പിറന്നാൾ കേക്കിന് പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ
Posted onAuthorAksaComments Off on പിറന്നാൾ കേക്കിന് പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ
പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്.
ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് തിരഞ്ഞെടുക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ കണ്ടന്റ് ക്രീയേറ്റർ ഒരു വലിയ, ഓവൽ ആകൃതിയിലുള്ള ബണ്ണിലേക്ക് തന്റെ വിരൽ ചൂണ്ടുകയും അമ്പരന്ന് നിൽക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ പുരോഗമിക്കുമ്പോൾ ബണ്ണിന് മുകളിലേക്ക് ബർത്തഡേ ബോയ് ആവശ്യത്തിനും സോസും ചീസും ചിക്കനും ചേർത്ത് അതിനു മുകളിൽ മറ്റൊരു ബൺ വെച്ച് ഒരു വലിയ സാൻഡ്വിച്ച്, ഉണ്ടാക്കുന്നതാണ് കാണുന്നത്. തുടർന്ന് അതിനുമുകളിൽ മെഴുകുതിരികൾ വെക്കുകയും അവ ഊതികെടുത്തിയ ശേഷം സാൻഡ്വിച്ച് മുറിച്ചു ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. “ഇതെന്നെ വല്ലാതെ വിശപ്പിലാക്കി,” ഒരാൾ കുറിച്ചു. “ഇതൊരു ഭീമാകാരമായ ചിക്കൻ കഷണം അല്ലാത്തതിൽ ഞാൻ നിരാശനായിരുന്നു” മറ്റൊരാൾ എഴുതി. “, ഞങ്ങൾക് ഇതിനകം ധാരാളം മധുരമുള്ള കേക്കുകൾ കഴിച്ചു ഇനി നമുക്ക് കുറച്ച് രുചികരമായ വിഭവങ്ങൾ കഴിക്കാം,” ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.”എൻ്റെ അടുത്ത ജന്മദിനത്തിനായി ഞാൻ ഈ നോട്സുകൾ എടുക്കുന്നു,” മറ്റൊരാൾ രസകരമായി പറഞ്ഞു. ഏതായാലുംവീഡിയോ ഇതിനകം 4.1 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, എലോൺ മസ്ക്, മുകേഷ് അംബാനി, ഗൗതം അദാനി, ജെഫ് ബെസോസ് തുടങ്ങിയ പേരുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തി ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദാരിദ്രത്തെക്കുറിച്ച് പറയുമ്പോള്‍ കുടിലുകളുടെ ചിത്രങ്ങൾ, ഒഴിഞ്ഞ പാത്രം, കീറിയ വസ്ത്രങ്ങൾ, ഭിക്ഷാപാത്രം എന്നിവയാണ് മനസിലേയ്ക്ക് വരിക . ഒറ്റനോട്ടത്തിൽ, ഈ മനുഷ്യന് ജെറോം കെർവിയൽ, പാരീസിലെ തെരുവുകളിൽ ചുറ്റിനടക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലെ തോന്നിയേക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ കഥ Read More…
ഇസ്ലാമിലെ ഏറ്റവും പവിത്രവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വിശുദ്ധമായ സമയമാണിത്. റമദാൻ മാസത്തിലെ നോമ്പ് ആചരണം ഇസ്ലാമിക പ്രബോധനങ്ങളിൽ അധിഷ്ഠിതമാണ്. വിശ്വാസികൾക്ക് അവരുടെ ഹൃദയം ശുദ്ധീകരിക്കാനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ഒരു ദൈവിക അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, നോമ്പ് തുറക്കുമ്പോൾ ആദ്യമായി ഈത്തപ്പഴം കഴിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? ഈത്തപ്പഴം കഴിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം. എന്തുകൊണ്ടാണ് ഈത്തപ്പഴം ? ഇസ്ലാമിൽ റമദാൻ മാസത്തിന് സവിശേഷമായ Read More…
ഫ്രഞ്ച് ടൂറിസ്റ്റിനോട് അതിമനോഹരമായി ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്ന ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ തരംഗമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, ഒരു ഇന്ത്യന്‍ ഡ്രൈവറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫ്രഞ്ച് ഭാഷയിലെ കഴിവിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയിലും ആളുകളെ അത്ഭുതപ്പെടുത്തി. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദേശ ടൂറിസ്റ്റാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോയിൽ, ഓട്ടോറിക്ഷാ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നു. ടൂറിസ്റ്റ് ‘ഫ്രഞ്ച്’ Read More…