Travel

സീറ്റിനെ ചൊല്ലി തർക്കം, ഡൽഹി മെട്രോയിൽ യാത്രക്കാരുടെ പൊരിഞ്ഞ തല്ല്, വൈറലായി

വീഡിയോഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ അത്ര പുതുമയുള്ള സംഭവമല്ല. പലപ്പോഴും ഇത് സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒഴിഞ്ഞ സീറ്റിൽ ലഗ്ഗേജ്‌ വെച്ചതിന്റെ പേരിൽ രണ്ട് യാത്രക്കാർ തമ്മിൽ വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇരിക്കാനായി ഒരാൾ മറ്റൊരാളോട് ഒഴിഞ്ഞ സീറ്റ് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ താൻ എയർപോർട്ടിലേക്ക് പോകുകയാണെന്നും തന്റെ ലഗ്ഗേജ്‌ വെക്കണമെന്നും പറഞ്ഞു അയാൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. പിന്നീട് ഇത് വലിയ വഴക്കിലേക്ക് നീങ്ങുകയായിരുന്നു.

@Ghar Ke Kalesh എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.