Celebrity

പ്രായം പിന്നോട്ടോ ? ; പുത്തന്‍ ലുക്ക് പങ്കുവെച്ച് ജയറാം

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയറാം. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാന്‍ ജയറാമിന് പ്രത്യേക കഴിവാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് ജയറാം. സോഷ്യല്‍ മീഡിയയിലും ജയറാം സജീവമാണ്. തന്റെ ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ലുക്കും വീഡിയോയുമൊക്കെ ജയറാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. പ്രായം പിന്നോട്ടാണോ എന്ന തോന്നുന്ന തരത്തിലുള്ള ഗെറ്റപ്പാണ് ജയറാം പങ്കുവെച്ചിരിയ്ക്കുന്നത്. ക്രീ നിറത്തിലുള്ള പാന്റും കറുത്ത ടീഷര്‍ട്ടുമാണ് ധരിച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം കറുത്ത നിറത്തിലുള്ള തൊപ്പിയും കണ്ണടയുമാണ് താരം ധരിച്ചിരിയ്ക്കുന്നത്. പുത്തന്‍ ലുക്ക് ഏത് ചിത്രത്തിന്റേതാണെന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്‌ലര്‍’. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഗസ്റ്റ് റോളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ പശ്ചാത്തലത്തില്‍ ഉള്ള  ഒരു ക്രൈം ത്രില്ലര്‍ സിനിമയായാണ് ‘അബ്രഹാം ഓസ്‌ലര്‍’ ഒരുക്കുന്നത്. ഏറെ ദുരൂഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറെന്ന് കരുതുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തും. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്മ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.