ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനായ ബംഗാറും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. പിന്നീട് അനായ ബംഗാര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനിടെ സര്‍ഫറാസ് ഖാനും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാണ്.
ആര്യന്‍ ബംഗാറും സര്‍ഫറാസ് ഖാനും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്നു. ആ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രത്തിലൂടെ അനായ പങ്കുവച്ചത്. സര്‍ഫാറസിന് പുറമേ പിതാവ് നൗഷാദ് ഖൗനെയും ചിത്രങ്ങളില്‍ കാണാം.
ഫോണിനും മുന്‍പേ ബാറ്റ് പിടിച്ചവരാണ് ഞങ്ങള്‍ തുടക്കം മുതലേ സുഹൃത്തുക്കളാണെന്നാണ് അനായ ചിത്രത്തിനൊപ്പം കുറിച്ചത്. ഇന്ത്യന്‍ താരം മുഷീര്‍ ഖാന്റെ പേരും അനായ പോസ്റ്റില്‍ പ്രതിപാദിക്കുന്നു.
നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന അനായ മുമ്പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു.2024 ഓഗസ്റ്റ് 23ന് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട പോസ്റ്റില്‍ ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു.ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ക്രിക്കറ്റില്‍ തുടരാനായി സാധിക്കാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.തന്റെ പ്രചോദനം പിതാവായ സഞ്ജയ് ബംഗാറാണെന്നും കുറിച്ചിരുന്നു.