Movie News

വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക

ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു.

ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നു.

ദീപിക പദുകോണും രൺവീർ സിങ്ങിന്റെ ഫോട്ടോകൾ ആരാധകര്‍ക്കായി നൽകി . ഈ അവസരത്തിനായി ദമ്പതികൾ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു. നിരവധി സെലിബ്രിറ്റികൾ ഇന്ന് അവരവരുടെ സ്ഥലങ്ങളിൽ പാർട്ടികളും പൂജകളും നടത്തുന്നുണ്ട്. അവയിൽ ഏറ്റവും ജനപ്രിയമായത് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയുടെ ഗണപതി പൂജയുമാണ്.