നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്പുകള്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ് . അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്പിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള പാമ്പിനെ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതും പാമ്പ് ശാന്തനായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം .
പാമ്പിനെ ഓമനിച്ചു കൊണ്ട് നടക്കുന്ന അരിയാന എന്ന ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും സുപരിചിതയാണ്. സ്നേക്ക് മാസ്റ്ററെക്‌സോട്ടിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ ഓമന മൃഗങ്ങളായ പാമ്പിന്റെ വീഡിയോകള്‍ അവള്‍ പങ്കു വയ്ക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ (@nsakemasterexotics) 400,000-ത്തിലധികം ഫോളോവേഴ്സ്സാണ് അരിയാനയ്ക്ക് ഉള്ളത്. അരിയാനയുടെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ ‘ജസ്റ്റ് എ ഗേള്‍ ആന്‍ഡ് ഹേര്‍ പാഷന്‍ ഫോര്‍ സ്നേക്സ്’ എന്നാണ് കുറിച്ചിരിക്കുന്നത്.
”ഹേയ് ഇത് സ്നേക്ക്മാസ്റ്റെക്സോട്ടിക്സില്‍ നിന്ന് അരിയാനയാണ്! ഈ വലിയ പാമ്പിനെ എന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്നു! നിങ്ങള്‍ വിഷമിക്കേണ്ട, പാമ്പ് എന്റെ നിയന്ത്രണത്തിലാണ്! ഞാന്‍ സാധാരണപോലെ പാമ്പുകളെ കൈകാര്യം ചെയ്യുന്നു- എനിക്ക് ഇത് പതിവുപോലെ മറ്റൊരു ദിവസം,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.
അതേസമയം കുട്ടിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് വേണ്ടി കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്ന മാതാപിതാക്കളെ പലരും അപലപിച്ചു. സുരക്ഷയെക്കാള്‍ ഓണ്‍ലൈന്‍ പ്രശസ്തിക്ക് മുന്‍ഗണന നല്‍കുന്നത് നിരുത്തരവാദപരമാണെന്ന് നിരവധി ഉപയോക്താക്കള്‍ കുറിച്ചു .
ഒരു ഉപയോക്താവ് ”ആരെങ്കിലും ഈ മനുഷ്യനെ അറസ്റ്റ് ചെയ്യണം, ആ കുട്ടിക്ക് മറ്റൊരു കുടുംബത്തെ കണ്ടെത്തണം. എന്നാണ് കുറിച്ചത്.