Lifestyle

പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം….

* ഇലക്കറികള്‍ – ആരോഗ്യത്തിന് ഇലക്കറികള്‍ തരുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. അതുപോലെ ചര്‍മ്മത്തിന് ഇലക്കറികള്‍ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് ഇലക്കറികള്‍. ചര്‍മ്മത്തിന് ആവശ്യമായ വൈറ്റമിന്‍ എ,സി, കെ എന്നിവയെല്ലാം ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് രക്തയോട്ടം കൂട്ടുന്നതിലൂടെ തിളക്കം ഉള്ളതാക്കാന്‍ ഇവയെല്ലാം സഹായിക്കും.

* അവക്കാഡോ –  അല്‍പ്പം വില കൂടുതല്‍ ആണെങ്കിലും ചര്‍മ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമൊക്കെ ഏറെ നല്ലതാണ് അവക്കാഡോ. വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുവെ മലയാളികള്‍ അത്ര അങ്ങ് ഉപയോിക്കാത്തതാണ് ഈ പഴം. ചര്‍മ്മത്തിന് ഒരു സൂപ്പര്‍ ഫുഡാണ് അവക്കാഡോ. വൈറ്റമിന്‍ ഇ, ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങള്‍ എന്നിവ ആരോഗ്യത്തിന് ആവശ്യമായ എല്ലാ വിധത്തിലുള്ള ചര്‍മ്മ ഊര്‍ജ്ജമുള്ള പോഷകങ്ങളും ഇതിലുണ്ട്. ചര്‍മ്മത്തെ മൃദുവാക്കാനും ഇത് ഏറെ സഹായിക്കും.

* നട്‌സ് – പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നട്‌സ്. വ്യത്യസ്തമായ പല തരം നട്‌സുകള്‍ വിപണിയില്‍ ലഭ്യമാണ്. ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ടതാണ് നട്‌സ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാനും തിളക്കം കൂട്ടാനും നട്‌സുകള്‍ ഏറെ സഹായിക്കും.

* ബെറീസ് – കാണാന്‍ കുഞ്ഞന്മാരാണെങ്കിലും ബെറീസ് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ചര്‍മ്മത്തിന് വളരെ പ്രധാനമാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളുമുണ്ട്. ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തെ ആരോഗ്യത്തോടെയും യുവത്വം നിലനിര്‍ത്താനും ഇത് ഏറെ സഹായിക്കും.