത്തെ ജീവിക്കാന്‍ ആശ്രയിക്കുന്നത്. വിദേശ പുരുഷന്മാര്‍ക്ക് യുവതികളെ സ്വന്തമാക്കാനും ലൈംഗിക സേവനങ്ങള്‍ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാന്‍ മാറിയിരിക്കുന്നു. തെരുവുകളിൽ സ്ത്രീകളെത്തേടി അലയുന്ന പുരുഷന്‍മാര്‍ ഇന്നിവിടെ പതിവ്കാഴ്ചയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിനു പിന്നാലെ സെക്‌സ് ടൂറിസത്തിന്‍റെ പ്രധാനകേന്ദ്രമായി ടോക്കിയോ വളര്‍ന്നിരിക്കുന്നു.
വിദേശികളായ പുരുഷന്മാർക്ക് യുവതികളെ ലഭിക്കാനും ലൈംഗിക സേവനങ്ങൾ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാൻ മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാന്‍റെ നേതാവ് കസുനോറി യമനോയിയെ ഉദ്ധരിച്ച് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഇനി ആഭ്യന്തര പ്രശ്‌നമല്ലെന്നും രാജ്യാന്തര സമൂഹത്തിൽ ജാപ്പനീസ് സ്ത്രീകളെ ലോകം എങ്ങനെ കാണുന്നു എന്നത് വളരെ ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറയുന്നു
ടോക്കിയോ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, 2023-ല്‍ തെരുവ് വേശ്യാവൃത്തിയുടെ പേരില്‍ അറസ്റ്റിലായ സ്ത്രീകളില്‍ 43 ശതമാനവും ക്ലബ്ബുകളിലേക്കും മറ്റും പണം കണ്ടെത്തുന്നതിനായി വ്യാപാരത്തില്‍ പ്രവേശിച്ചതായി സമ്മതിച്ചു. അറസ്റ്റിലായവരില്‍ 80 ശതമാനവും 20 വയസില്‍ താഴെയുള്ളവരാണ്.
പണത്തിന് ലൈംഗികത വാങ്ങുന്നതും വില്‍ക്കുന്നതും ജാപ്പനീസ് നിയമം കുറ്റകരമാണ്. നിയമത്തിലെ പഴുതുകളും നിലവിലുള്ളവയുടെ മോശം സംവിധാനങ്ങളും വളര്‍ന്നുവരുന്ന സെക്സ് ടൂറിസത്തിന് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ശാരീരികമായ ആക്രമണങ്ങളും ദുരുപയോഗവും ലൈംഗികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടേണ്ടിവരുന്നു. ലൈംഗിക രോഗങ്ങളും രാജ്യത്ത് പടരുന്നു.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം, വിദേശ പുരുഷന്മാര്‍ ഇവിടേയ്ക്ക് വരുന്നതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അവര്‍ ഭൂരിഭാഗവും ചൈനക്കാരാണെന്നും പറയുന്നു. ഇരുപതുകളുടെ തുടക്കത്തിലുള്ള കൗമാരക്കാരും സ്ത്രീകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ലൈംഗിക വ്യവസായത്തിലേക്ക് പ്രവേശിക്കുന്ന പ്രവണത കൂടുകയാണെന്നും പറയുന്നു.