Health

തലവേദന ഗുരുതര രോഗങ്ങളുടെ സൂചനയാകാം; ഈ 5 ലക്ഷണങ്ങൾ ഉള്ളവര്‍ അടിയന്തര വൈദ്യസഹായം തേടുക

മിക്ക ആളുകളും, തനിയെ മാറിക്കോളുമെന്നു കരുതി തലവേദന അവഗണിക്കാറുണ്ട്. എന്നാല്‍, ചില ലക്ഷണങ്ങൾ ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാമെന്ന് ന്യൂറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. തലവേദന സാധാരണമാണ്, എന്നാൽ ചിലപ്പോൾ ഇത് ഗുരുതരമായ എന്തെങ്കിലും രോഗത്തിന്റെ സൂചനയാകാം. അവഗണിച്ച് വിടുന്നത് അപകടകരമാകും. എയിംസിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രിയങ്ക സെഹ്രാവത്ത് ഒരു വീഡിയോയിൽ, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള തലവേദനയുടെ അഞ്ച് അപകടസൂചനകൾ വിശദീകരിച്ചു. ഈ സൂചനകൾ അവഗണിക്കാനോ വീട്ടിൽ ചികിത്സിക്കാനോ പാടില്ലെന്ന് അവർ പറഞ്ഞു.