സൗന്ദര്യം ഒരു ശാപമാണെന്ന തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതൊക്കെ ശരി അല്ലെന്ന് പറയാൻ വരട്ടെ. അൻപതിലേറെ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടും ജോലി ലഭിക്കാത്ത ബ്രസീലുകാരിയായ അലേ ഗൗച്ചയുടെ അഭിപ്രായത്തില്‍ സൗന്ദര്യം ഒരു ശാപം തന്നെയാണ്. അഭിമുഖങ്ങളിൽ മകച്ച പ്രകടനം കാഴ്ചവച്ചിട്ടും തനിക്ക് ജോലി കിട്ടാത്തതിന് കാരണം സൗന്ദര്യമാണെന്ന നിലപാടിലാണ് അലേ ഗൗച്ച .
ബിരുദതലത്തിൽ ചൈൽഡ്കെയർ കോഴ്സ് പഠിച്ചയാളാണ് ഗൗച്ച. കോഴ്സിനു ശേഷം നാനി എന്ന പോസ്റ്റിലേക്കാണ് ജോലിക്ക് അപേക്ഷിച്ചത്. പല വീടുകളിലും ഇന്റർവ്യൂ നടന്നു. സർട്ടിഫിക്കറ്റുകൾ കാണിക്കുകയും തന്റെ വൈദഗ്ദ്ധ്യം വിവരിക്കുകയും ചെയ്തു. എന്നാൽ തന്റെ സൗന്ദര്യവും ശരീരഭംഗിയും കണ്ട് അസൂയപൂണ്ട വീടുകളിലെ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ പേടിച്ച് തന്നെ ജോലിയിൽ നിന്നള ഒഴിവാക്കുകയായിരുന്നുവെന്ന് ഗൗച്ച പറയുന്നു.
സൗന്ദര്യം കൂടുതലുള്ള ആളുകള്‍ക്ക് ജോലിക്കുള്ള ഇന്റർവ്യൂവിൽ മേൽക്കൈ ലഭിക്കുമെന്ന് ഒരു ധാരണയുണ്ട് . ‘പ്രെറ്റി പ്രിവിലേജ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ മറുവശമാണ് തനിക്ക് സംഭവിക്കുന്നതെന്നാണ് ഗൗച്ചയുടെ പറയുന്നത. എന്നാൽ ഇതിനിടെ ഗൗച്ച മറ്റൊരു ഹോബിയിൽ ഏർപ്പെടാൻ തുടങ്ങി. ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി .
ഏതായാലും ഗൗച്ചയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് വൈറലായി. ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഇന്ന് ഗൗച്ചയ്ക്ക്. കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ലുവൻസർ എന്നീ നിലകളിൽ സാമാന്യം നല്ല വരുമാനം തനിക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഗൗച്ച പറയുന്നു. താൻ പഠിച്ച കരിയറിലേക്ക് ഇനി മടങ്ങിപ്പോകണമോ വേണ്ടയോ എന്ന ആലോചനയിലാണ് ഗൗച്ച.




