Celebrity

ഗ്രീന്‍ സാരിയില്‍ ഹോട്ട് ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ച് അഹാന കൃഷ്ണ

യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.തന്റെ ഗെറ്റപ്പുകളില്‍ വ്യത്യസ്ത മാറ്റം കൊണ്ടു വരാനും പുതിയ സ്റ്റൈലുകള്‍ പരീക്ഷിയ്ക്കുകയും ചെയ്യുന്ന താരം കൂടിയാണ് അഹാന.

ഇപ്പോള്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ് അഹാന. ഗ്രീന്‍ സാരിയില്‍ കുറച്ച് ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിയ്ക്കുന്നത്. ”പച്ചയും ശാന്തവും” – എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാന ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ബ്യൂട്ടിഫുള്‍ യങ് ലേഡി എന്നാണ് ചിത്രത്തിന് താഴെ നടി മിയ കമന്റ് ചെയ്തിരിയ്ക്കുന്നത്.വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 28 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്.

ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അഹാന തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.