Featured Health

ഹൃദയാഘാതം പ്രവചിക്കണോ? ഈ 3 രക്തപരിശോധനകൾ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പറയുന്നു

വർഷാവർഷം ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ കൊളസ്ട്രോൾ അളവ് നോക്കി ഹൃദയാരോഗ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കാറുണ്ട്. എന്നാൽ സാധാരണ ലാബ് റിപ്പോർട്ടുകൾ ഹൃദയാരോഗ്യത്തിന്റെ പൂർണ്ണരൂപം നൽകാറില്ല. ഹൃദ്രോഗ സാധ്യതകൾ വളരെ സങ്കീർണ്ണമാണ്. രക്തത്തിലെ ഹാനികരമായ കണികകളുടെ എണ്ണം, ജനിതകമായ കാരണങ്ങൾ, ശരീരത്തിനുള്ളിലെ വീക്കം (Inflammation) എന്നിവ വെളിപ്പെടുത്തുന്ന ചില പ്രത്യേക പരിശോധനകൾ കൂടി നടത്തിയാൽ മാത്രമേ ഹൃദയാരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കൂ.

25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ, സാധാരണ ഹൃദയ പരിശോധനകളിൽ ഉൾപ്പെടുത്താത്തതും എന്നാൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുമായ മൂന്ന് പ്രധാന ലാബ് പരിശോധനകളെക്കുറിച്ച് വിശദീകരിക്കുന്നു.

1. അപ്പോലിപ്പോപ്രോട്ടീൻ ബി

സാധാരണ പരിശോധനകളിൽ എച്ച്ഡിഎൽ,എൽഡിഎൽ , ട്രൈഗ്ലിസറൈഡുകൾ എന്നിവയാണ് അളക്കുന്നത്. എന്നാൽ രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്ന അപകടകാരികളായ കണികകളുടെ കൃത്യമായ എണ്ണം ഇവ വെളിപ്പെടുത്തുന്നില്ല.

ഡോ. ലണ്ടൻ പറയുന്നതനുസരിച്ച്, ഓരോ എൽഡിഎൽ , വിഎൽഡിഎൽ കണികകളിലും ഓരോ ‘അപ്പോബി’ തന്മാത്രയുണ്ട്. അതിനാൽ അപ്പോബി പരിശോധിക്കുന്നതിലൂടെ രക്തക്കുഴലുകളുടെ ഭിത്തിയിലേക്ക് തുളച്ചുകയറി തടസ്സമുണ്ടാക്കാൻ സാധ്യതയുള്ള അപകടകാരികളായ കൊളസ്ട്രോൾ കണികകളുടെ ആകെ എണ്ണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

2. ലിപ്പോപ്രോട്ടീൻ (എ)

ഒരു പ്രത്യേക പ്രോട്ടീൻ ‘വാൽ’ ഉള്ള കൊളസ്ട്രോൾ കണികയാണിതെന്ന് അദ്ദേഹം വിവരിക്കുന്നു. ഇത് പ്രധാനമായും ഒരു ജനിതക സൂചകമാണ്. അതായത്, ഒരാൾക്ക് പാരമ്പര്യമായി ഹൃദ്രോഗ സാധ്യത എത്രത്തോളമുണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നു.

അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ലിപ്പോപ്രോട്ടീൻ (എ) അളവ് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും പലരും ഇത് പരിശോധിക്കാറില്ല. പണ്ട് കാലത്ത് മുറിവുകൾ ഉണങ്ങാനും രക്തം കട്ടപിടിക്കാനും ഇത് സഹായിച്ചിരുന്നിരിക്കാം, എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.

3. ഹൈ-സെൻസിറ്റിവിറ്റി സി-റിയാക്ടീവ് പ്രോട്ടീൻ

ശരീരത്തിലുണ്ടാകുന്ന വീക്കത്തിന്റെ അളവ് മനസ്സിലാക്കാനുള്ള പരിശോധനയാണിത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള പല വിട്ടുമാറാത്ത അസുഖങ്ങൾക്കും പ്രധാന കാരണം ഈ വീക്കമാണ്.

ശരീരത്തിലെ ആകെ വീക്കത്തെക്കുറിച്ച് സൂചന നൽകുന്നതിലൂടെ ഹൃദയധമനികളുടെ ആരോഗ്യം തകരാറിലാകാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ ഈ പരിശോധന സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *