Oddly News

‘ആരോ പതാക കൈമാറി….,’ മതപരമായ പതാകയുമായി പോലീസുകാരൻ- വീഡിയോ വൈറലായപ്പോള്‍ അന്വേഷണം

ഛത്തർപുർ : ഈദ് മിലാദ്-ഉൻ-നബി ഘോഷയാത്രക്കിടെ മതപരമായ പതാകയേന്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മധ്യപ്രദേശിലെ ഛത്തർപുരിലെ ഒരു പോലീസുകാരൻ്റെ വീഡിയോ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോയിലുള്ളത് ട്രാഫിക് ഇൻചാർജ് ബൃഹസ്പതി സാകേത് ലവ്കുശ്നഗർ എസ്.ഡി.ഒ.പി. നവീൻ ദുബെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു പോലീസുകാരൻ കുതിരപ്പുറത്ത് കയറി മതപരമായ പതാക പിടിക്കുന്നതും കാണാം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മതപരമായ ഘോഷയാത്രകളിൽ സജീവമായി പങ്കെടുക്കുന്നത് ശരിയാണോ എന്ന ചോദ്യം ഇത് നാട്ടുകാരിൽ ഉയർത്തി. വിവാദം ഉയർന്നതിന് പിന്നാലെ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പോലീസ് നോട്ടീസ് നൽകുകയും 4 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണവും ആരംഭിച്ചു, ഉടൻ തന്നെ നടപടിയുണ്ടാകും.

തൻ്റെ ഭാഗം ന്യായീകരിച്ചുകൊണ്ട്, എസ്.ഡി.ഒ.പി. നവീൻ ദുബെ പറഞ്ഞു, “ഞങ്ങൾ കുതിരപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയായിരുന്നു. ആ സമയത്ത് ആരോ പതാക കൈയിൽ തന്നു, അത് വീഡിയോയിൽ പകർത്തിയതാണ്. അതേസമയം, പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം (ഈദ് മിലാദ്-ഉൻ-നബി) ആഘോഷിക്കുന്ന ഘോഷയാത്ര സമാധാനപരമായി നടന്നു.

മുഷ്കിൽ കുഷാ അലി മൈതാനത്ത് നിന്ന് ആരംഭിച്ച്, സങ്കട് മോചൻ, ബസാരി ദർവാസാ, ചൗക്ക് ബസാർ, മഹൽ തിരാഹ തുടങ്ങി നിരവധി പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോയി ഛത്രസാൽ ചൗക്കിൽ സമാപിച്ചു.ഘോഷയാത്ര സുഗമമായി നടത്താൻ ഏകദേശം 1,000 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.