യാത്രാവേളകളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ആവേശത്തിലാക്കാറുണ്ട് നടി അഹാന കൃഷ്ണകുമാര്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം പുതുവർഷത്തിലെ തന്റെ ആദ്യ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഡെസ്റ്റിനേഷൻ ശ്രീലങ്കയാണ്. സ്വിം സ്യൂട്ടിലുള്ള അഹാനയുടെ ചിത്രം ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുത്തന്‍ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.
ശ്രീലങ്കയുടെ സൗന്ദര്യവും താമസത്തിനായി തിരഞ്ഞെടുത്ത റിസോർട്ടിലെ കാഴ്ചകളും ആ രാജ്യത്തെ തനതു വിഭവങ്ങളുമൊക്കെ ചിത്രങ്ങളാക്കി പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് അഹാന കൃഷ്ണ.
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കാണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് അഹാന ഇപ്പോള്‍. ‘എ ശ്രീലങ്കൻ മിനിറ്റ്’ എന്ന ക്യാപ്ഷനും ഇതിന് നൽകിയിട്ടുണ്ട്. ഫ്‌ളോറൽ ഗൗണും സ്വിം സ്യൂട്ടും ധരിച്ച അഹാനയെ ചിത്രങ്ങളിൽ കാണാം. മിറർ സെൽഫികളും യാത്രയ്ക്കിടെ കഴിച്ച ഭക്ഷണവും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ കാണാം.
തന്റെ യാത്രയും ഡേ ഇൻ ലൈഫ് വിശേഷങ്ങളുമെല്ലാം യൂട്യൂബിലൂടെയും മറ്റും നടി പങ്കുവയ്ക്കാറുണ്ട് ‘നാൻസി റാണി’യാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.




