മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിച്ചു. ഈ വർഷം മാർച്ചിലായിരുന്നു അനായ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഭയന്നിരുന്ന ഘട്ടത്തിൽ വീണ്ടുമൊരു അവസരം നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വലിയ നന്ദിയുണ്ടെന്ന് സന്തോഷം പങ്കുവെച്ച് അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കി. മുൻപ് പുരുഷനായിരുന്നപ്പോള്‍ ആര്യൻ ബംഗാർ എന്ന പേരിൽ Read More…
Tag: Anaya Bangar
‘മാറ്റത്തിനും സ്നേഹത്തിനും സമയമെടുക്കും…’: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനായ ബംഗാർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അനായ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകയുമായ അനായ, തന്റെ മാറ്റത്തിന്റെ കഥയും അതിന് കുടുംബം നൽകിയ പിന്തുണയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചു. “ഈ യാത്ര എനിക്കും എന്റെ കുടുംബത്തിനും ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്ക് സമയമെടുത്തു. തുടക്കത്തിൽ എല്ലാവരിലും ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും Read More…
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ അനായ ബംഗാർ ഇന്ത്യൻ താരം സർഫറാസ് ഖാനൊപ്പം ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനായ ബംഗാറും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. പിന്നീട് അനായ ബംഗാര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനിടെ സര്‍ഫറാസ് ഖാനും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാണ്. ആര്യന്‍ ബംഗാറും സര്‍ഫറാസ് ഖാനും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്നു. ആ സൗഹൃദത്തിന്റെ Read More…



