മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിനുമാത്രമല്ല – വീട് വൃത്തിയാക്കൽ, വ്യക്തിഗത ശുചിത്വം, പൂന്തോട്ടപരിപാലനം എന്നിവയ്ക്കും ഉപയോഗപ്രദമാണ്.
ഇവയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒപ്പം കറ കളയുന്നതിനും കെമിക്കൽ ക്ലീനറുകളെപോലെ പ്രവർത്തിക്കുന്നതിനും കഴിയും. ഉള്ളി അരിഞ്ഞതിന് ശേഷം നിങ്ങളുടെ കൈകൾ ഫ്രഷ് ആക്കുന്നത് മുതൽ കുക്ക് വെയറുകളിൽ നിന്ന് കറകൾ നീക്കം ചെയ്യുന്നതിനുവരെ ഇത് ഉപയോഗിക്കാം .
ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗങ്ങൾ
- പാത്രങ്ങളിലെ കറ കളയാൻ സഹായിക്കുന്നു
ചൂട് , നിരന്തര ഉപയോഗം, പഴക്കം എന്നിവ കാരണമുണ്ടാകുന്ന പാത്രങ്ങളിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും അവയുടെ തിളക്കം വീണ്ടെടുക്കുന്നതിനും ഇവ സഹായിക്കുന്നു.
ഒരു കപ്പ് ആപ്പിൾ സിഡെർ വിനെഗറും ഒരു കപ്പ് വെള്ളവും വൃത്തിയാക്കേണ്ട പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കുക. ചൂടാറിയ ശേഷം, രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കുറച്ച് മിനിറ്റ് വയ്ക്കുക . ശേഷം നന്നായി കഴുകുക.
- ഗ്ലാസുകളിലെ തിളക്കം നിലനിർത്താൻ
കണ്ണടകളുടെ വൃത്തിയാക്കാൻ ക്ലീനറുകളുമായി മല്ലിടുന്നതിനുപകരം, ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിച്ച് മൃദുവായ തുണി നനച്ച് ലെൻസുകൾ പതുക്കെ തുടയ്ക്കാൻ ശ്രമിക്കുക.
- കൈകളിൽ നിന്ന് ദുർഗന്ധം അകറ്റാൻ
ഉള്ളി, മീൻ, മാംസം ഇവ കൈകാര്യം ചെയ്‌താൽ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷവും കൈകളിൽ നീണ്ടുനിൽക്കുന്ന ദുർഗന്ധം ഉണ്ടാകാറുണ്ട് . ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ, അല്പം ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി കൈകൾ കഴുകുക.
- വീട്ടുമുറ്റത്തെ കളകളെ നശിപ്പിക്കുന്നതിന്
ഒരു കപ്പ് വിനാഗിരി കാൽ കപ്പ് വെള്ളത്തിൽ കലർത്തിയ ശേഷം ഈ ലായനി ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ഈ മിശ്രിതം കളകളിൽ നേരിട്ട് തളിക്കുക, രാസകളനാശിനികളുടെ ആവശ്യമില്ലാതെ തന്നെ ഇവ ക്രമേണ വരണ്ടുപോകും.
- ബേബി ബോട്ടിലുകൾ വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുന്നതിന്
പാൽ കുപ്പികൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കുപ്പികൾ, നന്നായി വൃത്തിയാക്കിയില്ലെങ്കിൽ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട് . അതിനാൽ കുപ്പി തിളപ്പിക്കുന്ന വെള്ളത്തിൽ അല്പം ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് ഉപയോഗിക്കുക. ഇത് ബാക്ടീരിയകളെ ഇല്ലാതാക്കുക മാത്രമല്ല, ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു.
- മെഴുക് പാടുകൾ നീക്കം ചെയ്യുന്നു
മെഴുകുതിരികളിൽ നിന്നുള്ള മെഴുക് പാടുകൾ പലപ്പോഴും തറകളിലും ഭിത്തികളിലും തടി ഫർണിച്ചറുകളിലും പറ്റിനിൽക്കുന്നു, അവ നീക്കം ചെയ്യാൻ പ്രയാസമാണ്. ഇതിനൊരു ലളിതമായ പരിഹാരമാണ് ACV. ആപ്പിൾ സിഡെർ വിനെഗറും വെള്ളവും തുല്യമായി കലർത്തിയ ലായനി ഉപയോഗിച്ച് ഒരു തുണി നനച്ച്, മെഴുക് പാടുകൾ തടവുക. നിമിഷങ്ങൾക്കുള്ളിൽ ഈ പാടുകൾ അപ്രത്യക്ഷമാകും.
- സ്റ്റിക്കറുകളും ലേബലുകളും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന്
സ്റ്റിക്കറുകളോ വില ടാഗുകളോ നീക്കം ചെയ്യാൻ പാടുപെടുകയാണോ? എങ്കിൽ സ്റ്റിക്കറിൽ അല്പം ആപ്പിൾ സിഡെർ വിനെഗർ സ്പ്രേ ചെയ്ത് കുറച്ച് മിനിറ്റ് വയ്ക്കുക . ഇത് സ്റ്റിക്കറുകൾ ഇളകി പോകാൻ സഹായിക്കും.ഇത്തരത്തിൽ ആപ്പിൾ സിഡെർ വിനെഗർ ദൈനംദിന ജോലികൾ ലളിതമാക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തമായ ക്ലീനിംഗ്, ഡിയോഡറൈസിംഗ് പരിഹാരമായി വർത്തിക്കുന്നു .