Celebrity

പ്രായം വെറും 23, ഇന്‍സ്റ്റാഗ്രാമില്‍ 31.9 ദശലക്ഷം ഫോളോവേഴ്സ് ; ടോം ക്രൂസിനൊപ്പമുള്ള ഈ നടിയുടെ ചിത്രം ട്രെന്‍ഡിംഗ്

പ്രായം വെറും 23 വയസ് മാത്രം, എന്നാല്‍ ഈ പ്രായത്തിലും അവ്‌നീത് കൗര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിംഗായ താരമാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അവ്‌നീത് ഇന്ന് സിനിമയിലും സീരിയലിലും താരമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ വലിയ ഹിറ്റായി മാറുന്നത് പതിവാണ്. ഇന്‍സ്റ്റാഗ്രാമില്‍ 32 ദശലക്ഷത്തോളം ആരാധകരാണ് താരത്തിനുള്ളത്. മിഷന്‍ ഇംപോസിബിള്‍ സെറ്റില്‍ നിന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിയ്ക്കുകയാണ് അവ്‌നീത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ മിഷന്‍ ഇംപോസിബിളിന്റെ സെറ്റില്‍ വച്ച് നടന്‍ ടോം ക്രൂസിനെ അവ്‌നീത് കൗര്‍ കണ്ടുമുട്ടിയ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ മൂന്ന് ചിത്രങ്ങളിലും, അവ്‌നീത് കൗര്‍ ഹോളിവുഡ് നടനൊപ്പം പോസ് ചെയ്യുന്നു, അവസാനം, അവ്‌നീത് കൗര്‍ നടന് കൈകൊടുത്ത് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതുമാണ് കാണാന്‍ സാധിയ്ക്കുന്നത്.

”ഞാന്‍ ഇപ്പോഴും എന്നെത്തന്നെ നുള്ളുകയാണ്! ടോം ക്രൂസ് അഭിനയിക്കുന്ന അടുത്ത #MissionImpossible സിനിമയുടെ സെറ്റ് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ചലച്ചിത്രനിര്‍മ്മാണത്തിന്റെ മാസ്മരികത വെളിപ്പെടുന്ന കാഴ്ച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. യഥാര്‍ത്ഥവും പ്രായോഗികവുമായ സ്റ്റണ്ടുകള്‍ ചെയ്യാനുള്ള ടോം ക്രൂസിന്റെ അര്‍പ്പണബോധം മെച്ചപ്പെടുകയാണ്. എന്റെ അനുഭവത്തെക്കുറിച്ച് കൂടുതല്‍ പങ്കുവെയ്ക്കാന്‍ നിങ്ങള്‍ കാത്തിരിയ്ക്കാതെ വയ്യ. 2025 മെയ് 23-ന് റിലീസ് തീയതിയോട് അടുത്ത് വരുന്ന അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക! #MI8′ – എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് അവ്‌നീത് കുറിച്ചത്.

ടോം ക്രൂസുമായുള്ള അവ്നീത് കൗറിന്റെ ചിത്രങ്ങള്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. അവരുടെ ആരാധകര്‍ മാത്രമല്ല സെലിബ്രിറ്റികളും അവ്‌നീത് കൗറിനെ പ്രശംസിച്ചു. മിഷന്‍ : ഇംപോസിബിള്‍- ദി ഫൈനല്‍ റെക്കണിംഗ് എന്ന് പേരിട്ടിരിയ്ക്കുന്ന ടോം ക്രൂസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിഷന്‍: ഇംപോസിബിളിന്റെ എട്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 2025 മെയ് 23 ന് റിലീസ് ചെയ്യുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.